Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഇപ്പോള്‍ ഏത്തവാഴ നട്ടാല്‍ അടുത്ത ഓണത്തിന് കുല വെട്ടാംഇപ്പോള്‍ ഏത്തവാഴ നട്ടാല്‍ അടുത്ത ഓണത്തിന് കുല വെട്ടാം

$
0
0
ഏത്തയ്ക്കാ ഉപ്പേരിയും ശർക്കര വരട്ടിയുമില്ലാത്ത ഓരോണം മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഓണക്കാലത്ത് ഒരു കിലോ ഏത്തക്കായക്ക് 65-70 രൂപ വില കിട്ടുകയും ചെയ്യും.മഞ്ചേരി നേന്ത്രൻ, കരുളായി, കോട്ടയം വാഴ, കാളിയേത്തൻ, ആറ്റുനേന്ത്രൻ, നെടുനേന്ത്രൻ, ചെങ്ങാലിക്കോടൻ, സ്വർണമുഖി, എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട വിവിധയിനം നേന്ത്രവാഴകൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. നനയ്ക്കാൻ സൗകര്യമുള്ളവർ മാത്രമേ ഓണവാഴ കൃഷി ചെയ്യാവൂ. കാരണം വാഴയിൽ കുല രൂപം കൊള്ളുന്നത് വേനൽക്കാലത്തായിരിക്കും. അപ്പോൾ വെള്ളത്തിനും വളത്തിനും ഒരു കുറവുമുണ്ടാകാൻ പാടില്ല.

രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് ഒരടി മേൽമണ്ണ് കുഴിയിൽ തിരിച്ചിട്ട് 200 ഗ്രാം കുമ്മായവും ചേർത്ത് ഇളക്കി കരിയിലകളിട്ട് രണ്ടാഴ്ച വെക്കുക. ഒരു കൈക്കുടന്നയിൽ കൊള്ളുന്ന വലിപ്പമുള്ള ഒന്നരക്കിലോഗ്രാം ഭാരം വരുന്ന വാഴക്കന്നുകൾ നന്നായി വൃത്തിയാക്കി 100 ഡിഗ്രി തിളച്ച വെള്ളത്തിൽ ഇരുപത് സെക്കന്റ് മുക്കി വെയ്ക്കുക.

ആറിയ ശേഷം പച്ചച്ചാണകവും ചാരവും ചേർന്ന കുഴമ്പിൽ മുക്കി 4 ദിവസം വെയിലിൽ ഉണക്കി സൂക്ഷിക്കാം.10 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും കാൽക്കിലോ വീതം എല്ലുപൊടികളും വേപ്പിൻ പിണ്ണാക്കും ചേർത്ത് കന്ന് നന്നായി ചവിട്ടി ഉറപ്പിച്ച് കരിയിലയിട്ട് മൂടുക.

10 ഗ്രാം വൻപയർ തടത്തിന് ചുറ്റുമായി വിതച്ച് 35 ദിവസം കഴിയുമ്പോൾ പറിച്ച് തടത്തിൽ തന്നെയിട്ട് പച്ചച്ചാണകവും ചാരവും ചേർന്ന കുഴമ്പിൽ മുക്കി 4 ദിവസം വെയിലിൽ ഉണക്കി സൂക്ഷിക്കാം.10 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും കാൽക്കിലോ വീതം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത് കന്ന് നന്നായി ചവിട്ടി ഉറപ്പിച്ച് കരിയിലയിട്ട് മൂടുക.

10 ഗ്രാം വൻപയർ തടത്തിന് ചുറ്റുമായി വിതച്ച് 35 ദിവസം കഴിയുമ്പോൾ പറിച്ച് തടത്തിൽത്തന്നെയിട്ട് പച്ചച്ചാണകം കലക്കിയൊഴിക്കുക. 30,60,90,120,150 ദിവസങ്ങളിലായി കുലയ്ക്കുന്നതിന് മുമ്പ് അഞ്ചുതവണ എൻ.പി.കെ വളങ്ങൾ നൽകണം.

കുലച്ച് കൂമ്പൊടിച്ചതിന് ശേഷം അവസാന വളം കൊടുക്കാം. 6 തവണകളായി മൊത്തം 415 ഗ്രാം യൂറിയ, 575 ഗ്രാം റോക്ക് ഫോസ്ഫേറ്റ് , 600 ഗ്രാം പൊട്ടാഷ് എന്നിവ ചേർക്കണം. ഓരോ രാസവളപ്രയോഗത്തിന് മുമ്പും 100 ഗ്രാം വീതം ഡോളമൈറ്റ് തടത്തിൽ വിതറി ചേർക്കണം.

അവസാന പടല വിരിഞ്ഞാൽ ഉടൻ കൂമ്പൊടിക്കണം. കുലച്ച് 15, 30 ദിവസങ്ങളിൽ ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം പൊട്ടാസ്യം സൾഫേറ്റ് കലക്കി കുലയിലും അവസാനം വന്ന ഇലകളിലും തളിച്ചുകൊടുത്താൽ തൂക്കം കൂടും. ദ്വാരങ്ങളിട്ട പ്ലാസ്റ്റിക് കവറോ, തുണിസഞ്ചിയോ ചാക്കോ ഉണങ്ങിയ ഇലകളോ ഉപയോഗിച്ച് കുല പൊതിഞ്ഞാൽ നല്ല നിറവും തൂക്കവും ലഭിക്കും. കുലച്ചു കഴിഞ്ഞാൽ വശങ്ങളിൽ നിന്നും മുളയ്ക്കുന്ന കന്നുകൾ ചവിട്ടി ഒടിച്ചിടണം. തടതുരപ്പൻ പുഴു വരാതെ നോക്കണം.

കന്ന് നട്ട് രണ്ട് മാസത്തിനുള്ളിൽ വാഴ ഒന്നിന് 3 രൂപ എന്ന നിരക്കിൽ പ്രീമിയമടച്ച് കൃഷിഭവനിൽ ഇൻഷൂർ ചെയ്യണം. കുലച്ച് കഴിഞ്ഞ് പ്രകൃതി ക്ഷോഭത്തിൽ വാഴ നശിക്കുകയാണെങ്കിൽ കുലയൊന്നിന് 300 രൂപ ഏത്തവാഴയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.

കൃഷിഫാമുകളിൽ നിന്നും നടാൻ ടിഷ്യു കൾച്ചർ തൈകളും ലഭിക്കും. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയിലുള്ള കൃഷി ഭവനുകളിൽ നിന്നും വാഴയൊന്നിന് 10.50 രൂപ സബ്സിഡിയും ലഭിക്കും.

Content highlight: Agriculture, Organic farming, Banana cultivation

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>