Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കണിവെള്ളരി ഇത്തവണ വീട്ടില്‍ത്തന്നെ; കൃഷിരീതികള്‍ വളരെ ലളിതംകണിവെള്ളരി ഇത്തവണ വീട്ടില്‍ത്തന്നെ; കൃഷിരീതികള്‍ വളരെ ലളിതം

$
0
0
വിഷുവിന്റെ തലേന്നാൾ കൊന്നപ്പൂവിനും കണിവെള്ളരിക്കുമൊക്കെ വേണ്ടി ഓടുന്നതാണല്ലോ നമ്മുടെ ശീലം. കൊന്നപ്പൂവിനു വേണ്ടി ഓടിക്കോളൂ. പക്ഷേ കണിവെള്ളരി ഇത്തവണ വീട്ടിൽത്തന്നെ വിളയിക്കണം.

ചുട്ടുപൊള്ളുന്ന വെയിലിൽ ഉള്ളിൽ നിറച്ച കുളിരും സ്വർണത്തിന്റെ നിറവുമായെത്തുന്ന കണിവെള്ളരിക്ക് വിഷുത്തലേന്ന് വില 30-40 രൂപ. ഇത്തവണ സ്വന്തം വീട്ടിലേക്ക് മാത്രമല്ല, പത്ത് ബന്ധുവീടുകളിലേക്കും കൂടി കണിവെള്ളരികൾ കൊടുക്കാൻ തയ്യാറെടുത്തോളു. വളരെ ലളിതമാണ് കൃഷിരീതികൾ.

രണ്ടടി വ്യാസത്തിലും ഒന്നരയടി ആഴത്തിലും കുഴിയെടുക്കുക. രണ്ട് വരികൾ തമ്മിൽ രണ്ട് മീറ്ററും ഒരു വരിയിലെ രണ്ട് കുഴികൾ തമ്മിൽ ഒന്നര മീറ്ററും അകലം കൊടുക്കണം. ഒരു കുഴിയിൽ പത്തുകിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും 100 ഗ്രാം വീതം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർക്കണം. മേൽമണ്ണും അടിവളവും ചേർത്ത് കുഴി നന്നായി അറയണം.

മുടിക്കോട് ലോക്കൽ, സൗഭാഗ്യ, അരുണിമ എന്നിവയാണ് കേരളത്തിന് യോജിച്ച ഇനങ്ങൾ. കാർഷിക സർവകലാശാല ഗവേഷണ കേന്ദ്രങ്ങളിലും കൃഷി വകുപ്പ് ഫാമുകളിലും വി.എഫ്.പി.സി.കെ വിപണികളിലും വിത്തുകൾ ലഭിക്കും. മുടിക്കോട് ലോക്കലിന്റേത് വലിയ കായ്കൾ ആണ്. അരുണിമയും സൗഭാഗ്യയും ചെറിയ കായ്കൾ തരും.

സ്യൂഡോമോണസ് പൊടി കഞ്ഞിവെള്ളവുമായി കലർത്തിയ കുഴമ്പിൽ പുരട്ടിയ വിത്തുകൾ അഞ്ചെണ്ണം ഒരു കുഴിയിൽ വിതയ്ക്കും. മുളചച് രണ്ടാഴ്ച കഴിയുമ്പോൾ നല്ല ആരോഗ്യമുള്ള മൂന്ന് തൈകൾ മാത്രം ഒരു തടത്തിൽ നിർത്തിയാൽ മതി.

കൂടുതൽ വിളവ് ആഗ്രഹിക്കുന്നുവെങ്കിൽ അടിവളമായി തടമൊന്നിന് 25 ഗ്രാം യൂറിയ, 40 ഗ്രാം മസൂറിഫോസ്, 40 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേർക്കാം.

മുളച്ച് ഒരാഴ്ച കഴിഞ്ഞാൽ ഓരോ ഏഴു ദിവസം കൂടുമ്പോഴും പച്ചച്ചാണക സ്ലറി, ബയോഗ്യാസ് സ്ലറി,വളച്ചായ. ജീവാമൃതം എന്നിവയിൽ ഏതെങ്കിലുമൊന്ന് മാറി മാറി തടത്തിൽ ഒഴിച്ചു കൊടുക്കാം.

തടത്തിൽ കരിയിലകൾ കൊണ്ട് നന്നായി പുതയിടാം. ചെടികൾ വള്ളി വീശാൻ തുടങ്ങുമ്പോഴും പൂക്കൾ കൂടുതലായി പിടിക്കുമ്പോഴും 15 ഗ്രാം വീതം യൂറിയ തടമൊന്നിന് ചേർത്തു കൊടുത്താൽ വിളവ് കൂടും. വള്ളി വീശാൻ തുടങ്ങുമ്പോൾ പടരുന്ന ഭാഗങ്ങളിൽ തെങ്ങോലകൾ ഇട്ടുകൊടുക്കുന്നത് നല്ലരീതിയാണ്.

ഇലകളിൽ ചെറിയ വട്ടത്തിൽ ദ്വാരങ്ങളുണ്ടാക്കുന്ന മത്തൻ വണ്ടുകൾ ഇലയെഅസ്ഥികൂടമാക്കുന്ന ആമ വണ്ടുകളും മുള്ളൻ പുഴുക്കളും കായീച്ചയുമാണ് പ്രധാന കീടങ്ങൾ. രണ്ടാഴ്ചയിലൊരിക്കൽ 2 % വീര്യമുള്ള വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കാം.

ചെടിയെ കുരുടപ്പിക്കുന്ന മൊസേക് രോഗം, ഇലകളിലെ മഞ്ഞപ്പുള്ളി രോഗം, പൗഡർ വിതറിയപോലെ ഇലകളിൽ കാണുന്ന പൊടി, കുമിൾ രോഗം എന്നിവയാണ് പ്രധാന രോഗങ്ങൾ. 2% വീര്യത്തിൽ സ്യൂഡോമോണാസ് ലായനി രണ്ടാഴ്ച കൂടുമ്പോൾ ഇലകളിൽ തളിച്ചുകൊടുക്കാം. ഒരു തടത്തിൽ നിന്നും 10kg ഉൽപ്പാദനം പ്രതീക്ഷിക്കാം.

(Content highlights: Agriculture, Organic farming, Cucumber, Vishu festival

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>