Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ചക്ക ദോശചക്ക ദോശ

$
0
0
ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു രസികൻ ചക്ക ദോശ പരിചയപ്പെടാം

ചേരുവകൾ

ചക്കച്ചുള(പച്ച) - കാൽ കിലോ

പൊന്നിയരി - കാൽ കിലോ

ചുവന്നുള്ളി - ഒരു പിടി

തേങ്ങ ചിരകിയത് - ഒരു പിടി

കാന്താരിമുളക് - 3-4 എണ്ണം

ചുവന്ന മുളക് - 2-3എണ്ണം (അല്ലെങ്കിൽ ആവശ്യത്തിന്)

ജീരകം - 1 സ്പൂൺ

ഇഞ്ചി - ഒരു ചെറിയ കഷ്ണം

കായംപൊടി - കാൽ ടീസ്പൂൺ

കുറച്ച് കറിവേപ്പില

ഉപ്പ്, വെള്ളം - പാകത്തിന്

തയ്യാറാക്കുന്ന വിധം

ചക്കച്ചുള കുരുവും ചവിണിയും കളഞ്ഞ് വൃത്തിയാക്കുക. അരി വെള്ളത്തിലിട്ട് കുതിർത്ത ശേഷം ചക്കച്ചുളയും ചുവന്ന മുളകും ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് കാന്താരിമുളകും ഉള്ളിയും കൂടി ചതച്ചെടുത്തത്, കറിവേപ്പിലയും ഇഞ്ചിയും പൊടിയായി അരിഞ്ഞത്, പിന്നെ ജീരകം, തേങ്ങചിരകിയത് എന്നിവ ചേർക്കുക. കായവും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് എല്ലാം കൂടി നന്നായി ഞെരടി യോജിപ്പിക്കുക. വെള്ളം കൂടിപ്പോവരുത്.

(വേണമെങ്കിൽ ഉള്ളി, മുളക്, തേങ്ങ മുതലായ സാമഗ്രികളെല്ലാം കൂടി അരിയോടൊപ്പം അരച്ചെടുക്കുകയും ചെയ്യാം. അപ്പോൾ പണി എളുപ്പമാവും. പക്ഷേ നേരത്തെ പറഞ്ഞരീതിക്കാണ് കൂടുതൽ രുചി.) മാവ് റെഡിയായി. ഇനി ദോശയുണ്ടാക്കാം.

മാവ് ഒഴിക്കുന്ന സമയത്ത് ദോശക്കല്ലിന്റെ ചൂട് നന്നായി കുറഞ്ഞിരിക്കണം. അല്ലെങ്കിൽ ശരിക്ക് പരത്താൻ പറ്റാതെ മാവ് ഉരുണ്ടുകൂടും. തിരിച്ചു മറിച്ചുമിട്ട്, എണ്ണ പുരട്ടി നന്നായി മൊരിച്ചെടുക്കുക.ചക്കദോശ റെഡി! ചൂടോടെ ചട്ണിയോ ചമ്മന്തിയോ കൂട്ടി കഴിക്കുക. തണുത്താൽ പിന്നെയിത് ഒന്നിനും കൊള്ളില്ല.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>