തിരുവനന്തപുരം: സാങ്കേതികവിദ്യ പകർന്നുനൽകി തെങ്ങുകൃഷിക്ക് പുതുജീവൻ നൽകാനായികേരള സ്റ്റാർട്ട് അപ് മിഷനും സംസ്ഥാന വ്യവസായ വികസന കോർപറേഷനും (കെ എസ് ഐ ഡി സി) സംസ്ഥാന ആസൂത്രണ ബോർഡും ദേശീയാടിസ്ഥാനത്തിൽ കോഴിക്കോട്ട് കോക്കനട്ട് ചലഞ്ച് നടത്തും.
തെങ്ങുകൃഷിരീതി, വിപണനം, സംസ്കരണം എന്നീ മേഖലകളിൽ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളുമായി സ്റ്റാർട്ടപ്പുകൾക്കും വ്യക്തികൾക്കും വിദ്യാർഥികൾക്കും മറ്റും ഈ വെല്ലുവിളി ഏറ്റെടുക്കാം. വൻ സമ്മാനത്തുകയ്ക്കും പുറമെ തങ്ങളുടെ ആശയങ്ങളും ഉല്പന്നങ്ങളുമായി മുന്നോട്ടുപോകാൻ സർക്കാർ ഏജൻസികളിൽനിന്ന് മാർഗനിർദ്ദേശവും നിക്ഷേപവും പരിശീലനവും ലഭിക്കും.
സെപ്റ്റംബർ ആറു മുതൽ ഏഴുവരെ കോഴിക്കോട് റാവിസ് കടവിൽ നടക്കുന്ന ഇന്റർനാഷണൽ കോക്കനട്ട് കോൺഫറൻസിന്റെ ഭാഗമായാണ് കോക്കനട്ട് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ ഓഗസ്റ്റ് 19 വരെ https://startupmission.kerala.gov.in/programs/ncc/ എന്ന ലിങ്കിൽ സ്വീകരിക്കും.
മികച്ച പത്ത് അപേക്ഷകരെ ഓഗസ്റ്റ് 22-ന് പ്രഖ്യാപിക്കും. ഇതിൽനിന്ന് മൂന്ന് അപേക്ഷകരെ സെപ്റ്റംബർ 6, 7 തിയതികളിൽ അവതരണത്തിന് ക്ഷണിക്കും. ഇവർക്ക് ആകെ ഒരു ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. ഇതിനുപുറമെ പ്രവർത്തനവുമായി മുന്നോട്ടുപോകാൻ കെ.എസ്.യു.എം ഏഴു ലക്ഷം രൂപ വരെ സ്കെയിൽ-അപ് ഗ്രാന്റ് നൽകും.
ഏറ്റവും മികച്ച പത്ത് അപേക്ഷകർക്ക് കെ എസ്യു എം സംഘടിപ്പിക്കുന്ന അടുത്ത ഐഡിയ ഡേയിൽ അവതരണത്തിന് അവസരം ലഭിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള സ്റ്റാർട്ടപ്പുകളെ കണ്ടുപിടിച്ച് സമ്മാനവും പരിശീലനവും നൽകാനുള്ള മത്സരമാണ് ഐഡിയ ഡേ. ഇതിനുപുറമെയാണ് കെ എസ് ഐ ഡി സി നല്കുന്ന സമ്മാനങ്ങൾ. മികച്ച സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം രൂപ സീഡ് സപ്പോർട്ടായി നൽകും. മികച്ച മൂന്ന് അപേക്ഷകരെ ഇന്റർനാഷണൽ കോക്കനട്ട് കോൺഫറൻസ് എക്സ്പോയിൽ അവതരണത്തിന് ക്ഷണിക്കും.
സംരംഭകരെയും നൂതനാശയങ്ങളുള്ളവരെയും കർഷകരെയും വ്യവസായികളെയും ഒരു വേദിയിൽ കൊണ്ടുവന്ന് തേങ്ങയിടീൽ, സംഭരണം, കൃഷിരീതികൾ, വ്യവസായ സംസ്കരണം, മൂല്യവൽകരണം, വിതരണം, വിപണനം, മാനേജ്മെന്റ് എന്നിവയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഈ പരിപാടിയിലൂടെ സ്റ്റാർട്ടപ് മിഷൻ ലക്ഷ്യമിടുന്നത്.
Content highlights: Agriculture, Coconut, Start up, SEED, Kerala start up mission , State planning board