Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ചക്ക ഇനി വെറും ചക്കയല്ലചക്ക ഇനി വെറും ചക്കയല്ല

$
0
0
നൂറ്റാണ്ടുകളോളം തലമുറകളുടെ ആഹാര ആവശ്യവും ആരോഗ്യരക്ഷയും നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യ വിളയിലേക്ക് ഓരോരുത്തരും തിരിച്ച് നടക്കുകയാണ്. ചക്കയുടെ സവിശേഷ രുചിയും ഗന്ധവും ഏവരെയും ത്രസിപ്പിക്കുന്ന ഒന്നാണ്. ഒരുകാലത്ത് അവഗണിക്കപ്പെട്ട് കിടന്ന ചക്കപ്പഴം ഇന്ന് രാജകീയമായ ഒരു തിരിച്ച് വരവിന്റെ പാതയിലാണ്. കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതോടെ ഇനി ചക്ക വെറും ചക്കയല്ല. പ്രതേ്യക സീസണുകൾ ഇനി ചക്കയ്ക്ക് ബാധകമല്ല. യന്ത്രവൽക്കരണവും സാങ്കേതികതയും നിറഞ്ഞുനിൽക്കുന്ന ഈ കാലഘട്ടത്തിൽ ചക്കപ്പഴം പൾപ്പ് രൂപത്തിലോ മറ്റോ ശേഖരിച്ച് വർഷം മുഴുവൻ ലഭ്യമാക്കാനും കഴിയും.

10 കിലോ ഭാരമുളള ഒരു ചക്കപഴത്തിൽ നിന്ന് കുറഞ്ഞത് 600 രൂപയുടെ മൂല്യവർദ്ധിത ഉൽപ്പന്നം നിർമ്മിക്കാവുന്നതാണ്. സാധാരണ കാലാവസ്ഥയിൽ സംഭരിക്കാൻ കഴിയുന്നതും വർഷം മുഴുവനുള്ള ലഭ്യതയും ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകളാണ്. ചക്കയുടെ ഔഷധ ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും , കുടലിലെ ക്യാൻസർ തടയാനും സഹായിക്കുമെന്ന പഠനങ്ങളും ഒരു ഭാഗത്ത് മുന്നേറുന്നു. കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ പോഷക ആഹാര ഘടകങ്ങൾ ചക്കയിലുണ്ടെന്നതും ഈ ഫലവർഗ്ഗ ഉപഭോഗത്തിന്റെ സാധ്യതകൾ ഇരട്ടിപ്പിക്കുന്നു.

ചക്കതോരൻ, ചക്കപ്പുഴുക്ക്, ഇടിയൻചക്ക, ചക്കക്കുരു ചമ്മന്തി, ചക്കക്കുരു അച്ചാർ, ചക്കക്കുരു ചെമ്മീൻ, ചക്കവരട്ടി തുടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ ഇന്ന് ഏറെ പ്രചാരത്തിലുണ്ട്. മറ്റനേകം വിഭവങ്ങൾ ചക്കയിൽ നിന്നും തയ്യാറാക്കാവുന്നതാണ്. കേന്ദ്രസർക്കാർ മെയ്ക്ക് ഇൻ ഇന്ത്യ എന്ന ആശയം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ജൈവ ഉൽപ്പന്നങ്ങൾ വിപണികളിൽ എത്തിക്കുന്നതിന് കൂടുതൽ സംരംഭകർക്കും അവസരമൊരുങ്ങുകയാണ്.

ചക്കയിൽ നിന്നും അനവധി വിഭവങ്ങൾ

ആഭ്യന്തര ആവശ്യത്തിനും കയററുമതിക്കുമായി രണ്ടാം കൽപ്പവൃക്ഷമെന്ന് അറിയപ്പെടുന്ന ചക്കയിൽ നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാർന്ന മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ ശ്രേണിയുണ്ട്. ചക്ക ഹൽവ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടൽ അച്ചാർ, സ്ക്വാഷ് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. ശ്രീലങ്കയിലെ പെറാഡെനിയ കാർഷിക സർവകലാശാല ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടത്തുന്നു. ജാക്ക് ഫ്രൂട്ട് കുക്കീസ്, മധുരിക്കുന്ന ചക്കപ്പഴം സ്നാക്ക്, സ്പൈസി ജാക്ക് ഫ്രൂട്ട് സ്നാക്ക്, ജാക്ക് ഫ്രൂട്ട് ഫ്ളേവേർഡ് സോയാമീറ്റ്, ചക്ക അച്ചാർ, പായ്ക്കറ്റിലാക്കിയ ഗ്രീൻ ഫ്രൂട്ട് ചക്കക്കറി, വൈറ്റ് ജാക്ക് ഫ്രൂട്ട് കറി, ചക്കക്കുരുപൊടി, ചക്കക്കുരു കോഫി, ചക്ക ജാം, ചക്ക സിറപ്പ് എന്നിവ മുന്തിയ നിലവാരത്തിൽ പാക്കറ്റുകളിലാക്കിയാണ് ശ്രീലങ്ക ചക്കയുടെ ഉത്പന്നങ്ങളെ വിപണനം ചെയ്യുന്നത്.

പ്ലാവിന്റെ പ്രചരണാർത്ഥം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ചക്കയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ, ഭാവിയിലെ ഗവേഷണ പ്രവർത്തനങ്ങൾ ശ്രദ്ധചെലുത്തേണ്ട മേഖലകൾ എന്നീ വിഷയങ്ങൾക്ക് ശ്രീലങ്ക ഇപ്പോൾ ഊന്നൽ നൽകുന്നുണ്ട്. ചക്കയെ മുഖ്യധാരാ വിളകളുടെ ഗണത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഒരു മുഖ്യ പങ്ക് വഹിക്കാൻ ചക്കയ്ക്കാകുമെന്നാണ് ശ്രീലങ്കയും പറയുന്നത്. മലേഷ്യൻ ജെ.33 ,നിന്നിക്കല്ല് ഡ്വാർഫ് ,ജാക്ക് ഡ്വാൻ സൂര്യ, പശ്ചിമബംഗാളിൽ നിന്നുള്ള സിന്ദൂരം ചുവപ്പ്, പിങ്ക് ഇനങ്ങൾ, റോസ് വരിക്ക, ഗംലെസ്സ്, ഓൾ സീസൺ പ്ലാവ്, തേൻ വരിക്ക, തായ്ലൻഡ് പ്ലാവ്, ദുരിയാൻ തുടങ്ങി പടർന്ന് പന്തലിക്കാത്തതും മൂന്നുമുതൽ നാല് വർഷം കൊണ്ട് വിളവ് ലഭിക്കുന്നതുമായ പ്ലാവിനങ്ങൾ ഇന്ന് ലഭ്യമാണ്.



ചക്കയിലെ പോഷക ഗുണങ്ങൾ

ചക്കയിലെ ആരോഗ്യ-പോഷക ഗുണങ്ങൾ പ്രചരിപ്പിച്ച്, ഇക്കാലത്ത് നാം നേരിടുന്ന രോഗങ്ങൾക്ക് ഒരു പരിധി വരെ പ്രതിരോധം തീർക്കാനാകുമെന്ന് ചിക്ക്മംഗ്ലൂരിലെ ഫുഡ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിജയലക്ഷ്മി പറയുന്നു. സക്കരായപട്ടണത്തിൽ മാത്രം കാണപ്പെടുന്ന വളരെ വ്യത്യസ്തമായ ഇനമാണ് ബ്രഫ് വണക ചക്ക. ചുവപ്പു നിറത്തിലുളള ചുളയാണ് ഇതിനുളളത്. ഇവിടെ കണ്ടുവരുന്ന മറ്റൊരു ഇനമാണ് രുദ്രാക്ഷ.വലിപ്പം കുറഞ്ഞതും നിരനിരയായ് കുലച്ചു നിൽക്കുന്നതുമായ കായ്കളാണ് ഇതിന്റെപ്രത്യേകത. ഇത് കൈകൊണ്ട് നിഷ്പ്രയാസം പൊളിക്കാവുന്നതാണ്.താരതമ്യേന പശ കുറഞ്ഞ ഇനമാണ് രുദ്രാക്ഷ ചക്ക. ഇവ നിരയായി ഉണ്ടാവുന്നില്ല. ചക്കയിലെ ധാതുലവണങ്ങളുടെ അളവിനെക്കുറിച്ചും ഇവർ പറയുന്നു.വിവിധ ചക്കകളിൽ ധാതുലവണങ്ങളുടെ അളവ് വ്യത്യസ്തമാണ്. കാൽസ്യം, പൊട്ടാസ്യം, മഗ്നേഷ്യം, കോപ്പർ, അയേൺ തുടങ്ങിയ നിരവധി ധാതുക്കളിൽ സമ്പന്നമാണ് ചക്ക.



ഏകദേശം 100ഗ്രാം ചക്കയിൽ 82-94 കിലോ കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ കൊളസ്ട്രോൾ, ഹൈപ്പൻടെൻഷൻ പോലെയുളള രോഗങ്ങൾ ഉളളവർക്കും കഴിക്കാവുന്നതാണ്. ചക്കയിൽ വളരെ പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നായ വിറ്റാമിൻ-ബി1,ബി2,ബി3 അടങ്ങിയിട്ടുണ്ട്. യഥാക്രമം തയാമിൻ, റൈബോഫ്ളാവിൻ, നിയാസിൻ എന്നിവയാണ് അത്. ശരീരത്തിന്റെ ജീവൽ പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായ വിറ്റാമിനുകളിൽ ഒന്നാണ്.

ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആവശ്യമായ വിറ്റാമിൻ- സി യും ചക്കയിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ അർബുദ സെല്ലുകളുടെ വളർച്ചയെ തടയാനും രക്തസമ്മർദ്ദം കുറക്കാനും ശരീരത്തിലെ കോശങ്ങളുടെ നാശത്തെ തടയാനും ചക്കയിലെ ഫൈറ്റോന്യൂട്രിയൻസിന്റെ സാന്നിധ്യം മൂലം സാധിക്കുന്നു.

സ്ത്രീകൾക്ക് ശരീരത്തിൽ ദിവസവും 14 എം.ജി. നിയാസിനും പുരുഷൻമാർക്ക് 12 എം.ജി. യും ആവശ്യമാണ്. എന്നാൽ, 100 ഗ്രാം ചക്കയിൽ 4മി.ഗ്രാം നിയാസിൻ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പോഷക വസ്തുക്കളും അടങ്ങിയിരിക്കുന്ന ഒരു സമീകൃത ആഹാരമാണ് ചക്ക എന്നതും ശ്രദ്ധേയമാണ്.



അന്താരാഷ്ട്ര ഫലവർഗ്ഗ ഗവേഷണ കേന്ദ്രം

വയനാട്ടിലെ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ അന്തരാഷ്ട്ര നിലവാരമുള്ള ഫലവർഗ്ഗ ഗവേഷണ കേന്ദ്രം തുടങ്ങുമെന്ന് കാർഷികവികസന കർഷകക്ഷേമവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയാണ് കാർഷിക കേന്ദ്രത്തെ അന്താരാഷ്ട്ര ഗവേഷണശാലയാക്കി മാറ്റുക. ചക്കയുടെ സാധ്യതകളെക്കുറിച്ച് ഇനിയും കേരളം ശരിയായി മനസ്സിലാക്കിയിട്ടില്ല. ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണന സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ പതിനഞ്ചായിരം കോടി രൂപയോളം സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാൻ കഴിയും. മുപ്പത് കോടിയോളം ചക്ക ഇവിടെ പ്രതിവർഷം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
തോട്ടങ്ങളോ ഫാമുകളോ ചക്കയുത്പാദനത്തിനായിട്ടില്ല. എന്നിട്ടുപോലും ഇത്രയധികം ഉത്പാദനമുള്ള ഫലവർഗ്ഗമെന്ന നിലയിൽ ഈ രംഗത്ത് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. പൂർണ്ണമായും ആരോഗ്യദായകമായ ജൈവ ഉത്പന്നം എന്ന നിലയിൽ ചക്കയ്ക്ക് വരും കാലത്ത് വലിയ സാധ്യതകളുണ്ട്. ജീവിതശൈലിരോഗങ്ങൾക്കെതിരെയുള്ള പ്രതിരോധമായും ചക്ക ഉപകാരപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലുള്ള ചക്കയുടെ പത്ത് ശതമാനം പോലും ഇവിടെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇതിനായി തൃശ്ശൂരിലെ മാളയിൽ ഒരു ഫാക്ടറി സജ്ജമാക്കിയിട്ടുണ്ട്. ചെറുകിട സംരംഭകർക്ക് കരുത്തേകാൻ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും ഒരുക്കും. ചക്ക കൂടുതലായി വിളയുന്ന വയനാട്ടിലും ഇതുപോലുള്ള സംരംഭകൾ ഇനിയും വേണം. ഇതിനായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറയുന്നു.


Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>