Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പുതച്ചുവളര്‍ത്താം സബ്സിഡിയോടെപുതച്ചുവളര്‍ത്താം സബ്സിഡിയോടെ

$
0
0
കൃഷിച്ചെലവിന്റെ 60 ശതമാനം കൂലിയായി നൽകേണ്ടിവരുന്നതാണ് പച്ചക്കറികൃഷിയിലെ പ്രധാനപ്രശ്നം. അധ്വാനം മാത്രമല്ല വെള്ളവും വളവും പരമാവധി കുറച്ചുകൊണ്ട് ഉത്പാദനം ഏറ്റവും കൂടുതൽ ഉണ്ടാക്കാനുള്ള ഉത്തമമാർഗമാണ് പ്രിസിഷൻ ഫാമിങ്.

ഓരോ തുള്ളി വെള്ളവും ചെടിയുടെ വേരുപടലത്തിൽത്തന്നെ എത്തിക്കാൻ കഴിയുന്നുവെന്നു മാത്രമല്ല വെള്ളത്തോടൊപ്പം വളവും കണിക രൂപത്തിൽ ഡ്രിപ്പുകളിലൂടെ നൽകുന്നുവെന്നതാണ് പ്രിസിഷൻ ഫാമിങ്ങിന്റെ ഏറ്റവും വലിയ നേട്ടം.

പച്ചക്കറികൃഷിക്കനുയോജ്യമായ നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന ഏതു സ്ഥലവും പ്രിസിഷൻ ഫാമിങ്എന്ന കൃത്യതാകൃഷിക്ക് വഴങ്ങും. മണ്ണ് നന്നായി ഉഴുതു മറിച്ച് ഒരു മീറ്റർ വീതിയും 15 സെ.മി. ഉയരവുമുള്ള ബെഡ്ഡുകൾ തയ്യാറാക്കുന്നതാണ് ഒന്നാംഘട്ടം. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായവും ജൈവവളവും ചേർക്കുന്നതാണ് അടുത്ത ഘട്ടം.

തെരഞ്ഞെടുക്കുന്ന പച്ചക്കറിയുടെ വളർച്ചരീതിക്കനുസരിച്ച് ഒരു ലൈനിൽ ഒന്നോ രണ്ടോ ഡ്രിപ്പ് ലൈനർ ഇട്ട് കൊടുക്കാം. നിശ്ചിത മർദത്തിൽ പ്രവർത്തിക്കുമ്പോൾ രണ്ട് ലിറ്റർ വെള്ളം നൽകാൻ കഴിവുള്ള ഡ്രിപ്പുകളാണ് അനുയോജ്യം.താഴെ കറുപ്പും മുകൾ ഭാഗത്ത് സിൽവർ, വെള്ള, നീല, മഞ്ഞ എന്നീ നിറങ്ങളിലുമുള്ള പുതയാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം.

മഞ്ഞ പുതയാണെങ്കിൽ വെള്ളീച്ച, ചിത്രകീടം തുടങ്ങിയ കീടങ്ങൾ അടുക്കില്ല. വെള്ളയും നീലയുമാണെങ്കിൽ മുഞ്ഞ ഇലപ്പേൻ എന്നിവയെ നിയന്ത്രിക്കാം. 1.2 മീറ്റർ വീതിയും 3 മൈക്രോൺ കനവുമുള്ള പുത കൊണ്ട് ഒരു മീറ്റർ വീതിയുള്ള ബെഡ് നന്നായി പുതപ്പിച്ച് നിർത്താം. ഡ്രിപ്പുകൾ വരുന്ന സ്ഥലങ്ങളിൽ രണ്ടിഞ്ച് വ്യാസത്തിലുള്ള തുളയിട്ട് ചെടി നടാം.

വെള്ളത്തിന്റെ ഉപയോഗക്ഷമത പത്തിരട്ടിയും രാസവളങ്ങളുടേത് 80 മുതൽ 95 ശതമാനം വരെ വർധിപ്പിക്കാനും കൃത്യതാ കൃഷിയിലൂടെ സാധിക്കും. ഉത്പാദനം സാധാരണ കൃഷി രീതിയെക്കാൾ 30 ശതമാനം കൂട്ടാനും പുതച്ചു വളർത്തലിലൂടെ കഴിയും. പച്ചക്കറി വികസനപദ്ധതി പ്രകാരം 50 സെന്റ് സ്ഥലത്ത് പച്ചക്കറി പുതച്ചുവളർത്തിയാൽ കർഷകർക്ക് 30,000 രൂപ ആനുകൂല്യമായി അനുവദിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>