Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മുതുമുത്തച്ഛന്‍ ബോണ്‍സായ് മരങ്ങള്‍ മട്ടുപ്പാവില്‍മുതുമുത്തച്ഛന്‍ ബോണ്‍സായ് മരങ്ങള്‍ മട്ടുപ്പാവില്‍

$
0
0
ആയിരംമുതൽ ഒരുലക്ഷം രൂപവരെ വിലയുള്ള ആയിരത്തിൽപ്പരം ബോൺസായ് മരങ്ങൾ വളർത്തി ജനശ്രദ്ധ നേടുകയാണ്, നാഗർകോവിൽ സൗപർണികയിലെ ഡി. രവീന്ദ്രൻ. അഭിഭാഷകനും വ്യവസായിയുമാണ് ഇദ്ദേഹം. എഴുപതുകളിൽ തുടങ്ങിയതാണ് ബോൺസായ് പരീക്ഷണം. ആ തപസ്യ ഇപ്പോഴും തുടരുന്നു.

ആദ്യം വീടിന്റെ മട്ടുപ്പാവിലും മുറ്റത്തുമായിരുന്നു ഇവ വളർത്തിയത്. സ്ഥലപരിമിതി കാരണം പിന്നീടിത് പത്മനാഭപുരം കൊട്ടാരത്തിന്റെ മുൻഭാഗത്തുള്ള ഒരേക്കർ സ്ഥലത്തേക്ക് മാറ്റി. വിദേശികളടക്കം ഒട്ടേറെപ്പേർ നിത്യേന ഇവിടെ സന്ദർശകരാണ്. ഒരുവർഷം മുതൽ എഴുപതാണ്ടുവരെ വളർച്ചയുള്ള നൂറുകണക്കിന് മരങ്ങളിവിടെയുണ്ട്. പൂവിട്ടും കായ്ച്ചും വളർന്ന് നിൽക്കുന്ന വൻമരത്തിന്റെ തനിരൂപമുള്ള കുഞ്ഞന്മാർ കൗതുകക്കാഴ്ചയാണ്.

വർഷങ്ങൾ പഴക്കമുള്ള മുതുമുത്തച്ഛൻ ബോൺസായ് മരങ്ങൾക്കാണ് വിപണിയിൽ പ്രിയം. ഏതു വൻമരത്തിന്റെയും തൈയും മൂന്നിഞ്ചു മാത്രമുള്ള ആഴം കുറഞ്ഞ ജലപാത്രത്തിൽ നട്ട് ഭാവനയ്ക്കൊത്ത് വരുതിയിൽ വരുത്തുന്ന സൂത്രം പ്രയാസമാണെങ്കിലും പ്രയത്നിച്ചാൽ പൂർണമായും നമ്മുടെ നിയന്ത്രണത്തിൽ വരുമെന്ന് രവീന്ദ്രൻ പറഞ്ഞു.

ആൽവർഗത്തിൽപ്പെട്ടവ, പുളി, മാവ്, വീട്ടി, പൈൻ, ഗുൽമോഹർ, മഴമരം, അരണി, മുളവർഗങ്ങൾ, കാറ്റാടി തുടങ്ങി ഇലകൾ മാത്രമുള്ളതും പൂക്കളും കായ്കളും നൽകുന്നതുമായ എല്ലാം ബോൺസായ്ക്ക് ഉപയോഗിക്കാം. സിമന്റ്, കളിമണ്ണ്, മരം എന്നിവകൊണ്ടുള്ള പാത്രങ്ങളിലാണ് നടുന്നത്. നീർവാർച്ചയ്ക്കുള്ള ദ്വാരം പ്രധാനമാണ്. ചട്ടിയുടെ അടിയിലെ എട്ടിലൊരു ഭാഗം ഓട്ടുകഷണം നിരത്തി, അതിനുമുകളിൽ പോളിബാഗിൽ ഒരുവർഷം പ്രായമായ തൈകൾ നട്ട് 1:1:1 അനുപാതത്തിൽ ചാണകപ്പൊടി, ഇല അഴുകി പൊടിഞ്ഞമണ്ണ്, തരിമണൽ ഇവ ചേർത്ത മിശ്രിതം നിറയ്ക്കണം. വൻ മതിലുകളിലും ഓടയോരങ്ങളിലും വളർച്ച മുരടിച്ചുനിൽക്കുന്ന ആൽമരങ്ങൾ ഇളക്കി പഴയവേരുകളും ശിഖരങ്ങളും വെട്ടിയൊരുക്കിയും നടാം.

ചെറുചെടികൾ നട്ട് രണ്ട് വർഷമാകുമ്പോൾ പെൻസിൽ വണ്ണമാകും. ഇല ചെമ്പുകമ്പികൊണ്ട് തടിക്കും ശിഖരങ്ങളിലും ചുറ്റി വളർത്തിയാൽ ഇവ മുരടിച്ചുവളരും. 4-5 കൊല്ലമാകുമ്പോൾ അവ പൂർണരൂപം പ്രാപിക്കും. ആവശ്യമില്ലാത്ത വേരുകളും കൊമ്പുകളും യഥാസമയം നീക്കം ചെയ്യണം. വളർച്ച മുരടിക്കുമ്പോൾ പാത്രം മാറ്റി നടണം. ആ സമയം കാറ്റിലാടാതെ കമ്പികൊണ്ട് മരവും ചട്ടിയുമായി ബന്ധിപ്പിക്കണം. ദിവസം രണ്ടുനേരം നനയ്ക്കുകയും മൂന്നുമാസത്തിലൊരിക്കൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, നിലക്കടല, പിണ്ണാക്ക് ഇവ ചേർക്കുകയും വേണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ബോൺസായ് സെമിനാറുകളിൽ രവീന്ദ്രൻ ക്ലാസുകൾ എടുക്കുകയും ഇവ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.

(ഫോൺ: 9367525371)



Viewing all articles
Browse latest Browse all 2897

Trending Articles