Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കുട്ടിശാസ്ത്രജ്ഞന്‍മാര്‍ക്ക് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ 'മാതൃഭൂമി സീഡ് സീസണ്‍ വാച്ച് പദ്ധതി' കുട്ടിശാസ്ത്രജ്ഞന്‍മാര്‍ക്ക് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ 'മാതൃഭൂമി സീഡ് സീസണ്‍ വാച്ച് പദ്ധതി'

$
0
0
ബെംഗളൂരു: മരങ്ങളെയും പക്ഷികളെയും അടുത്തറിഞ്ഞും പ്രകൃതി നിരീക്ഷണത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചും അവർ ഒത്തുകൂടി. വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന മാതൃഭൂമി സീഡ് സീസൺ വാച്ച് പദ്ധതിക്ക് നേതൃത്വം നൽകുന്ന 19 അധ്യാപകാരാണ് ബെംഗളൂരുവിലെ ദേവനഹള്ളി സക്കൂൾ ഓഫ് ആൻഷ്യന്റ് വിസ്ഡം കേന്ദ്രത്തിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്.

പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിലെ അനുഭവങ്ങളും മരങ്ങളെയും പക്ഷികളേയും അടുത്തറിയുന്നതിനുള്ള നിരീക്ഷണ പാടവവും ചർച്ചയായി. മാതൃഭൂമി സീഡ്, വിപ്രൊ, നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസ്( എൻ. സി. ബി. എസ്), നാച്ച്വർ കൺസർവേഷൻ ഫൗണ്ടേഷൻ(എൻ. സി. എഫ്.) എന്നിവർ ചേർന്നാണ് വിദ്യാലയങ്ങളിൽ സീസൺ വാച്ച് പദ്ധതി നടപ്പിലാക്കുന്നത്.

എൻ.സി.എഫിലെ മുതിർന്ന ശാസത്രജ്ഞൻ ഡോ. സുഹൈൻ ഖാദർ പരിശീലന ക്ലാസിന് നേതൃത്വം നൽകി. സിറ്റിസൺ സയൻസ് പ്രൊജക്ട് മേധാവി കൂടിയായ സുഹൈൻ ഖാദർ മരങ്ങൽക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അടുത്തറിയുന്നതിനുള്ള വഴികൾ കളികളിലൂടെ അധ്യാപകർക്ക് മുന്നിൽ അവതരിപ്പിച്ചു. ഋതുക്കളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് വിദ്യാർഥികൾ നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന ശാസത്രീയ പദ്ധതിയാണ് സീസൺ വാച്ച്. ഇതിന് നേതൃത്വം നൽകുന്നത് അധ്യാപകരാണ്. കണ്ടെത്തിയ വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് മൂലം ഗവേഷകർക്ക് അപൂർവമായ അറിവുകളുടെ ശേഖരം ലഭ്യമാകും..

മരങ്ങളെ ആഴ്ചയിൽ നിരീക്ഷിച്ച് മാറ്റങ്ങൾ സൂക്ഷ്മമായി കണ്ടെത്തുന്ന വിദ്യാർത്ഥികളെ കുട്ടിശാസത്രജ്ഞൻമാരായാണ് കണക്കാക്കുന്നത്. നാട്ടുമരങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് നിരീക്ഷിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് മരങ്ങൾ പൂക്കുന്നതും കായ്ക്കുന്നതിനും മാറ്റം വരുന്നു. ഇത്തരം കാര്യങ്ങളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. രണ്ട് ദിവസത്തെ പരിശീലനത്തിന്റെ ഭാഗമായി ഞായറാഴ്ച അധ്യാപകർ നന്ദി ഹിൽസിൽ പക്ഷി നിരീക്ഷണത്തിൽ പങ്കെടുക്കും. പ്രൊജകട് അസോസിയേറ്റുമാരായ ഡോ. ഗീത രാമസ്വാമി, സ്വാതി സിദ്ധു, പ്രോഗ്രാം മാനേജർ ഷഹിൻഷാ, സംസ്ഥാന കോ- ഓർഡിനേറ്റർ നിസാർ, മാതൃഭൃമി സീഡ് എക്സിക്യൂട്ടീവുമാരായ ഷഫീക്ക്, ശ്രീജ, സോഫ്റ്റ് വെയർ മേധാവി വീണ, അരുൺ എലശ്ശേരി എന്നിവർ പങ്കെടുത്തു.

Content highlights: Season watch, Mathrubhumi SEED, Agriculture, Organic farming



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>