Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വിളവെടുത്ത സലാഡ് വെള്ളരി കയ്ക്കുന്നു; എന്തു ചെയ്യും?വിളവെടുത്ത സലാഡ് വെള്ളരി കയ്ക്കുന്നു; എന്തു ചെയ്യും?

$
0
0
ഈ വേനലിൽ ശരീരത്തെ തണുപ്പിക്കാൻ വെള്ളരിയോളം പോന്ന പച്ചക്കറികൾ ഇല്ല. ശരീരത്തിനാവശ്യമായ വെള്ളവും ധാതുക്കളും ഇലക്ട്രോണുകളും എല്ലാം ചേർന്ന് സൂപ്പർ കൂളിംഗ് ഫുഡ് .വെള്ളരിയുടെ തൊലിയും കുരുവുമടക്കം തിന്നണം. തൊലിയിലാണ് കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റിറോൾസ് ഉള്ളത്.

പലപ്പോളും കർഷകരെയും ഉപഭോക്താക്കളെയും വലയ്ക്കുന്ന ഒരു പ്രശ്നമാണ് കയ്ക്കുന്ന വെള്ളരി. വെള്ളരി വർഗ ചെടികളായ പാവൽ, പടവലം,വെള്ളരി, മത്തൻ ചുരയ്ക്ക, പീച്ചിൽ, കോവൽ, തണ്ണിമത്തൻ, കുമ്പളം എന്നിവയിലെല്ലാം അടങ്ങിയ ഒരു രാസവസ്തുവാണ് കുക്കുർബിറ്റാസിൻ. പല കീടങ്ങളെയും അകറ്റി നിർത്താൻ ഈ കറ സഹായകമാണ്. കുക്കുർബിറ്റാസിൻ ചില സാഹചര്യങ്ങളിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു.

1. പരാഗ രേണുക്കൾ വരുന്നത് കയ്പ് കൂടിയ ചെടിയിൽ നിന്നാണെങ്കിൽ കയ്പ്പുള്ള കായ്കൾ ഉണ്ടാകും.
2. അമിതമായ ചൂടേറ്റ് ചെടിക്ക് വലിയ ഉഷ്ണസമ്മർദം വന്നാൽ കയ്പ് വരും
3.വെള്ളരിച്ചെടിയുടെ നന തോന്നുംപോലെ ആയാൽ , അതായത് ഇടയ്ക്ക് നനയ്ക്കുക, പിന്നെ നനയ്ക്കാതെ ചെടി വാടാൻ തുടങ്ങുക, പിന്നെയും നനയ്ക്കുക എന്ന അവസ്ഥയിൽ കായ്കൾ കയ്ച്ച് കാണുന്നുണ്ട്.
4.അന്തരീക്ഷ താപനിലയിലുള്ള വലിയ വ്യതിയാനം (പകൽ നല്ല ചൂടും രാത്രിയിൽ മോശമല്ലാത്ത തണുപ്പും ) കായ്കളിൽ കുക്കുർബിറ്റാസിൻ അംശം കൂട്ടുന്നു.

കാരണം എന്തുതന്നെയായാലും കായ്കൾ കയ്ച്ചു തുടങ്ങിയാൽ പിന്നെ എന്താണ് വഴി? വിഷമിക്കേണ്ട. അമിതമായ കുക്കുർബിറ്റാസിൻ ആണല്ലോ കയ്പിനു കാരണം. അപ്പോൾ അതിന്റെ അളവ് കുറയ്ക്കുക. അതെങ്ങനെ സാധിക്കും?

മൂന്ന് വഴികൾ ഇതാ

1.വിളവെടുത്ത കായ്കളുടെ രണ്ടറ്റവും ഒരിഞ്ചു നീളത്തിൽ മുറിച്ച് ആ മുറി കൊണ്ടുതന്നെ കായിലുള്ള മുറിപ്പാടിൽ കുറേ നേരം ഉരസ്സുക. കുറച്ചുകഴിയുമ്പോൾ വെളുത്ത കട്ടിയായ കറ പതഞ്ഞു വരുന്നത് കാണാം.
2. കായുടെ രണ്ടറ്റവും അരയിഞ്ചു നീളത്തിൽ മുറിച്ച് നീളത്തിൽ രണ്ടായി കീറുക. ഉപ്പുപൊടി വിതറിയതിനു ശേഷം രണ്ട് മുറിപ്പാടുകളും ചേർത്ത് നന്നായി ഉരസ്സുക. ഉണ്ടാകുന്ന പത പോലെയുള്ള വെളുത്ത വസ്തു നന്നായി കഴുകിക്കളയുക. രണ്ടുമൂന്നാവർത്തി ചെയ്തതിനു ശേഷം ഉപയോഗിക്കുക.
3. കായുടെ രണ്ടറ്റവും മുറിച്ച് തൊലി നീക്കം ചെയ്യുക. അതിനു ശേഷം തൊലികളഞ്ഞ് പുറത്ത് ഒരു ഫോർക്കുപയോഗിച്ച് നീളത്തിൽ മുറിക്കുക. ഇത്തരത്തിൽ
മൂന്നു നാലാവർത്തി ചെയ്തതിനുശേഷം നന്നായി വെള്ളത്തിൽ കഴുകി ഉപയോഗിക്കണം.
ഇത്തരത്തിൽ ചെയ്യുമ്പോൾ നൂറുശതമാനം കയ്പ്മാറും എന്നു കരുതേണ്ട. എങ്കിലും കഴിക്കാൻ പാകത്തിലാക്കി എടുക്കാൻ സാധിക്കും. ഇനിമുതൽ കയ്പൻ സലാഡ് വെള്ളരി പശുവിനുള്ളതല്ല, നമുക്ക് തന്നെ.

Content highlights : Salad cucumber, Agriculture, Organic farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>