Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നടീല്‍ വസ്തുക്കളുടെ നിലവാരം ഉറപ്പാക്കാന്‍ കാര്‍ഷിക സര്‍വകലാശാലനടീല്‍ വസ്തുക്കളുടെ നിലവാരം ഉറപ്പാക്കാന്‍ കാര്‍ഷിക സര്‍വകലാശാല

$
0
0
തൃശ്ശൂർ: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വിത്ത്, നടീൽ വസ്തുക്കളുടെ നിലവാരം ഉറപ്പാക്കാൻ സാങ്കേതിക പിന്തുണകേരള കാർഷിക സർവകലാശാല നൽകും. സർവകലാശാലാ ജനറൽ കൗൺസിലിന്റേതാണ് തീരുമാനം.

പുഷ്പകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പഠന, ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മണ്ണു സംരക്ഷണത്തിനുള്ള കർമ പദ്ധതികൾ ചിട്ടപ്പെടുത്താനും തീരുമാനമായി.

ആഭ്യന്തരവരുമാനം കൂട്ടാൻ മിഷൻമോഡ് സംവിധാനം പരിഗണിക്കും. ഇതിനുള്ള നടപടികൾ ചിട്ടപ്പെടുത്താൻ ഭരണസമിതിയെ ചുമതലപ്പെടുത്തി. അധ്യാപക നിയമനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താനും തൊഴിലാളികളുടെ ശമ്പളകുടിശ്ശിക വിതരണം ത്വരിതപ്പെടുത്താനും തീരുമാനിച്ചു.

പുഷ്പകൃഷിയുടെ സാധ്യതകൾ കെ.വി. വിജയദാസ് എം.എൽ.എ.യും മണ്ണുസംരക്ഷണത്തിന്റെ പ്രാധാന്യം കർഷക പ്രതിനിധി ചെറുവയൽ രാമനുമാണ് ഉന്നയിച്ചത്. പുഷ്പകൃഷി പുഷ്ടിപ്പെടുത്താൻ വിവിധ കോളേജുകളിലെ ഫ്ലോറികൾച്ചർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും മണ്ണുസംരക്ഷണത്തിന് ഹരിതകേരളം പദ്ധതിയിലെ ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി സാങ്കേതികസഹകരണം ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച ആക്ടിങ് വൈസ് ചാൻസലർ ടിക്കാറാം മീണ പറഞ്ഞു.

വിവിധ കാമ്പസുകളിലെ ഹോസ്റ്റൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന വിദ്യാർഥി പ്രതിനിധികളുടെ ആവശ്യവും കൗൺസിലംഗീകരിച്ചു.

ഭരണസമിതിയംഗങ്ങളായ എം.എൽ.എ.മാരായ കെ. രാജൻ, ജി.എസ്. ജയലാൽ, എം. വിൻസന്റ്, ധനകാര്യ സെക്രട്ടറി മിൻഹാജ് അലാം, രജിസ്ട്രാർ ഡോ. എസ്. ലീനാകുമാരി, ഡോ. എ. അനിൽ കുമാർ, പി.കെ. ശ്രീകുമാർ, ഡോ. ബി. സുമ, ഡോ. തോമസ് ജോർജ്ജ്, കെ.ഡി. ബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>