Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജതൈകള്‍ വില്‍ക്കുന്നത് വ്യാപകംകാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജതൈകള്‍ വില്‍ക്കുന്നത് വ്യാപകം

$
0
0
തൃശ്ശൂർ: കാർഷികസർവകലാശാലയുടെ പേരിൽ സംസ്ഥാനമൊട്ടാകെ വ്യാജതൈകളുടെ കച്ചവടം. ഇത്തരക്കാരെ പോലീസിനെ ഉപയോഗിച്ച് പിടികൂടാൻ നിശ്ചയിച്ച് സർവകലാശാലയും. പ്രദർശനമേളകളിൽ സർവകലാശാലയുടെ പേരുവയ്ക്കുന്നവർക്കും കോഴ്സുകൾക്ക് സർവകലാശാലയുടെ പേരുയോഗിച്ച് ഉപദേശം നൽകുന്നവർക്കും പിടിവീഴും. ഇത്തരക്കാരെ കണ്ടാൽ പോലീസിൽ അറിയിക്കണമെന്നും നിർദേശമുണ്ട്.

തെക്കൻ ജില്ലകളിലാണ് നടീൽ വസ്തുക്കളുടെ കച്ചവടം കൂടുതൽ. ആദ്യം ഒരാൾ മണ്ണുത്തിയിൽനിന്നാണെന്നുപറഞ്ഞ് വീടുകളിൽ വരും. സർവകലാശാലയിൽ ഉണ്ടാക്കിയ തൈകളാണെന്നുപറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിക്കും. മണ്ണുത്തിയെന്ന് എവിടെയെങ്കിലും രേഖപ്പെടുത്തിയ ബില്ലും നൽകും. തെങ്ങ്, പ്ലാവ്, ജാതി, മാവ്, വാഴ തുടങ്ങി മിക്കതിന്റെയും തൈകളുണ്ടാകും. സാധനം കൊണ്ടുവരുന്ന തീയതിയിൽ കാശുനൽകിയാൽ മതി. പരാതിപ്പെടാൻ ഒരു ഫോൺ നമ്പറും കൊടുക്കും. പറഞ്ഞ സമയത്ത് തൈകൾ ഇവരെത്തിക്കും. എന്നാൽ, മൂന്നുകൊല്ലംകൊണ്ട് കായ്ക്കുമെന്നുപറഞ്ഞ പ്ലാവ് കായ്ക്കാതിരിക്കുമ്പോഴും അഞ്ചുകൊല്ലംകൊണ്ട് തെങ്ങ് കുലയ്ക്കാതെ വരുമ്പോഴുമാണ് പ്രശ്നമാകുന്നത്.

കേരളത്തിൽ മിക്കവാറും ജില്ലകളിൽ സർവകലാശാലയ്ക്ക് കേന്ദ്രങ്ങളുണ്ട്. വില്പനയെല്ലാം അവയിലൂടെമാത്രമാണ്. ആവശ്യപ്പെടുന്നവരിൽ 30 ശതമാനംപേർക്കേ ഓരോ കൊല്ലവും കേരശ്രീ, കേരസങ്കര, കേരഗംഗ തുടങ്ങിയ തെങ്ങിൻതൈകൾ നൽകാൻ കഴിയാറുള്ളൂ. കാസർകോട് പീലിക്കോട്ടുള്ള ഉത്പാദനകേന്ദ്രത്തിൽ അത്രയും തൈകളേ ഉണ്ടാക്കുന്നുള്ളൂ. 200 രൂപയാണ് വിലയും. എന്നാൽ, കൊണ്ടുനടന്ന് വിൽക്കുന്നവരിൽ ഇതൊക്കെ ഇഷ്ടം പോലെയുണ്ടാകും. ഇതേപേരിൽ, സർവകലാശാലയുടെ ലേബലിൽ 500 രൂപയ്ക്കാണ് വിൽക്കുന്നതും.

കൊട്ടാരക്കര സദാനന്ദപുരത്തുണ്ടാക്കുന്ന സിന്ദൂർ പ്ലാവിൻതൈകളുടെ വ്യാജനും ഇത്തരക്കാർ വിൽക്കുന്നുണ്ട്. 140 രൂപയ്ക്കാണ് സർവകലാശാല വിൽക്കുന്നത്. 300 രൂപയ്ക്കാണ് വ്യാജന്റെ വില്പന. ഓരോ കൊല്ലവും അപേക്ഷ ക്ഷണിച്ച് മുൻഗണനപ്രകാരമാണ് സർവകലാശാല നടീൽ വസ്തുക്കൾ വിതരണം ചെയ്യാറുള്ളത്. പ്രദർശനസ്റ്റാളുകളിൽ കാർഷിക സർവകലാശാലയുടെ പേരെഴുതിവെച്ച് വില്പന നടത്തിയതിന് കോട്ടയം, അങ്കമാലി, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ പോലീസ് കേസെടുത്തിരുന്നു. തൃശ്ശൂർപ്പൂരം പ്രദർശനനഗരി പോലുള്ള വൻമേളകളിൽ മാത്രമാണ് സർവകലാശാല നേരിട്ട് സ്റ്റാൾ നടത്താറുള്ളത്.

കോഴ്സുകൾ സംബന്ധിച്ച് പരിശീലനംനടത്താനോ വിദ്യാർഥികൾക്ക് ക്ലാസെടുക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.

Content highlights: Agriculture university, Kottarakkara, Thrissur ,Agriculture

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>