Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഹായ്... ചക്കപ്പുഴുക്ക് ഹായ്... ചക്കപ്പുഴുക്ക്

$
0
0
അനേകം പഴങ്ങളുടെ സമ്മേളനം എന്ന് ചക്കയെക്കുറിച്ച് പറഞ്ഞാൽ തെറ്റുണ്ടോ? ചക്കയിൽ നിന്നുണ്ടാക്കാവുന്ന അനേകം വിഭവങ്ങളിൽ ചിലത്

ചക്ക വറുത്തത്





ചേരുവകൾ

ചക്കച്ചുള്ള കനത്തിൽ അരിഞ്ഞത് ആവശ്യത്തിന്
ഉപ്പുവെള്ളം- ഒരു ഗ്ലാസ്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

വെളിച്ചെണ്ണ തിളയ്ക്കുമ്പോൾ അരിഞ്ഞുവെച്ച ചക്ക ഇതിൽ ഇടുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ചക്ക എണ്ണയിൽ കിടന്ന് മൂത്ത് തുടങ്ങിയാൽ ഒരു സ്പൂൺ ഉപ്പ് വെള്ളം അതിലേക്ക് ഒഴിക്കാം. നന്നായി മുത്ത് കഴിഞ്ഞാൽ എണ്ണയിൽ നിന്നും ചക്കയെടുക്കാം.

ചക്കപ്പുഴുക്ക്



ചേരുവകൾ

ചക്കച്ചുള്ള അരിഞ്ഞത്
ചക്കക്കുരു- 20 എണ്ണം
തേങ്ങ- വലിയ മുറി
പച്ചമുളക്- 15 എണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- രണ്ട് എണ്ണം
കറിവേപ്പില - ആവശ്യത്തിന്

വെളിച്ചെണ്ണ- രണ്ട് ടേബിൾ സ്പൂൺ
കുരുമുളക് പൊടി- ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന രീതി

ചക്കക്കുരു അൽപം ഉപ്പും മഞ്ഞളും ചേർത്ത് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് കുക്കറിൽ വേവിക്കുക. ശേഷം തുറന്ന് അരിഞ്ഞുവെച്ച ചക്കച്ചുളകൾ ചേർത്ത് വീണ്ടും വേവിക്കുക. തേങ്ങ ചിരവി ബാക്കി ചേരുവകളും ചേർത്ത് അരച്ച് ഇത് ചക്കയിൽ ചേർക്കുക. ആവശ്യമെങ്കിൽ അൽപ്പം വെള്ളം ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് 4 മിനിറ്റ് ചെറിയ തീയിൽ വെവിക്കുക. ഇതിനു ശേഷം പച്ച വെളിച്ചെള്ള ഒഴിച്ച് ഇളക്കി നന്നായി ഉടയ്ക്കുക.

ചക്ക അട



ചേരുവകൾ

പഴുത്ത ചക്ക- അരച്ചത് രണ്ട് കപ്പ്
അരിപ്പൊടി- 3 കപ്പ്
തേങ്ങ ചിരവിയത്- ഒരു മുറി
ഏലയ്ക്കപൊടി- ഒരു സ്പൂൺ
ഉണക്കമുന്തിരി- 20 എണ്ണം
വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

അരിപ്പൊടി തിളപ്പിച്ച വെള്ളത്തിൽ ഉപ്പ്, ചക്ക അരച്ചതും ചേർത്ത് നന്നായി കുഴയ്ക്കുക. ചീനിച്ചട്ടിയിൽ എണ്ണ ചൂടാക്കി തേങ്ങ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഏലയ്ക്ക, മുന്തിരി, രണ്ട് കപ്പ് ചക്കയരച്ചതും ചേർത്ത് നിർത്താതെ ഇളക്കുക. പാത്രത്തിൽ നിന്നും വിട്ടുപോരുന്ന പരുവത്തിലായാൽ ചൂടാറാൻ വെയ്ക്കാം. ചൂടാറിയ ശേഷം ഒരു ചെറുനാരങ്ങ വലുപ്പത്തിൽ മാവെടുത്ത് വാഴയിലയിൽ പരത്തി ഇതിൽ ചക്കക്കൂട്ട് വെച്ച് അട രൂപത്തിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുക.

ഇടിച്ചക്ക ബോ



ചേരുവകൾ

ഇടിച്ചക്ക- ഒരു ചക്കയുടെ പകുതി
ചെറുയുള്ളി- 5 എണ്ണം
പച്ചമുളക്- 7 എണ്ണം
ഉരുളക്കിഴങ്ങ്- ഒന്ന്
കറിവേപ്പില
മുളക് പൊടി- 1 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി- അര ടേബിൾ സ്പൂൺ
കടുക്- 1 ടേബിൾ സ്പൂൺ
മൈദ- ഒരു കപ്പ്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

ചക്കച്ചുളകൾ കഷ്ണങ്ങളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ശേഷം വെള്ളം വാർത്ത് കളഞ്ഞ് ചക്ക ഇടിച്ചെടുക്കാം. ഉരുളക്കിഴങ്ങി തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചുവെയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് വറക്കുക. ചെറിയ ഉള്ളി അരിഞ്ഞ് പച്ചമുളക്, കറിവേപ്പില, ചക്ക, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം ഉരുളകളാക്കുക. മൈദമാവിൽ മഞ്ഞൾപ്പൊടി, മുളക് പൊടി, പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കുക. അതിലേക്ക് ഉരുട്ടിവെച്ച ഇടിച്ചക്ക കൂട്ട് മുക്കി എടുത്ത് ചൂടായ എണ്ണയിൽ പൊരിച്ച് എടുക്കാം.



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>