ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. രോഹു, മൃഗാൾ, കാർപ്പ് ഇനങ്ങൾ, അനാബസ്, കോയി, മുഷി, ആസാം വാള, വരാൽ, കാരി, ജയന്റ് ഗൗരാമി, ക്യാറ്റ്ഫിഷ്, സാൽമൺ, തിലാപ്പിയ എന്നിവയാണ് വളർത്താൻപറ്റിയ ചില മത്സ്യങ്ങൾ.
കൃഷിരീതികൾ
എതെങ്കിലും ഒരുമത്സ്യത്തെമാത്രം കൃഷിചെയ്യുന്ന രീതിയാണ് ഏകയിന മത്സ്യക്കൃഷി. കോമൺ കാർപ്പ്, വരാൽ, മുഷി, കാരി, തിലാപ്പിയ, ചെമ്മീൻ എന്നിവയാണ് ഇങ്ങനെ വളർത്തുന്നത്.
സമ്മിശ്ര മത്സ്യക്കൃഷിയെന്നാൽ കുളത്തിൽ അനുയോജ്യമായ ഒന്നിൽക്കൂടുതൽ മത്സ്യങ്ങളെ ഒന്നിച്ചുവളർത്തുന്ന രീതിയാണ്. പ്രധാനമായും കാർപ്പ്, മുഷി, കാരി എന്നിവയാണ് ഇങ്ങനെ കൃഷിചെയ്യുന്നത്.
നെൽപ്പാടങ്ങളിൽ കാർപ്പ്, മുഷി, തിലാപ്പിയ എന്നിവ കൃഷിചെയ്യാം
സംയോജിത മത്സ്യക്കൃഷിയാണ് മറ്റൊരു രീതി. മൃഗസംരക്ഷണത്തോടും കൃഷിയോടും ഒപ്പം മത്സ്യം വളർത്താം. കാർപ്പ് മത്സ്യങ്ങളാണ് ഇതിനു കൂടുതൽനല്ലത്.
നദികൾ, കനാലുകൾ, തോടുകൾ എന്നിവിടങ്ങളിലും മത്സ്യക്കൃഷി ചെയ്യുന്നുണ്ട്.
കുളം നിർമാണം
സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ജലത്തിന്റെ ലഭ്യത ശ്രദ്ധിക്കണം. കുറഞ്ഞത് നാലടിയെങ്കിലും വെള്ളം കുളത്തിലുണ്ടാകണം. വെള്ളം തുറന്നുവിടാൻ പറ്റിയരീതിയിൽ കുളം നിർമിക്കുന്നതാണ് നല്ലത്. ദീർഘ ചതുരാകൃതിയിലുള്ള കുഴിയാണ് നല്ലത്. അടിവശം മധ്യത്തിലേക്ക് രണ്ടടിയെങ്കിലും ചെരിവനുവദിച്ച് കുഴിഞ്ഞതാക്കിയാൽ തീറ്റ അവശിഷ്ടങ്ങൾ വന്ന് നിറയാനും അത് നീക്കംചെയ്യാനും എളുപ്പമാകും. കുഴിയിൽ ടാർപ്പോളിൻ വിരിച്ച് വശങ്ങൾ സംരക്ഷിക്കുന്നതിനുമുമ്പ് ഒരിഞ്ച് കനത്തിൽ മണലോ ചകിരിച്ചോറോ ചാക്കുകളോ തുണികളോ വിരിക്കുന്നത് നല്ലതാണ്. അതിനുമുകളിൽവേണം ടാർപ്പോളിൻ ഷീറ്റ് ഇടാൻ. 550 ജി.എസ്.എമ്മിൽ കുറയാത്ത ഷീറ്റുപയോഗിക്കണം. നാലുവശങ്ങളും തറനിരപ്പിലെത്തിയാൽ രണ്ടടികൂടി നീളം അധികം നൽകണം. ഇത് തറയിൽവിരിച്ച് അതിൽ ഇഷ്ടികയോ കല്ലോ വെച്ച് കെട്ടി ടാർപ്പോളിൻ കുഴിയിലേക്ക് വീഴാതിരിക്കാൻ ശ്രദ്ധിക്കണം. കുഴിയിലേക്ക് പറമ്പിലെ വെള്ളം വീഴാതിരിക്കാൻ മണ്ണുകൊണ്ട് ചുറ്റും ചെറിയ ബണ്ട് കെട്ടണം.
മത്സ്യങ്ങളുടെ എണ്ണം
കുളത്തിന് താങ്ങാൻകഴിയുന്ന പരമാവധിമത്സ്യങ്ങൾ എത്രയാണെന്ന് അറിയണം. 10 ലിറ്റർ വെള്ളം ഒരു മത്സ്യത്തിനെന്ന് കണക്കാക്കുമ്പോൾ 1000 ലിറ്റർ വെള്ളത്തിൽ 100 എണ്ണത്തിനെ വളർത്താം. വിളവെടുപ്പുസമയത്ത് ഒരുകിലോഗ്രാം വരുന്ന 100 മത്സ്യങ്ങളെ (100 കിലോഗ്രാം) മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ എന്നർഥം. (വിളവെടുപ്പുസമയത്ത് ഒരു മത്സ്യം രണ്ടുകിലോഗ്രാം ഭാരം വരുന്നുണ്ടെങ്കിൽ അത്തരത്തിലുള്ള 50 കുഞ്ഞുങ്ങളെയും 500 ഗ്രാം വരുന്ന 200 എണ്ണത്തെയും വളർത്താൻ സാധിക്കും. അല്ലെങ്കിൽ സഞ്ചാരസ്വാതന്ത്ര്യവും ഭക്ഷണവും ലഭിക്കാതെ ഇവയിൽച്ചിലത് ചത്തുപോകും. (15 അടി നീളം, 15 അടി വീതി, അഞ്ചടി ആഴമുള്ള സ്ഥലത്ത് 500 മത്സ്യക്കുഞ്ഞുങ്ങളെ വളർത്താം. അക്വാപോണിക്, ഫിൽട്ടറിങ് സമ്പ്രദായത്തിലാണെങ്കിൽ ഇതിന്റെ മൂന്നിരട്ടിയോളം വളർത്താം.) മത്സ്യത്തിന്റെ ശരാശരി രക്തത്തിലെ പി.എച്ച്. 7.4 ആണ്. ഇവയ്ക്ക് വളരാൻവേണ്ട പി.എച്ച്. 6.5മുതൽ 8.5വരെ ആകണം.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ
ഒരിഞ്ചെങ്കിലും വലുപ്പമുള്ള ഒരു മാസം പ്രായമുള്ള മത്സ്യക്കുഞ്ഞുങ്ങളെ സർക്കാർ അംഗീകൃത ഹാച്ചറികളിൽനിന്നുമാത്രം വാങ്ങുക. വാങ്ങിച്ചുകഴിഞ്ഞാൽ കഴിയുന്നതുംവേഗത്തിൽ കുളത്തിൽ വിടണം. പുതിയ വെള്ളവുമായി പൊരുത്തപ്പെടാൻ ഒരുബക്കറ്റിൽ കുറച്ചുവെള്ളം നിറച്ച് അതിലേക്ക് കുഞ്ഞുങ്ങളെ ഇട്ട് 5-10 മിനിറ്റുകൾക്കുശേഷം ബക്കറ്റ്, വെള്ളത്തിൽ മുക്കി ചെരിച്ചുകൊടുത്ത് പതിയെ വിടാം. കഴിക്കാത്ത തീറ്റ വെള്ളത്തെ മലിനപ്പെടുത്തും. ഇവയ്ക്ക് വേണ്ടുന്ന തീറ്റ മൂന്നുനാല് മിനിറ്റുകൊണ്ട് തിന്നുതീർക്കും. അതുകൊണ്ട് ഒരേസമയം അധികം തീറ്റനൽകാതെ മൂന്നുനാല് തവണയായി നൽകുന്നതാണ് നല്ലത്.
മത്സ്യങ്ങൾക്ക് സ്വീകാര്യമായിരിക്കുന്നതും എളുപ്പത്തിൽ ദഹിക്കുന്നതുമായിരിക്കണം തീറ്റ. സസ്യജന്യവും ജന്തുജന്യവുമായ പുല്ല്, അസോള, ചീര, മുരിങ്ങയില, മൾബറി ഇല, കിഴങ്ങുകൾ, വേരുകൾ, പിണ്ണാക്ക്, തവിട്, മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങൾ എന്നിവയും നൽകാം. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ കുതിർത്തോ ഉണക്കിയോ വേണം നൽകാൻ. രാവിലെ ആറുമുതൽ രാത്രി പത്തുവരെ മണിക്കൂറുകൾ ഇടവിട്ട് നൽകാവുന്നതാണ്. ആറുമാസം പ്രായമെത്തിയാൽ ഇവയെ ഭക്ഷണാവശ്യത്തിനായി വിപണിയിലെത്തിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദീർഘചതുരാകൃതിയിലുള്ള ടാങ്കുകൾ നിർമിക്കാം. സഞ്ചരിക്കാൻ കൂടുതൽ സ്ഥലം കിട്ടുമെന്നതും ഇവയുടെ വളർച്ചയ്ക്കും സഹായകമാകും.
കുളത്തിൽ അടിത്തട്ടിലും ഇടത്തട്ടിലും വളർത്തുന്ന മത്സ്യങ്ങളുണ്ടെങ്കിൽ അവയുടെ ശ്വസനപ്രക്രിയ സുഗമമാക്കാൻ വെള്ളത്തിലെ ഓക്സിജൻ ലെവൽ നിരീക്ഷിക്കണം. ഓക്സിജൻ ട്യൂബ് ഇട്ടുകൊടുത്ത് ക്രമീകരിക്കണം.
രണ്ടാഴ്ചയിൽ ഒരുതവണയെങ്കിലും കുളത്തിന്റെ അടിയിൽ കുമിഞ്ഞുകൂടിയിട്ടുള്ള മാലിന്യം മുൻകൂട്ടിസ്ഥാപിച്ചിട്ടുള്ള പമ്പുവഴി പുറത്തേക്കുകളയണം.
ചെറിയ പൈപ്പുകളും സൈഫനും ഉപയോഗിച്ച് സാവധാനത്തിൽവേണം ടാങ്കിലേക്ക് വെള്ളം നിറയ്ക്കേണ്ടത്.
സർക്കാർസബ്സിഡി സംബന്ധിച്ചും മീൻവളർത്തലിനെക്കുറിച്ചും കൂടുതലറിയുന്നതിന് ജില്ലയിലെ ഫിഷറീസ് വകുപ്പുമായോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായോ കുടുംബശ്രീയുമായോ ബന്ധപ്പെടാം
വിവരങ്ങൾക്ക്: 9947452708
Contnet Highlights:Fish Farming; Cultivation and Fish Pond Preparation