Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

തരിശുഭൂമിയില്‍ നെല്‍കൃഷിയുമായി കെ.എസ്.കെ.ടി.യുതരിശുഭൂമിയില്‍ നെല്‍കൃഷിയുമായി കെ.എസ്.കെ.ടി.യു

$
0
0
മുതുതല: തരിശുഭൂമികളിൽ നെൽക്കൃഷിയുമായി കേരള കർഷകത്തൊഴിലാളി യൂണിയൻ. പട്ടാമ്പി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നെൽക്കൃഷി തുടങ്ങിയത്. മുതുതല കൊഴിക്കോട്ടിരി നിരോളി പള്ളിയാൽ പാടശേഖരത്തിൽ ഒന്നരയേക്കർ സ്ഥലത്തെ കൃഷിയുടെ നടീലുത്സവം യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.ആർ. ബാലൻ ഉദ്ഘാടനംചെയ്തു.

കാർഷിക സംസ്കൃതി വീണ്ടെടുക്കാൻ എല്ലാവരും പാടത്തേക്ക് എന്ന മുദ്രാവാക്യമുയർത്തിയാണ് കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ തരിശുഭൂമികളിൽ കൃഷിയിറക്കുന്നത്.

സംസ്ഥാനവ്യാപകമായി ഏരിയാതലങ്ങളിൽ പദ്ധതിക്ക് തുടക്കംകുറിച്ചു. ചടങ്ങിൽ ഏരിയാ പ്രസിഡന്റ് എം. ശങ്കരൻകുട്ടി അധ്യക്ഷനായി. സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, നേതാക്കളായ പി. മമ്മിക്കുട്ടി, എൻ.പി. വിനയകുമാർ, പി.സി. വാസു, എം. മാലതി, എൻ. നാരായണൻ, സി. ശിവശങ്കരൻ, പി.കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>