Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തെങ്ങിന്‍തോപ്പില്‍ ശീമക്കൊന്നതെങ്ങിന്‍തോപ്പില്‍ ശീമക്കൊന്ന

$
0
0
അതിവേഗം വളരുന്ന പയർവർഗ പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന. മറ്റു പച്ചിലച്ചെടികൾ വളരാൻ ബുദ്ധിമുട്ടുള്ള ചൊരി മണൽ പ്രദേശത്തെ തെങ്ങിൻതോപ്പിലും ഇത് പച്ചിലവളത്തിനായി വളർത്താം.

ഒരു ഹെക്ടർ തെങ്ങിൻതോപ്പിൽ ശീമക്കൊന്ന വളർത്തി പച്ചിലവളമായി പ്രയോജനപ്പെടുത്തിയാൽ തെങ്ങിന് ആവശ്യമുള്ള നൈട്രജന്റെ 90 ശതമാനവും ഫോസ്ഫറസിന്റെ 25 ശതമാനവും പൊട്ടാഷിന്റെ 15 ശതമാനവും ലഭിക്കും എന്നാണ് കണക്ക്. ആവശ്യത്തിന് ശീമക്കൊന്ന ലഭ്യമെങ്കിൽ തെങ്ങിനു നൽകേണ്ട നൈട്രജന്റെ പകുതി അളവ് ശീമക്കൊന്ന ചേർത്തും, പകുതി രാസവളം ചേർത്തും ലഭ്യമാക്കാം. ഈ രീതിയിൽ വളപ്രയോഗം നടത്തിയ മണൽ മണ്ണുള്ള തോട്ടങ്ങളിൽ തെങ്ങിന്റെ വിളവ് രാസവളത്തിലൂടെ മാത്രം നൈട്രജൻ നൽകിയ തെങ്ങുകളുടെ വിളവിനേക്കാൾ 44% അധികമായതായി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

രണ്ടുവരി തെങ്ങിന് ഇടയിൽ മൂന്ന് വരിയായി ശീമക്കൊന്ന വളർത്തി വർഷത്തിൽ മൂന്ന് പ്രാവശ്യം ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിൽ പച്ചിലവളം എടുക്കാൻ സാധിക്കും. ഒരു ഹെക്ടർ തോട്ടത്തിൽ നിന്ന് ഈ രീതിയിൽ 10 ടൺ വരെ പച്ചിലവളം കിട്ടുകയും ചെയ്യും.

ഇതിനു പുറമെ സുബാബുൾ,കലപ്പഗോണിയം, ഡയിഞ്ച, പ്യൂറേറിയ, കിലുക്കി, ചണമ്പ് തുടങ്ങിയവയും തെങ്ങിന് അനുയോജ്യമായ പച്ചിലവളങ്ങളാണ്

(കടപ്പാട്: ഫാം ഇൻഫർമേഷൻ ബ്യൂറോ)



Content highlights: Coconut field, Gliricidia, Agriculture, Coconut



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>