Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

എണ്ണപ്പനക്കൃഷിയുടെ ഇടവിളകള്‍ എണ്ണപ്പനക്കൃഷിയുടെ ഇടവിളകള്‍

$
0
0
മറ്റ് എണ്ണക്കുരുക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കുന്ന വൃക്ഷമാണ് എണ്ണപ്പന. നാളീകേരത്തെയും മറ്റു ഫലങ്ങളെയും പോലെ മോഷ്ടാക്കൾ കൊണ്ടുപോകാത്ത വിള കൂടിയാണ് എണ്ണപ്പന. വളരെയധികം അകലത്തിൽ നടുന്ന പനകൾക്കിടയിൽ കൃഷി ചെയ്യാവുന്ന ഇടവിളകളെപ്പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.

സൂര്യപ്രകാശം,ജലം,പോഷകാഹാരങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ എണ്ണപ്പനയോട് മത്സരിക്കാതെ ഒത്തുപോകുന്ന സസ്യങ്ങൾ ഇടവിളകളായി തെരഞ്ഞടുക്കാം.

പച്ചക്കറികൾ, വാഴ(ഡാർഫ്കാവൻഡിഷ്) പുകയില, മുളക്,മഞ്ഞൾ, ഇഞ്ചി, കൈതച്ചക്ക മുതലായവയാണ് ഏറ്റവും അനുയോജ്യമായ വിളകൾ. പുഷ്പകൃഷിയും നടത്താം.

പ്രകാശ സംശ്ലേഷണത്തിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇടവിളകൾ നടുമ്പോൾ എണ്ണപ്പനയുടെ ഇലകൾ ഒതുക്കി കെട്ടിവയ്ക്കരുത്. അതുപോലെ തന്നെ മണ്ണിൽ നിന്നും ജലവും പോഷകാംശങ്ങളും വലിച്ചെടുക്കുന്ന വേരുകൾ നശിക്കുമെന്നതിനാൽ പനയുടെ തടം ഉഴുതുമറിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പനയെ സ്വതന്ത്രമായി വളരാൻ അനുവദിക്കണം.

മെയ്സ്, ചോളം, കരിമ്പ് മുതലായ സസ്യങ്ങൾ ഇടവിളകളായി നടുമ്പോൾ എണ്ണപ്പനയിൽ നിന്നും വേണ്ടത്ര അകലത്തിൽ നടണം. തണലോ ഇടവിളകളുടെ വേരുകളുമായുള്ള മത്സരമോ എണ്ണപ്പനയുടെ വളർച്ചയെ ബാധിക്കരുത്.

കരിമ്പ് ഇടവിളയായി നടുമ്പോൾ, എണ്ണപ്പനയുടെ തടത്തിനരികിലുള്ളവയ്ക്ക് താങ്ങുകൊടുത്തോ മേലഗ്രം കോതിയോ പനയ്ക്കുണ്ടാകാവുന്ന തണൽ ഒഴിവാക്കണം.

പയറുവർഗത്തിൽപ്പെട്ട ചെറുപയർ, ഉഴുന്ന്, എള്ള് , നിലക്കടല മുതലായവ ഇടവിളകളായി നടുമ്പോൾ അവയ്ക്ക് നിരന്തരമായ ജലസേചനം ആവശ്യമില്ലെങ്കിലും എണ്ണപ്പനയ്ക്കാവശ്യമായ ഈർപം ലഭിക്കുന്നതിനുവേണ്ടി പതിവായി ജലസേചനം നടത്തണം.

(കടപ്പാട്: ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം)



Content highlights: Oil palm cultivation, Agriculture, Intercropping

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>