കൊല്ലം : മാമ്പഴക്കാലമായതോടെ വിപണിയിൽ മാങ്ങവില കുറഞ്ഞു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മാവുകൾ പൂത്തപ്പോൾ ആവശ്യക്കാർ കുറഞ്ഞതാണ് വിലയിടിവിന് കാരണമായത്.
കിലോയ്ക്ക് 120 മുതൽ 130 വരെ രൂപയുണ്ടായിരുന്ന നാടൻ മാങ്ങയ്ക്ക് ഇപ്പോൾ 20 മുതൽ 30 വരെയാണ് വില. ഇത്തവണ കുംഭം അവസാനമാണ് മാവുകൾ പൂത്തുതുടങ്ങിയത്. മീനം, മേടം ആകുമ്പോഴേക്കും പഴുത്തമാങ്ങ വിപണിയിൽ സുലഭമാകും.
മൂവാണ്ടൻ, സിന്ദൂരം തുടങ്ങിയ നാടൻമാങ്ങകളാണ് വിപണിയിലെ താരങ്ങൾ. കഴിഞ്ഞവർഷം അമ്പതും അറുപതും രൂപയായിരുന്നു ഇവയുടെ വില. മൽഗോവ, വേങ്ങൂരി, ഹിമവസന്ത്, അൽഫോൺസ തുടങ്ങിയവയ്ക്കും ആവശ്യക്കാർ കുറവല്ല. സെന്തൂരി കിലോയ്ക്ക് 160, മൽഗോവ 180, ഹിമവസന്ത് 385, അൽഫോൺസ (12 എണ്ണം-ഒരു പായ്ക്കറ്റ്) 1400 എന്നിങ്ങനെയാണ് വില.
കടകൾക്ക് പുറമേ ഉന്തുവണ്ടികളിലും വഴിയോരത്തുമായി കച്ചവടം നടക്കുന്നുണ്ട്. ചൂടു കൂടിയപ്പോൾ മാമ്പഴത്തിനും മാമ്പഴപ്പാനീയങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഈ സാഹചര്യത്തിൽ വില കുറഞ്ഞത് വ്യാപാരികൾക്ക് തിരിച്ചടിയായി. അന്യസംസ്ഥാനങ്ങളിൽ കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന മാങ്ങകൾ വിപണിയിൽ സുലഭമാകുമെന്നതിനാൽ വരുംദിവസങ്ങളിൽ വിലയിൽ മാറ്റം വരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
Content highlights: Mangoes, Agriculture