പച്ചക്കറി കർഷകർക്ക് സ്വന്തം വീട്ടിൽ തന്നെ വിളവെടുത്ത പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാൻ നാടൻ ശീതീകരണി ഒരുക്കാം. വയനാട്ടിലെ എടവകയിലെ തോട്ടോളി അയൂബ് എന്ന മാതൃകാ കർഷകന്റെ കൃഷിയിടത്തിലാണ് വിപണിയിലെത്തിക്കുന്നതുവരെ പച്ചക്കറി സൂക്ഷിക്കാൻ നാടൻ ശീതീകരണി എന്ന ആശയം യാഥാർത്ഥ്യമാക്കിയത്.
ഒരാഴ്ചയോളം ഏതു പച്ചക്കറിയും കേടുകൂടാതെ ഈ ചേംബറിൽ സൂക്ഷിക്കാനാവുമെന്നാണ് അയൂബിന്റെ അനുഭവ സാക്ഷ്യം. പുസ സീറോ എനർജി ചേംബർ എന്ന നാടൻ ശീതീകരണി വയനാട്ടിൽആദ്യമായി സ്ഥാപിച്ചതും അയൂബ് തന്നെയാണ്.
രണ്ടു നിര ഇഷ്ടിക ഭിത്തികൾക്കിടയിൽമണൽനിറച്ച് വളരെ ചെലവുകുറഞ്ഞാണ് എനർജി ചേംബറിന്റെ നിർമ്മാണം. ആവശ്യത്തിന് വലുപ്പം കണക്കാക്കി ചെറുതും വലുതുമായ ചേംബർ ഇങ്ങനെ നിർമ്മിച്ചെടുക്കാം. ചുട്ട മൺകട്ടയും ഭിത്തി നിർമ്മാണത്തിനായി ഉപയോഗിക്കാം. വിവിധ അറകളിൽ നിർമ്മിച്ചെടുക്കുന്ന ചേംബറിൽ ഓരോ ഇനം പച്ചക്കറിയും പ്രത്യേകം സൂക്ഷിക്കാം.
ദിവസവും രണ്ടു നേരം ഇഷ്ടിക നനച്ചുകൊടുത്താൽ മാത്രം മതി. ശീതീകരണി പ്രവർത്തിച്ചു തുടങ്ങും. ശീതീകരണിയുടെ മുകൾ ഭാഗം കവുങ്ങ് പാള, തെങ്ങോല, വൈക്കോൽ എന്നിവയലേതെങ്കിലും കൊണ്ട് മൂടി വെക്കണം.
വിളവെടുത്ത ചീരയടക്കം ഒരാഴ്ചക്കാലം യാതൊരു വിധ വാട്ടവും ഇല്ലാതെ സൂക്ഷിച്ചുവെക്കാൻ ഇതുകൊണ്ട് കഴിഞ്ഞതായി തോട്ടോളി അയൂബ് പറയുന്നു. തുറന്ന അന്തരീക്ഷത്തിൽ രണ്ടു മണിക്കൂറിലധികം ഫ്രഷായി ഇരിക്കാത്ത ചീര ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്ന് തെളിഞ്ഞതിനാൽ മറ്റു കാർഷിക വിളകളുടെ സൂക്ഷിപ്പുകാര്യത്തിൽ സംശയവും വേണ്ട.
തണലിലായിരിക്കണം ശീതീകരണി നിർമ്മിക്കേണ്ടത് എന്നു മാത്രം. ഇത്തരത്തിലുള്ള നാടൻ ശീതീകരണി നിർമ്മിക്കുന്നതിന് കൃഷിഭവനിൽ നിന്നും സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. ദേശീയ ഹോർട്ടികൾച്ചർ മിഷനും സഹായം നൽകുന്നുണ്ട്. 10മുതൽ 5 ഡിഗ്രിവരെ ഈർപ്പം ശരാശരി നലിർത്താൻ കഴിയുന്ന ഇത്തരം ചേംബറുകൾ വിദേശ രാജ്യങ്ങളിൽ ഏറെക്കാലം മുമ്പേ പ്രചാരത്തിലുള്ളതാണ്.
വൈദ്യുതി ചെലവും മറ്റുമില്ലാതെ ചെലവുകുറഞ്ഞ രീതിയിൽ ആർക്കും നിർമ്മിക്കാൻ കഴിയുന്ന ഈ ശീതീകരണി കർഷകർക്കും പച്ചക്കറി വ്യാപാരികൾക്കുമെല്ലാം വളരെ ഉപകാര പ്രദമാണ്. ചെറുകിട കർഷകർക്ക് ഉത്പന്നം വിളവെടുത്ത് വിപണിയിലെത്തിക്കുന്നതുവരെ കേടുകൂടാതെയും തനിമ നഷ്ടപ്പെടാതെയും സൂക്ഷിക്കാൻ കഴിയുന്നത് ആശ്വാസകരമാണ്.
വെള്ളം എടുക്കാൻ സൗകര്യമുള്ള നിരന്ന പ്രതലമാണ് കൂൾ ചേംബർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം. ചെലവുകുറഞ്ഞ രീതിയിലുള്ള ടെക്നോളജി മാനേജ്മെന്റ് എന്ന ആശയത്തിൽ പുസ സീറോ എനർജി ചേംബർ വിഷൻ 2020 ന്റെ ലക്ഷ്യമാണ്. നാല് വർഷങ്ങളോളം ഈ ശീതീകരണി ഇതേ പടി നിലനിൽക്കും.പിന്നീട് ഇഷ്ടിക മാറ്റി പുനർനിർമ്മിക്കാം.
പച്ചക്കറി കർഷകർക്കിടയിൽ വിളവെടുത്ത പഴം, പച്ചക്കറി തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ വൻ നഷ്ടമാണുണ്ടാകുന്നതെന്നത് ഹോർട്ടി കൾച്ചർ മിഷൻ സാക്ഷ്യപ്പെടുത്തുന്നു. താരതമ്യേന ചെലവു കുറഞ്ഞ ശീതീകരണ സംവിധാനങ്ങൾക്ക് ഇതിനാൽ പ്രാധാന്യമുണ്ട്. ഈ ആശയമാണ് പുസ സീറോ എനർജി ചേംബർ എന്ന ആശയത്തിന് പിന്നിലുള്ളത്.
ചെറുകിട ആവശ്യത്തിനും വൻകിട വ്യാപാര ആവശ്യങ്ങൾക്കുമെല്ലാം ഫാമുകൾ ഈ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. നൂറ് ശതമാനവും വിജയിക്കുന്ന ചെലവു കുറഞ്ഞ സാങ്കേതികതയാണ് ഇതിനു പിന്നിലുള്ളത്. മാറുന്ന അന്തരീക്ഷ താപ നിലയ്ക്ക് അനുസരിച്ച് ചേംബറിനുള്ളിലെ ആർദ്രത നിയന്ത്രിക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്. ഇതിനായി ഇഷ്ടികയ്ക്കിടയിലെ നനവു ക്രമപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടത്.(അയൂബ് ഫോൺ 9544210326)
രമേഷ്കുമാർ വെള്ളമുണ്ട
മൊതക്കര പുത്തൻവീട്
കൊട്ടാരക്കുന്ന് പി.ഒ
വെള്ളമുണ്ട. 9447546567