കേരള-കർണാടക അതിർത്തിഗ്രാമമായ ഗുണ്ടൽപ്പേട്ടിലെ പ്രധാന കൃഷിയാണ് ചെണ്ടുമല്ലിയും സൂര്യകാന്തിയും. കാഴ്ചക്കാർക്ക് മനോഹരമായ ദൃശ്യവിരുന്നാണ് ഇവ ഒരുക്കുന്നതെങ്കിൽ കർഷകർക്ക് മികച്ച വരുമാനമാണ് നേടിക്കൊടുക്കുന്നത്.
കാലാവസ്ഥ അനുകൂലമാണെങ്കിൽ വിളയും മികച്ചതാവും. മൂന്നുമാസം കൊണ്ട് വിളവെടുക്കാമെന്ന പ്രത്യേകതയും ഈ കൃഷികൾക്കുണ്ട്. അത്യുപാദനശേഷിയുള്ള വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. മുൻവർഷത്തെ വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിളവെടുപ്പിനായി കൃഷിയിടങ്ങൾ ഒരുക്കുമ്പോൾ ഉണങ്ങിയ ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും ചെടികൾ കത്തിച്ചും കർണാടകയിൽ സമൃദ്ധമായി കിട്ടുന്ന ചാണകവും ചേർത്ത് കൃഷിയിടങ്ങൾ സജ്ജമാക്കുകയാണ് ചെയ്യുന്നത്. കർണാടക ഗ്രാമീണരുടെ ഭൂരിഭാഗം കൃഷിയും ഈ രീതിയിൽ തന്നെയുള്ളതാണ്.
ഗുണ്ടൽപ്പേട്ടിലെ സഹകരണസംഘങ്ങൾ കർഷകർക്ക് കൃഷിയിറക്കാൻ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 150-ഗ്രാം വരുന്ന ഒരു പാക്കറ്റ് ചെണ്ടുമല്ലി വിത്തിന് 3,500-രൂപ വില വരും. ഈ വിത്തുകൾ ഒരേക്കർ സ്ഥലത്ത് വിതയ്ക്കാൻ കഴിയും. ഒരേക്കറിൽ നിന്ന് നല്ല വിളവാണെങ്കിൽ 20-ടൺ പൂവ് വരെ ലഭിക്കും വിത്ത് വിതച്ച് ഇരുപത് ദിവസം കഴിയുമ്പോൾ പറിച്ചു വാരമെടുത്ത് നടണം. 3X2 അടി അനുപാതത്തിലാണ് നടുന്നത്.
പറിച്ചു നട്ടാൽ ഉടൻതന്നെ രാസവളങ്ങൾ ഉപയോഗിക്കും. ഇലകളിൽ പുഴുക്കുത്ത് ഉണ്ടാകാതിരിക്കാൻ കീടനാശിനിയും തളിക്കും. പറിച്ചു നട്ട് 45 ദിവസം കഴിയുമ്പോൾ ചെണ്ടുമല്ലി മൊട്ടിടും. ഈ സമയത്ത് ചെണ്ടുമല്ലിയുടെ കൂമ്പുകൾ നുള്ളണം. ഇങ്ങനെ ചെയ്താൽ തണ്ടിൽ നിന്ന് കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുകയും നല്ല വിളവ് കിട്ടുകയും ചെയ്യും. ഓരോ ആഴ്ചയും വിളവെടുപ്പ് നടത്തണം. ഏഴാഴ്ച വരെ ഒരു സീസൺ കാലത്ത് വിളവെടുക്കാൻ കഴിയും.