വളരെ ഫലവത്തായി ഉപയോഗിക്കാവുന്ന തെങ്ങോലപ്പുഴുവിന്റെ ശത്രുപരാദങ്ങളാണ് ഗോണിയോസസ് നെഫാന്റിഡിസ്, ബ്രാക്കൺ ബ്രെവികോർണിസ്, എലാസ്മസ് നെഫാന്റിഡിസ്, ബ്രാക്കിമേറിയ നൊസട്ടോയ് എന്നിവ. പുഴുവിന്റെ വ്യത്യസ്ത വളർച്ചാദശകളെയാണ് ഇവ നശിപ്പിക്കുന്നത്. ഇവയെ വളർത്തി തെങ്ങിൻതോട്ടത്തിൽ വിടുകയാണ് പതിവ്. രണ്ടാഴ്ചകൂടുമ്പോൾ തെങ്ങിന്റെ മണ്ടയിലാണ് പരാദങ്ങളെ തുറന്നുവിടുക. കീടനാശിനിയോ മറ്റോ തളിച്ചിട്ടുണ്ടെങ്കിൽ മൂന്നാഴ്ച കഴിഞ്ഞേ ഇവയെ തുറന്നുവിടാവൂ.
ഇവയെ വളർത്തുന്ന പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനുകൾ കൃഷിവകുപ്പിനുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന ബ്രീഡിങ് സ്റ്റേഷനുകളിൽനിന്ന് പ്രാണികളെ കിട്ടും. ഇതുവഴി 80-90 ശതമാനംവരെ പുഴുക്കളെ നിയന്ത്രിക്കാൻ കഴിയും.
സൗജന്യമായാണ് ഇവ നൽകുക. പരാദങ്ങളെ ആരുടെയും സഹായമില്ലാതെതന്നെ കെട്ടിടത്തിന്റെ മുകളിൽനിന്നോ തറയിൽനിന്നോ പറത്തിവിടുകയും ചെയ്യാം.