Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

യഥാര്‍ഥ അത്തിമരം ഏതാണ്?യഥാര്‍ഥ അത്തിമരം ഏതാണ്?

$
0
0
കേരളത്തിലെ പല വീടുകളിലും സ്ഥാപനങ്ങളുടെ ക്യാമ്പസുകളിലും ധാരാളം അത്തിമരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുള്ളതായികാണാം. വളരെയേറെ പ്രതീക്ഷയോടെ വാങ്ങി പരിചരിച്ച് ഇവയിൽ കായ്പിടിക്കുമ്പോൾ നാം ചിന്താക്കുഴപ്പത്തിലാകുന്നു.ഈ കായ്കൾ എങ്ങനെയാണ് കഴിക്കേണ്ടത്?ഇത് യഥാർഥ അത്തിപ്പഴം തന്നെയാണോ?

പൊതുവേ കാണപ്പെടുന്ന അത്തിമരം കാപ്രി ഫിഗ് എന്ന വിഭാഗത്തിൽപ്പെടുന്ന ഫൈക്കസ് ഓറിക്കുലേറ്റ ആണ്.വീതിയുള്ള ഒറ്റ ഇലകളും തണ്ടിനോട് ചേർന്ന് കൂട്ടമായി പിടിക്കുന്ന കായ്കളും ഇവയുടെ പ്രത്യേകതയാണ്.

ഇലകൾ ഭക്ഷണംവിളമ്പിക്കഴിക്കാനും പൊതിയാനും ഉപയോഗിക്കുന്നുണ്ട്. കായ്കൾ പൊതുവേ ഭക്ഷ്യയോഗ്യമല്ല. എന്നാൽ കീറി നന്നായി കറ കളഞ്ഞ് തോരൻ, തീയൽ എന്നിവ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്. ഇത് നല്ലൊരു തണൽ മരവുമാണ്.

കഴിക്കാൻ യോഗ്യമായ അത്തിപ്പഴം തരുന്ന മരം ഫൈക്കസ് കാരിക്ക എന്നറിയപ്പെടുന്നു. മൂന്നായി വെട്ടുള്ള ഇലകളാണ് ഇവയുടേത്. കായ്കൾ പൊതുവേ ഒറ്റയായി കാണപ്പെടുന്നു.ഉണങ്ങിയ അത്തിപ്പഴത്തിന് മലബന്ധം മാറ്റാൻ അസാധാരണ കഴിവുണ്ട് . വലിയ അളവിൽ പൊട്ടാസ്യമുള്ളതിനാൽ രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കും.

ഇരുമ്പിന്റെ കലവറയായതിനാൽ വിളർച്ച മാറ്റും. ദഹനനാരുകൾ ധാരാളം ഉള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കും. തടി കൂടാതെ നോക്കും. ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞതിനാൽ പ്രമേഹ രോഗികൾക്കും നല്ലതാണ്.

കാലാവസ്ഥയും കൃഷിരീതിയും

നീണ്ടു നിൽക്കുന്ന വേനൽക്കാലവും നല്ല സൂര്യപ്രകാശവും മിതമായ നനയും അനുകൂലമായ സാഹചര്യങ്ങളാണ്. കായ്കൾ പാകമാകുമ്പോൾ അമിതമായ മഴയും അന്തരീക്ഷ ആർദ്രതയും വിനയാകും . വേരുപിടിപ്പിച്ച കമ്പുകളാണ് നടീൽ വസ്തു. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള മണ്ണിൽ 5 മീറ്റർ അകലത്തിൽ നടാം. രണ്ടരയടി നീളവും വീതിയും ആഴവുമുള്ള കുഴികളിൽ 25 കിലോ ചാണകപ്പൊടി ചേർത്ത് നടാവുന്നതാണ്.

രണ്ട്, മൂന്ന് കൊല്ലത്തിനകം കായ്കൾ പിടിച്ചു തുടങ്ങും. കായ്കൾ ചെടിയിൽ നിന്നുതന്നെ പഴുക്കണം. പൂർണമായും പഴുത്ത് കഴിഞ്ഞാൽ കായ്കൾ ചെറുതായി താഴേക്ക് തൂങ്ങാൻ തുടങ്ങും. ക്ഷതം വരാതെ പറിച്ചെടുത്ത് സൂക്ഷിക്കാം. ദീർഘനാൾ സൂക്ഷിച്ചുവെക്കാം. ഇനി ഏതെങ്കിലും നഴ്സറിയിൽ പോകുമ്പോൾ കാപ്രി ഫിഗ് മരം വാങ്ങാതെ യഥാർത്ഥ അത്തിപ്പഴം തരുന്ന മരം തന്നെ.

Content highlights: Caprifig, Agriculture, Organic farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>