കാച്ചിൽ നടാൻ സമയമായി. മാർച്ച്-ഏപ്രിൽ മാസങ്ങളാണ് നടീൽ സമയം. നല്ല നീർവാർച്ചയും ഇളക്കവുമുള്ള മണ്ണാണ് കൃഷിക്ക് യോജിച്ചത്. 250-300 ഗ്രാം വരെ തൂക്കം വരുന്ന മുറിച്ച കിഴങ്ങു കഷണങ്ങളാണ് നടുന്നതിനായി തിരഞ്ഞെടുക്കുന്നത്. ദ്രുതഗതിയിലുള്ള കാച്ചിൽ ഉത്പാദന സമ്പ്രദായത്തിൽ 30 ഗ്രാം തൂക്കമുള്ള കിഴങ്ങു കഷണങ്ങളാണ് നടാനുത്തമം.
15-20 സെന്റിമീറ്റർ താഴ്ചയിൽ കിളച്ച് 45 സെന്റിമീറ്റർ നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത് മുക്കാൽ ഭാഗത്തോളം മേൽമണ്ണും കാലിവളവും ഇട്ട് കൂനകൂട്ടണം. മുറിച്ച കിഴങ്ങു കഷണങ്ങൾ കൂനകളിൽ 90x90 സെന്റിമീറ്റർ അകലത്തിൽ നടണം. ഒരു ഹെക്ടർ സ്ഥലത്തേക്ക് 3000 മുതൽ 3700 കി.ഗ്രാം വിത്ത് ആവശ്യമാണ്.
75x75 സെന്റിമീറ്റർ അകലത്തിൽ തയ്യാറാക്കിയ കൂനകളിൽ ചെറുകിഴങ്ങ് നടാം. 1800-2700 കി.ഗ്രാം ചെറുകിഴങ്ങ് വിത്ത് ഒരു ഹെക്ടർ സ്ഥലത്ത് നടുന്നതിന് ആവശ്യമാണ്. കിഴങ്ങ് നട്ടതിനുശേഷം പുതയിടണം. തെങ്ങ്, കമുക്, വാഴ, റബ്ബർ, കാപ്പി എന്നീ വിളകൾക്കൊപ്പം കാച്ചിൽ ഇനങ്ങൾ ഇടവിളയായി കൃഷിചെയ്യാം.
തെങ്ങിൻചുവട്ടിൽനിന്നും രണ്ട് മീറ്റർ അർധവ്യാസത്തിലുള്ള സ്ഥലം വിട്ടിട്ട് ബാക്കിയുള്ള സ്ഥലത്ത് ഏകദേശം 9000 കാച്ചിൽ ചെടികൾ 90x90 സെ.മീ. അകലത്തിൽ ഇടവിളയായി കൃഷിചെയ്യാം. ശ്രീകല, ശ്രീകീർത്തി, ശ്രീപ്രിയ എന്നീ കാച്ചിൽ ഇനങ്ങളാണ് ഇടവിളയായി കൃഷിചെയ്യാൻ ഉത്തമം.
നേന്ത്രൻ, റോബസ്റ്റ വാഴകളുടെ ഇടയ്ക്ക് 3.6x1.8 മീറ്ററായി ക്രമീകരിച്ച് 1500 വാഴക്കന്ന് ഒരു ഹെക്ടറിൽ നടണം. രണ്ടുവരി വാഴക്കിടയിൽ മൂന്നുവരി കാച്ചിൽ നടാം. വാഴത്തോപ്പിൽ 8000 കാച്ചിൽച്ചെടികൾ ഒരു ഹെക്ടറിൽ നടാം. റബ്ബറിനിടയിൽ ആദ്യത്തെ 3-4 വർഷംവരെ കാച്ചിൽ ഇനങ്ങൾ ഇടവിളയായി കൃഷി ചെയ്യാം. കമുകിൻതോപ്പിൽ ചുവട്ടിൽനിന്ന് ഒരു മീറ്റർ മാറ്റി ഉദ്ദേശം 7000 കാച്ചിൽച്ചെടികൾ നടാം. നട്ടുകഴിഞ്ഞ് 9-10 മാസമാകുമ്പോൾ കാച്ചിലും ചെറുകിഴങ്ങ്, നനക്കിഴങ്ങ് എന്നിവ 8-9 മാസങ്ങളിലും വിളവെടുക്കാം.
ശർക്കരപ്രാണികൾ കിഴങ്ങിനെ കൃഷിസ്ഥലത്തും സംഭരണസ്ഥലത്തും ആക്രമിക്കാതിരിക്കാൻ ഏഴു മില്ലി വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് മൂന്നു മില്ലി സോപ്പ് ലായനിയും ചേർത്ത് നടുന്നതിനുമുമ്പായി 10 മിനിറ്റ് മുക്കിവെയ്ക്കുക.(ഫോൺ: 9496254350)
Content highlights : Kachil, Agriculture, Organic farming