മരച്ചീനിയും മധുരക്കിഴങ്ങും കാച്ചിലും ചേനയും ചേമ്പുമൊക്കെ നിറഞ്ഞ നമ്മുടെ കാർഷിക സംസ്കാരത്തിൽ നിന്ന് അവയൊക്കെ അകന്നുപോയിട്ട് കാലം കുറച്ചായി. മരച്ചീനി മലയാളിയുടെ പ്രിയ വിഭവമായതു കൊണ്ടു തന്നെ ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യുന്നവർ ഒരുപാടുണ്ട്. എന്നാൽ മറ്റ് കിഴങ്ങുകളെപ്പറ്റി അധികമാർക്കും അറിവുണ്ടാകില്ല.മരച്ചീനി പോലെത്തന്നെ മലയാളിയുടെ ഊൺ മുറികളിൽ ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേർത്തുണ്ടാക്കിയ ചമ്മന്തിയിൽ തൊട്ട് വായിലേക്ക് വച്ചിരുന്ന വേറെചില കിഴങ്ങു വർഗ്ഗങ്ങൾ കൂടിയുണ്ട്.അവയെക്കുറിച്ചുള്ള ചെറു വിവരണമാണിത്.
മധുരക്കിഴങ്ങ്
കണ്ടാൽ ഉരുളക്കിഴങ്ങാണെന്നു തോന്നുമെങ്കിലും അതിന്റെ സഹോദരനാണ് മധുരക്കിഴങ്ങ്. പേരു പോലു തന്നെ മധുരമാണ് ഈ കിഴങ്ങിന്റെ പ്രത്യേകത. എല്ലാത്തരം മണ്ണിലും വിളയുന്ന ഒരു വിളയാണിത്. നല്ലതുപോലെ ഫലപുഷ്ടിയും നീർവാഴ്ചയുമുള്ള മണ്ണിൽ ഏറ്റവും നന്നായി വിളവു തരുന്ന ഒരു വിള കൂടിയാണ് മധുരക്കിഴങ്ങ്. രണ്ടു നിറങ്ങളിലാണ് പ്രധാനമായും മധുരക്കിഴങ്ങുള്ളത്. ചുവന്നതും മഞ്ഞയും. മധുരക്കിഴങ്ങിന് ചില സ്ഥലങ്ങലിൽ ചീനിക്കിഴങ്ങ് എന്നും പറയാറുണ്ട്.അടുത്ത് തൈ വയ്ക്കുന്നതിന് മധുരക്കിഴങ്ങിന്റെ വള്ളിയോ കിഴങ്ങോ ഉപയോഗിക്കാറുണ്ട്.
കാച്ചിൽ
കേരളത്തിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന ഒരു കിഴങ്ങു വിളയാണ് കാച്ചിൽ. ഡയസ്കൊറിയ അലാറ്റ എന്നാണ് കാച്ചിലിന്റെ ശാസ്ത്രീയ നാമം. കാച്ചിൽ ഇനങ്ങൾ രണ്ടു തരത്തിലുണ്ട്. നാടനും ആഫ്രിക്കനും. തെങ്ങ്, വാഴ എന്നിവയുടെ ഇടവിളയായി കാച്ചിൽ കൃഷി ചെയ്യാറുണ്ട്.
കാച്ചിൽ കൊണ്ട് നല്ല ഒന്നാന്തരം പുഴുക്ക് ഉണ്ടാക്കാറുണ്ട്.
നനക്കിഴങ്ങ്
കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരിനമാണ് നനകിഴങ്ങ്. ഡയസ്ക്കോറിയേസി സസ്യ കുടുംബത്തിൽപ്പെടുന്ന നനകിഴങ്ങിന്റെ ശാസ്ത്രനാമം ഡയസ്കോറിയ എസ്കുലെന്റ എന്നാണ്. 8 മുതൽ 10 മാസങ്ങൾ കൊണ്ട് കിഴങ്ങുകൾ പാകമാകുന്നു.
മുക്കിഴങ്ങ്
നനക്കിഴങ്ങ് നട്ട് കിഴങ്ങ് എടുക്കാതെ മൂന്നു വർഷം കഴിഞ്ഞ് വെട്ടിയെടുത്താൽ കിട്ടുന്നതാണ് മുക്കിഴങ്ങ്. നനക്കിഴങ്ങിന്റെ കാലം കഴിയുമ്പോൾ ഇലയ്ക്കു രൂപമാറ്റം ഉണ്ടാകും. വള്ളിയുടെ ചുവട്ടിൽ മുള്ള് നിറഞ്ഞിട്ടുണ്ടാകും. കിഴങ്ങിന്റെ രൂപത്തിലും ഗുണത്തിലും മാറ്റം വരും.
ചെറുവള്ളിക്കിഴങ്ങ്
കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരിനമാണ് ചെറുവള്ളിക്കിഴങ്ങ്. കിഴങ്ങിനു ചുറ്റും രോമ കൂപങ്ങൾ നിറഞ്ഞിരിക്കും. വള്ളിക്ക് ഘനം കുറവായിരിക്കും. ഒരു വള്ളിയിൽ നിന്ന് ലഭിക്കുന്ന കിഴങ്ങുകളുടെ എണ്ണം കൂടുതലായിരിക്കുമെങ്കിലും ഇവയ്ക്ക് വലുപ്പം കുറവായിരിക്കും.
ചെറുകിഴങ്ങ്
കാച്ചിൽ വർഗത്തിൽ തന്നെയാണ് ചെറുകിഴങ്ങും ഉൾപ്പെടുന്നത്. കാർഷിക കാലാവസ്ഥയും നടീൽ സമയവും വളപ്രയോഗവും കാച്ചിൽ കൃഷിയുടേതിന് സമാനമാണ്.
ചേന
ഒരില മാത്രമുള്ള സസ്യമാണ് ചേന. അമോർഫോഫാലസ് പയോനിഫോലിയസ് എന്നാണ് ചേനയുടെ ശാസ്ത്രീയ നാമം. ഇന്ത്യയിലെ എല്ലാ പ്രദേശത്തും വളരുന്നതും കൃഷി ചെയ്യുന്നതുമായ സസ്യമാണ് ചേന. ചേനയുടെ വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടിക്കരിഞ്ഞ് പോകും.
മൂന്ന് കൊല്ലം മൂപ്പെത്തിയ ചേന പൂവിടാറുണ്ട്. ചേനപ്പൂവ് കറിവയ്ക്കാൻ അത്യുത്തമമാണ്. പൂവ് വിരിഞ്ഞ് അധികമാകുന്നതിനു മുമ്പാണ് കറി വയ്ക്കാൻ എടുക്കുന്നത്. അധികം പഴകിയാൽ സഹിക്കാനാകാത്ത ദുർഗന്ധമാണ് ഈ പൂവിൽ നിന്നുണ്ടാകുന്നത്.
ചേമ്പ്
കേരളത്തിൽ സാധാരണയായി കൃഷി ചെയ്യുന്ന ഒരു കാർഷിക വിളയാണ് ചേമ്പ്. പ്രധാനമായും രണ്ട് തരം ചേമ്പാണുള്ളത്. കറിച്ചേമ്പും പാൽച്ചേമ്പും. ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും.
മരച്ചീനി
മലയാളിയുടെ പ്രിയ വിഭവമാണ് മരച്ചീനി അഥവാ കപ്പ. അരിയാഹാരം പോലെ തന്നെ പ്രിയപ്പെട്ടതാണ് മരച്ചീനിയും. അരി കിട്ടാതിരുന്ന കാലത്ത് മരച്ചീനിയുടെ ഉപയോഗം പട്ടിണിയിൽ നിന്ന് മലയാളിയെ രക്ഷിച്ചിരുന്നു. എന്നാൽ കൃഷിയില്ലാതായതോടെ മരച്ചീനിയും കാർഷിക സംസ്കാരത്തിൽ നിന്ന് അകന്നു പോകാൻ തുടങ്ങി.
വെള്ളം വാർന്നു പോകാൻ സൗകര്യമുള്ള എല്ലാത്തരം മണ്ണിലും മരച്ചീനി നന്നായി വളരും. മണ്ണ് കൂനകൂട്ടിയാണ് മരിച്ചീനി നടാറ്. നട്ട് 9-10 മാസമാകുമ്പോൾ മരച്ചീനി വിളവെടുക്കാം.