ഏറെ അധ്വാനമുള്ളതും പ്രയാസമേറിയതുമായ ഒരു ജോലിയാണ് അടയ്ക്കയുടെ വിളവെടുപ്പ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് പലവിധത്തിലുള്ള ശാരീരിക വൈഷമ്യങ്ങളും അപകടങ്ങളും പതിവായി സംഭവിക്കാറുണ്ട്. ഇവിടെയാണ് വണ്ടർ ക്ലൈംബർ എന്ന പേരിൽ അറിയപ്പെടുന്നകവുങ്ങ് കയറുന്ന യന്ത്രത്തിന്റെ പ്രസക്തി. ഈ യന്ത്രം കവുങ്ങിൽ കയറും, അടയ്ക്ക അടർത്തും, യാതൊരു കേടുപാടും കൂടാതെ കുല താഴെയെത്തിക്കുകയും ചെയ്യും.
കോഴിക്കോട് ജില്ലയിലെ മായനാട് സ്വദേശി പ്രകാശൻ തട്ടാരിയുടെതാണ് ആശയവും ഗവേഷണവും നിർമ്മാണവും. 2010 ലാണ് പ്രകാശൻ തട്ടാരി ഈ യന്ത്രം വികസിപ്പിച്ചെടുത്തത്. അടയ്ക്ക പറിക്കുന്നതിനു പുറമെ കവുങ്ങിൽ മരുന്നു തളിക്കുക എന്ന ഏറെ ശ്രമകരമായ ജോലിയും ഈ ഉപകരണം കൊണ്ട് അനായാസം ചെയ്യാനാവും. ഒരു മണിക്കൂറിൽ ഏകദേശം 15 കവുങ്ങുകൾ എന്നതാണ് ഈ യന്ത്രത്തിന്റെ കാര്യക്ഷമത.
യന്ത്രത്തിന്റെ ഭാഗങ്ങൾ
ഈ യന്ത്രത്തിന്റെ വിവിധ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. കംപ്രഷൻ സൃഷ്ടിക്കാനുള്ള വലിയ സ്പ്രിങ്ങ് കൊണ്ടുള്ള ഒരു മദ്ധ്യഭാഗമാണ് ഈ ഉപകരണത്തിന്റെ പ്രധാന ഘടകം. ഇതിനെ കവുങ്ങിനോട് ബന്ധിപ്പിക്കാനായി ഇരുമ്പു കൊണ്ടുള്ള രണ്ടു വളയങ്ങളാണുള്ളത്. മുകളിലെ വളയവും ചുവട്ടിലെ വളയവും. കൂടാതെ റബ്ബർ ബോളുകൾ കൊരുത്ത സ്പ്രിങ്ങ് ആക്ഷനുള്ള ഒരു മാലയും. അടയ്ക്ക അറുക്കാനുള്ള കത്തിയെ കവുങ്ങിനോടു ചേർത്തു നിർത്തുക എന്നതാണ് ഈ മാലയുടെ ധർമ്മം. ഈ മൂന്നു വളയങ്ങളാണ് ഓരോ തവണ കവുങ്ങിൽ കയറ്റുമ്പോഴും ഘടിപ്പിക്കേണ്ടതും ഊരിയെടുക്കേണ്ടതും.
ഇവയ്ക്കു പുറമെ അടയ്ക്ക അറുക്കുന്നതിനുള്ള ഒരു കത്തിയുംഢആകൃതിയിലുള്ള ഒരു കുലതാങ്ങിയുമുണ്ട്. യന്ത്രം കവുങ്ങിൽ കയറ്റുന്നതിനു മുമ്പ് കവുങ്ങിന്റെ ഘടന പരിശോധിക്കണം. ചുവടു ഭാഗത്ത് വണ്ണക്കൂടുതലും മുകളിലോട്ട് വണ്ണക്കുറവുമുള്ള കവുങ്ങാണെങ്കിൽ താഴത്തെ വളയം മുറുക്കിയിടേണ്ടതാണ്.
ഉപയോഗ രീതി
ഇതിന്റെ ഉപയോഗ രീതി വളരെ ലളിതമാണ്. ആദ്യം കത്തിയും കുലതാങ്ങിയും യന്ത്രത്തിൽ ഘടിപ്പിക്കണം. കത്തി മുകളിലേക്ക് വരത്തക്കവണ്ണം കത്തിയുടെ വളഞ്ഞ ഉൾഭാഗം കവുങ്ങിനോട് ചേർന്ന് നില്ക്കുന്ന വിധത്തിൽ വേണം യന്ത്രത്തെ കവുങ്ങിനോടു ഘടിപ്പിക്കാൻ. ഉപകരണത്തെ കവുങ്ങിൽ പിടിപ്പിക്കുമ്പോൾ ആദ്യം മുകളിലത്തെ വളയമാണ് ഘടിപ്പിക്കേണ്ടത്. അതിനു ശേഷം റബ്ബർ മാല. ശേഷം താഴത്തെ വളയം ഘടിപ്പിക്കാം. യന്ത്രം കവുങ്ങിനോട് ബന്ധിപ്പിക്കുമ്പോൾത്തന്നെ കത്തി മുകളിലുള്ള കുലയുടെ നേരെ വരുന്ന വിധത്തിൽ വേണം ഘടിപ്പിക്കാൻ.
യന്ത്രം ഇറക്കാനായി 6 മില്ലിമീറ്റർ വണ്ണവും കവുങ്ങിനോളം തന്നെ നീളവുമുള്ള ഒരു കയർ ഉപകരണത്തിലെ ഒരു കൊളുത്തിൽ ബന്ധിപ്പിക്കണം. മറുവശത്തെ കൊളുത്തിൽ10 മില്ലിമീറ്റർ വണ്ണവും കവുങ്ങിനോളം തന്നെ നീളവുമുള്ള ഒരു കയർ യന്ത്രം കയറ്റാനായും ബന്ധിപ്പിക്കണം.
ഒരു കയർ വലിക്കുമ്പോൾ മധ്യഭാഗത്തെ സ്പ്രിങ്ങിൽ രൂപം കൊള്ളുന്ന കംപ്രഷൻ കാരണം യന്ത്രം കവുങ്ങിന്റെ മുകളിലോട്ട്കയറിത്തുടങ്ങും. മുകളിലെത്തി ഏകദേശം കുലയുടെ അരയടി താഴെയെത്തുമ്പോൾ അല്പം ബലമായി വലിച്ചാൽ കത്തി കുലയുടെ അടിഭാഗത്ത് ശക്തിയായി ഇടിക്കുകയും കുല മുറിഞ്ഞ് കുലതാങ്ങിയിൽ കൊരുന്നു കിടക്കുകയും ചെയ്യും . ഇപ്രകാരം കയർ വലിക്കുമ്പോൾ അമിതമായി ശക്തി ഉപയോഗിക്കരുത്. പഴുത്ത കുലയ്ക്കു മുകളിലുള്ള പൂക്കുലയ്ക്ക് ക്ഷതം പറ്റാതിരിക്കാനാണിത്.
രണ്ടാമത്തെ കയർ വലിക്കുന്നതോടെ യന്ത്രം താഴെയ്ക്ക് സഞ്ചരിച്ചു തുടങ്ങും. അങ്ങനെ യാതൊരു കേടുപാടും സംഭവിക്കാതെ കുല താഴെയെത്തുന്നു. ഇറക്കാനുള്ള കയർ ഉപയോഗിച്ച് കവുങ്ങിനു മുകളിൽ വച്ചുതന്നെ യന്ത്രത്തെ പല ദിശകളിലേക്കും തിരിക്കാവുന്നതുമാണ്. ഈ പ്രക്രിയ ഒരാൾക്ക് പരസഹായം കൂടാതെ തനിയെ ചെയ്യാവുന്നതാണ്. സ്ത്രീകൾക്കും ഏതു പ്രായക്കാർക്കും വളരെ അനായാസം ഇത് പ്രവർത്തിപ്പിക്കാം. യന്ത്രത്തെ മുകളിലേക്ക് കയറ്റുന്നതിനു മുൻപ് താഴെയിറക്കാനുള്ള കയർ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം.
കാസറഗോഡ് കൃഷി വിജ്ഞാന കേന്ദ്രം ഈ ഉപകരണത്തിന്റെ ഉപയോഗരീതി മംഗൽപാടിയിലെ കവുങ്ങ് കർഷകരുടെ കൃഷിയിടങ്ങളിൽ വച്ചു നടത്തി. അതുവഴി കർഷകർക്ക് ഉപകരണം നേരിട്ട് ഉപയോഗിച്ചു പരിശീലിക്കാനും അതിന്റെകാര്യക്ഷമത മനസ്സിലാക്കനും സാധിച്ചു.
Image courtesy;Youtube
മരുന്നു തളിക്കുന്ന വിധം
കത്തിയും കുലതാങ്ങിയും അഴിച്ചു മാറ്റി പകരം സ്പ്രേയർ ഹോൾഡർ ഘടിപ്പിച്ച് നട്ടും ബോൾട്ടും ഇട്ട് ഉറപ്പിക്കുക. റോക്കർ സ്പ്രേയറിന്റെ നോസിൽ ഈ ഹോൾഡറിന്റെ ബ്രാക്കറ്റിൽ കെട്ടി ഉറപ്പിക്കുക. സ്പ്രേയറിന്റെ കൺട്രോളിങ്ങ് വാൾവ് താഴെ നിന്നും പ്രവർത്തിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ളതായിരിക്കണം. അല്ലാത്ത പക്ഷം കൺട്രോളിങ്ങ് വാൾവും ട്യുബും ഉപയോഗിച്ച് അങ്ങിനെ മാറ്റിയെടുക്കണം. ഹോൾഡറിന്റെ മുകളറ്റത്തുള്ള ദ്വാരത്തിൽ നേർത്ത ചരട് കെട്ടി താഴെ നിന്നും വലിച്ച് നോസിൽ ഘടിപ്പിച്ച ഭാഗത്തെ പല ദിശകളിലേക്കും ചലിപ്പിക്കാവുന്നതാണ്.
ഈ യന്ത്രത്തിന് ഇന്ന് ദക്ഷിണേന്ത്യയിൽ നല്ല പ്രചാരം വന്നു കഴിഞ്ഞു. കർണാടക, തമിഴ് നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ള നിരവധി കർഷകർ ഈ യന്ത്രം ആവശ്യപ്പെട്ട് കോഴിക്കോട് മായനാട്ടെ പ്രകാടെക്ക് എന്ന സ്ഥപനത്തിൽ എത്തുന്നുണ്ട്. കർഷകരുടെ സൗകര്യം പരിഗണിച്ച് ഇപ്പോൾ റെയ്ഡ്കോ വഴിയും ഈ ഉല്പന്നം ലഭ്യമാക്കിയിട്ടുണ്ട്. 6500 രൂപയാണ് ഉപകരണത്തിന്റെ ഇന്നത്തെ വില. മരുന്നു തളിക്കാനുള്ള സംവിധാനം കൂടി വാങ്ങുമ്പോൾ വില 7000.
പ്രകാടെക്കിൽ നേരിട്ടു ചെന്ന് ഉപകരണം വാങ്ങുന്നവർക്ക് അവിടെവച്ചുതന്നെ ഇതിന്റെ പരിശീലനവും നേടാം. റെയ്ഡ്കോ വഴി വാങ്ങുന്നവർക്കായി ഉപകരണത്തോടൊപ്പം ഉപയോഗരീതി വിശദീകരിച്ചു കൊണ്ടുള്ള ഒരു വി സി ഡി യും നല്കുന്നുണ്ട്. യന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും പ്രകാടെക്കിൽ ത്തന്നെ നിർമ്മിക്കുന്നതിനാൽ ഉല്പാദനച്ചിലവ് വളരെ കൂടുതലാണെന്ന് പ്രകാശൻ പറയുന്നു.
സർക്കാർ കർഷകർക്ക് സബ്സിഡി ഏർപ്പെടുത്തിയാൽ കൂടുതൽ പേർക്ക് ഇത് ഉപയോഗിക്കാനാവും എന്നതിനാൽ അതിനു വേണ്ട ശ്രമങ്ങളും പ്രകാശൻ നടത്തുന്നുണ്ട്. 2013 ലെ റോവ്സ്ഇന്നൊവേഷൻ മീറ്റിൽ ഏറ്റവും മികച്ച കണ്ടുപിടിത്തത്തിനുള്ള അവാർഡും പ്രകാശൻ കൈക്കലാക്കി.
ഈ യന്ത്രത്തിന്റെ നിർമ്മാണത്തിലൂടെ കാർഷിക മേഖലയിലെ ഒരു വലിയ മുന്നേറ്റം എന്നതിലുപരി ഒരു പറ്റം യുവാക്കൾക്ക് ഒരു തൊഴിൽസാധ്യത ഒരുക്കുകയും കൂടിയാണ് പ്രകാശൻ തട്ടാരി. തെങ്ങിൽ കയറി തേങ്ങ പറിക്കാനുള്ള ഒരു റോബോട്ടിന്റെ നിർമ്മാണമാണ് പ്രകാശന്റെ അടുത്ത ലക്ഷ്യം. അതിന്റെ പണിപ്പുരയിലാണിപ്പോൾ അദ്ദേഹം.
(കാസർഗോഡ് കൃഷിവിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റർ സ്പെഷലിസ്റ്റാണ് ജയശ്രീ)
Content highlights: Arecanut picking machine, Wonder climber, Agriculture