Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പന്നിഫാം മാലിന്യ സംസ്‌കരണത്തിനായി ജൈവ സാങ്കേതിക വിദ്യയുമായി മൃഗ സംരക്ഷണ വകുപ്പ്പന്നിഫാം മാലിന്യ സംസ്‌കരണത്തിനായി ജൈവ സാങ്കേതിക വിദ്യയുമായി മൃഗ സംരക്ഷണ വകുപ്പ്

$
0
0
ഹരിത മാർഗ്ഗങ്ങളിലൂടെ പന്നി ഫാമിൽ നിന്നുള്ള മാലിന്യം സംസ്കരിക്കാനുള്ള സാങ്കേതിക വിദ്യയുമായി മൃഗ സംരക്ഷണ വകുപ്പ് രംഗത്തെത്തിയിരിക്കുന്നു. പൈപ്പ് കമ്പോസ്റ്റ് എന്ന ഉറവിട സംസ്കരണ വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. മാലിന്യം പൈപ്പ് കമ്പോസ്റ്റിൽ നിക്ഷേപിച്ചാൽ ബ്ലാക്ക് സോൽ ഡിയർ ഫ്ലൈ (black soli dier fly) എന്ന ഒരു ഈച്ച മണം പിടിച്ച് എത്തി മാലിന്യം സംസ്കരിച്ച് തീറ്റയാക്കി മാറ്റും. വളരെ ചിലവ് കുറഞ്ഞ ലളിതമായ മാലിന്യ സംസ്കരണ വിദ്യയാണിതെന്ന് വെറ്റിനറി സർജൻ ഡോക്ടർ മുഹമ്മദ് കുട്ടി വി.എച്ച് .പറഞ്ഞു.

പന്നി ഫാമുകൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് അഴുകിയ മണം പ്രദേശത്ത് മുഴുവൻ വ്യാപിക്കുന്നത്. ഈ മണം ലഘൂകരിച്ച് ഇല്ലാതാക്കാൻ ഉപയോഗപ്പെടുത്തുന്നത്, ഇഫക്ടീവ് മൈക്രോബിയൽ കൾച്ചർ ആണ്. മാലിന്യമുള്ളിടത്തും പരിസരങ്ങളിലും ഇവ പ്രയോഗിച്ചാൽമണം ഇല്ലാതാക്കും. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് വയനാട് മാനന്തവാടിയിൽ നടത്തിയ ഗ്രീൻ പിഗ്സ് ആന്റ് എഗ്ഗ്സ് എന്ന ബോധവത്ക്കരണ ശില്പശാലയിൽ ഈ സാങ്കേതിക ജ്ഞാനം കർഷകർക്ക് പകർന്ന് കൊടുത്തു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹരിത കേരളം മിഷൻ എക്സ്ക്യൂട്ടീവ് ചെയർപേഴ്സൻ ഡോക്ടർ ടി.എൻ സീമ പന്നികർഷകർക്ക് അനിവാര്യമായ ഈ മാലിന്യ സംസ്കരണ രീതി സംസ്ഥാനം മുഴുവൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

കേരളത്തിലെ പന്നി കർഷകർ നേരിടുന്ന വലിയ ഈ പ്രതിസന്ധിയെ നേരിടാൻ മൃഗ സംരക്ഷണ വകുപ്പ് നടത്തുന്ന ഈ പദ്ധതി വ്യാപിപ്പിക്കാൻ നടപടികൾ ഉണ്ടാകുമെന്ന് , പ്രാദേശിക മൃഗ സംരംക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ഡോക്ടർ അനിൽ സഖറിയ വ്യക്തമാക്കി.

പന്നി ഫാം നടത്തുന്ന കർഷകർക്ക് ജൈവ രീതിയിൽ മാലിന്യം സംസ്കരിക്കാൻ, മൃഗ സംരക്ഷണ വകുപ്പുമായി ചേർന്ന് സാങ്കേതിക സഹായം നൽകി നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ അവരെ പ്രാപ്തമാക്കുമെന്നു്, വയനാട് സ്വിൻ ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി ചെയർമാൻ രവീന്ദ്രനും ഡയറക്ടർ വിശ്വപ്രകാശും പറഞ്ഞു. വയനാട്ടിലെ കണക്കെടുത്താൽ 100 ടൺ മാലിന്യം സംസ്കരിക്കുന്നത് തന്നെ പന്നിഫാമുകളാണ് . ഇനി ഫാം ഉണ്ടാക്കുന്ന മാലിന്യം കൂടി ഈ രീതിയിൽ സംസ്കരിച്ചാൽ ഈ മേഖല കൂടുതൽ ശക്തിപ്പെടുത്താനാകും എന്നാണ് മൃഗ സംരംക്ഷണ വകുപ്പ് കരുതുന്നത്.

കൂടുതൽ വിവരങ്ങൾക്ക്.
റീജണൽ എനിമൽ ഹസ് ബന്ററി സെന്റർ, മീനങ്ങാടി ,വയനാട് ഫോൺ 04936 249380
ഡോ. മുഹമ്മദ് കുട്ടി വി.എച്ച്... 9072 756599.
email.raicmeenagadi@gmail.com

Content highlights: Pig farm, Agriculture, Animal husbandry

Viewing all articles
Browse latest Browse all 2897

Trending Articles