വിവിധയിനം പച്ചക്കറികൾക്ക് തോട്ടത്തിൽ നൽകുന്ന സ്ഥാനത്തിനും പ്രാധാന്യമുണ്ട്. അതുപോലെ തന്നെ പച്ചക്കറിത്തോട്ടം ഒരുക്കുമ്പോൾ ഓരോയിനം പച്ചക്കറികളും കൃഷി ചെയ്യാൻ ഓരോ സമയമുണ്ട്.
മുരിങ്ങ, പപ്പായ, കറിവേപ്പ്, നാരകം പോലുള്ള ദീർഘകാലവിളകൾ തോട്ടത്തിന്റെ ഒരു വശത്തു വരുന്നതാണ് നല്ലത്. കഴിയുമെങ്കിൽ വടക്കുവശത്തുതന്നെ . ഇവയെല്ലാം ഒരു വശത്തു വന്നാൽ തോട്ടത്തിലെ മറ്റു വിളകൾക്ക് തണൽ ഒഴിവാക്കാം. കൂടാതെ ശക്തിയായ കാറ്റും മഴയും വെയിലുമൊക്കെ ഒരു പരിധി വരെ തടഞ്ഞുനിർത്തുകയും ചെയ്യും.
തണലത്തു വളരാൻ കഴിവുള്ള ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവ മറ്റു വിളകളുടെ ഇടയിലായി കൃഷി ചെയ്യാം. ഇവയ്ക്കിടയിൽ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം.
ഒരേ പ്ലോട്ടിൽത്തന്നെ ഒരേ കുടുംബത്തിൽപ്പെട്ട പച്ചക്കറികൾ തുടർച്ചയായി കൃഷി ചെയ്യരുത്. അതായത് തക്കാളി,മുളക്,വഴുതന എന്നിവ കൃഷി ചെയ്യുന്ന സ്ഥലത്ത് അടുത്ത തവണ ചീര,പയർ,വെള്ളരി വർഗങ്ങൾ എന്നിവയിലേതെങ്കിലും നടാം.
വിളകൾ നടുന്ന സമയം
സീസൺ 1 (മെയ്- ആഗസ്ത്)
വഴുതന
വെണ്ട
പാവൽ
പച്ചച്ചീര
മുളക്
പയർ
സീസൺ 2 ( സപ്തംബർ-ഡിസംബർ)
വഴുതന
പടവലം
പയർ
തക്കാളി
മുളക്
കാബേജ്/കോളിഫ്ളവർ
സീസൺ 3 (ജനവരി- ഏപ്രിൽ)
ചുവപ്പു ചീര
മത്തൻ/ചുരയ്ക്ക
വെള്ളരി
പയർ
കുമ്പളം
സലാഡ് വെള്ളരി
Content highlights: Vegetables, Agriculture, Organic farming
(കടപ്പാട്: കൃഷി വീട്ടുവളപ്പിലും മട്ടുപ്പാവിലും , സുരേഷ് മുതുകുളം)