Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഉദ്യോഗസ്ഥരില്ലാതെ ക്ഷീരമേഖല ; ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍ ചുരുക്കപ്പട്ടിക ഇനിയുമായില്ലഉദ്യോഗസ്ഥരില്ലാതെ ക്ഷീരമേഖല ; ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍ ചുരുക്കപ്പട്ടിക ഇനിയുമായില്ല

$
0
0
കോഴിക്കോട്: സംസ്ഥാന ക്ഷീരവികസന വകുപ്പിനുകീഴിൽ ഒഴിഞ്ഞുകിടക്കുന്നത് 72 ഡെയറി ഫാം ഇൻസ്ട്രക്ടർ തസ്തികകൾ. ക്ഷീരവികസന മേഖലയെതന്നെ ബാധിക്കുന്ന രീതിയിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ട്. ഇതേത്തുടർന്ന് 2017 ജൂണിൽ പി.എസ്.സി. പരീക്ഷ നടത്തിയെങ്കിലും ഇതുവരെ ചുരുക്കപ്പട്ടികപോലും പ്രസിദ്ധീകരിച്ചിട്ടില്ല. സാധാരണ ഒമ്പതു മാസത്തിനുള്ളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഒന്നരവർഷം പിന്നിട്ടിട്ടും ചുരുക്കപ്പട്ടികയായിട്ടില്ല. നിരന്തരം ബന്ധപ്പെടുമ്പോൾ പട്ടിക തയ്യാറാകുന്നു എന്നാണ് മറുപടി ലഭിക്കുന്നതെന്നും പലയിടത്തും കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുകയാണ് ചെയ്യുന്നതെന്നും ഉദ്യോഗാർഥികൾ പറയുന്നു.

2016-ൽ നേരത്തേയുണ്ടായിരുന്ന ലിസ്റ്റുപ്രകാരം നിയമനങ്ങൾ നടന്നിരുന്നു. തുടർന്ന് 2017 ജനുവരിയിൽ ആ പട്ടികയുടെ കാലാവധി കഴിഞ്ഞതോടെ വീണ്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി. പരീക്ഷ നടത്തിയത്. ഒരുകൂട്ടം ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ നൽകിയ വിവരാവകാശ ചോദ്യത്തിന് ഒ.എം.ആർ. വാല്യുവേഷൻ പൂർത്തിയായിട്ടുണ്ടെന്നും ചുരുക്കപ്പട്ടിക തയ്യാറാക്കുകയാണെന്നും പി.എസ്.സി. മറുപടി നൽകിയത്.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ വൈകുന്നതിനനുസരിച്ച് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനും നിയമനം നടത്താനും ഇനിയും വൈകും. സർട്ടിഫിക്കറ്റ് പരിശോധന, അഭിമുഖം എന്നിവ നടത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിപ്പാർട്ട്മെന്റ് ട്രെയിനിങ് പൂർത്തിയാക്കണം. ബ്ലോക്ക് തലങ്ങളിലെ ക്ഷീരവികസന ഓഫീസ് കേന്ദ്രീകരിച്ചാണ് ഡെയറി ഫാം ഇൻസ്ട്രക്ടമാരുടെ പ്രവർത്തനം.

ക്ഷീരസഹകരണ സംഘങ്ങളുടെ മേൽനോട്ടം, പരിശോധന, റിട്ടേണിങ് ഓഫീസർ തുടങ്ങിയ ഒട്ടേറേ ചുമതലകൾ വഹിക്കേണ്ടത് ഇവരാണ്. ഉദ്യോഗസ്ഥരില്ലാതതിനാൽ വകുപ്പിന് കീഴിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികളുടെ മേൽനോട്ടവും വിശകലനവും താറുമാറായി കിടക്കുകയാണ്.

Content highlights : Diary farm instructor, Agriculture, Animal husbandry

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>