Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ട്രൈക്കോ കേക്ക്: ഗ്രോബാഗ് കൃഷിക്ക് ചെലവു കുറഞ്ഞ സംരക്ഷകന്‍ ട്രൈക്കോ കേക്ക്: ഗ്രോബാഗ് കൃഷിക്ക് ചെലവു കുറഞ്ഞ സംരക്ഷകന്‍

$
0
0
ഇലപ്പുളളിയും തണ്ടുചീയലും ചീരക്കൃഷിയിലെ പ്രധാന പ്രശ്നങ്ങളാണെങ്കിലും ഇല മഞ്ഞളിപ്പാണ് വെണ്ടക്കൃഷിയെ പിറകോട്ട് അടിക്കുന്നത്. ഗ്രോ ബാഗിലാണെങ്കിൽ പോലും ഈ രോഗങ്ങൾ നമ്മുടെ പച്ചക്കറിയെ വെറുതേ വിടാറില്ല.

കീടങ്ങളുടെയും രോഗാണുക്കളുടെയും സുഷുപ്താവസ്ഥ പൂർണമായും മണ്ണിലാണ്. അനുയോജ്യമായ സാഹചര്യം ഒരുങ്ങുമ്പോഴാണ് പലപ്പോഴും രോഗാണുക്കളായ ബാക്ടീരിയയും ഫംഗസും ഊർജ്ജസ്വലരാകുക. ചെടിയോ വിത്തോ നട്ട് കഴിയുമ്പോൾ തന്നെ ചെറിയ സ്രവങ്ങൾ പുറത്തുവരുന്നു. അവയാണ് രോഗാണുകൾക്കുളള ഉത്തേജനം. ഇതിനുളള പരിപാലനമാണ് ട്രൈക്കോ കേയ്ക്ക്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കേക്ക്രൂപത്തിലുളള ട്രൈക്കോഡർമ ഉല്പന്നമാണ് ട്രൈക്കോ കേയ്ക്ക്. ട്രൈക്കോ കേയ്ക്കിൽ നിന്നും പുറത്തു വരുന്ന ആന്റിബയോട്ടിക്സ് രോഗാണുക്കളെ പ്രതിരോധിക്കുന്നു.

ഗ്രോബാഗിൽ പോട്ടിങ്മിശ്രിതം നിറച്ചതിനു ശേഷം ചെറിയ ഒരു കുഴിയെടുത്താണല്ലോ നമ്മൾ ചെടി നടുക. ചെടി നടുന്നതിനു മുമ്പായി ഈ കുഴിയിൽ ഒരു ട്രൈക്കോ കേക്ക് വെച്ച് അതിനു മുകളിൽ പച്ചക്കറി ചെടി നടുമ്പോൾ രോഗാണുക്കളിൽ നിന്നുമുളള സംരക്ഷണ വലയം താനേ ഒരുങ്ങും.

കാസർഗോഡ് ജില്ലയിലെ കൃഷി വകുപ്പിന്റെ പാരസൈറ്റ് ബ്രീഡിംഗ് സ്റേറഷനിൽ ട്രൈക്കോ കേയ്ക്കുകൾ വിൽപനയ്ക്ക് തയ്യാറാക്കിയിരിക്കുന്നു. കേക്ക് ഒന്നിന് 5 രൂപയാണ് വില. എളുപ്പത്തിലുളള ഉപയോഗ ക്രമമും കുറഞ്ഞ വിലയും ട്രൈക്കോ കേക്കിനേ ഗ്രോബാഗ് കൃഷിക്കാരുടെ പ്രിയങ്കരിയാക്കുന്നു. തെങ്ങിൻ മണ്ടയിൽ ട്രൈക്കോ കേക്ക്വെച്ചു കൊടുത്ത് കൂമ്പു ചീയലിനേയും പ്രതിരോധിക്കാം.

Content highlights: Grow bags, Agriculture, Organic farming, Kasaragod, Tricho cake


Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>