മട്ടുപ്പാവിലും ടെറസ്സിലും ഫ്ളാറ്റിലും കൃഷിചെയ്യാനുള്ള ഉപദേശമാണ് കേരളമൊട്ടുക്ക്. ആഴ്ചയിലൊരു ദിവസമെങ്കിലും സ്വന്തം കൈ കൊണ്ട് ഉണ്ടാക്കുന്ന പച്ചക്കറി കഴിക്കാനുള്ള കൊതികൊണ്ട് പലരും ഫ്ളാറ്റിലും ടെറസ്സിലും കൃഷി തുടങ്ങിക്കഴിഞ്ഞു. എന്നാൽ, നല്ല ജൈവവളം കിട്ടാനുള്ള പ്രയാസവും ചാണകപ്പൊടിയുടെ അഭാവവും വേണ്ട രീതിയിൽ ഫ്ളാറ്റുകളിലെ കൃഷി വിജയിക്കാത്തതിന് കാരണമാണ്. എന്നാൽ തുടക്കത്തിൽ കുറച്ച് സാധനങ്ങൾ സംഘടിപ്പിച്ചാൽ മൊത്തം കൃഷിക്കുമുള്ള ജൈവവളം ലഭിച്ചാലോ അത് എല്ലാവർക്കും ഇഷ്ടമാകുമെന്നുറപ്പാണ്. ഫ്ളാറ്റിലും മട്ടുപ്പാവിലും മണ്ണിര കമ്പോസ്റ്റുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
കർഷകന്റെ കലപ്പയെന്നാണ് മണ്ണിരയുടെ അപരനാമം. ജൈവവസ്തുക്കളെ ജീർണിപ്പിച്ച് മണ്ണിനോട് ചേർക്കുന്നതിൽ മുമ്പനാണ് മണ്ണിര. ധാരാളം ജൈവവസ്തുക്കൾ ഭക്ഷിക്കുകയും അവ മേൽമണ്ണിൽ വിസർജ്യം തള്ളുകയും ചെയ്യുന്നു. ജൈവവസ്തുക്കൾ ലഭ്യമാകുന്നിടത്ത് എവിടെയും അതുകൊണ്ടുതന്നെ മണ്ണിരക്കമ്പോസ്റ്റ് നിർമിക്കാം. ഫ്ളാറ്റിന്റെ അടുക്കളയോട് ചേർന്നുള്ളവർക്ക് ഏരിയയിലോ അടുക്കളയിൽത്തന്നെയോ ഓപ്പൺ ടെറസ്സിലോ ഒന്നര മീറ്റർ വീതിയിലും നീളത്തിലും സഥലം ഒഴിച്ചിടാനുള്ള മനസ്സുണ്ടെങ്കിൽ നമുക്ക് ചെറിയ മണ്ണിരക്കമ്പോസ്റ്റ് പിറ്റ് തയ്യാറാക്കാം.
കമ്പോസ്റ്റ് തയ്യാറാക്കാൻ ആവശ്യമുള്ള വസ്തുക്കൾ
വീപ്പ-1
ചരൽമണ്ണ്(മണ്ണ്)-രണ്ട് ചട്ടി
ചകിരിത്തുപ്പ്(ചകിരിപ്പൊളി)-ഒരു കൊട്ട
മണ്ണിര-100 എണ്ണം
പച്ചചാണകം - അരച്ചട്ടി
കമ്പിവല- ആവശ്യത്തിന്
പ്ലാസ്റ്റിക് ഷീറ്റ്-ആവശ്യത്തിന്
അടിഭാഗം നീർവാർച്ചാ സൗകര്യമുള്ള വലിപ്പമുള്ള ഒരു വീപ്പയാണ് കമ്പോസ്റ്റ് തയ്യാറാക്കാൻ ആവശ്യമുള്ള പ്രധാന വസ്തു. ഒരു മീറ്റർ വ്യാസമുള്ള പെട്ടിയോ കോൺക്രീറ്റ്, മൺ, പ്ലാസ്റ്റിക് വീപ്പകളോ ഉപയോഗിക്കാം. ഇതിനടിയിൽ ഉൾഭാഗത്ത് സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. ഇതിനു മുകളിൽ മൂന്നിഞ്ച് കനത്തിൽ ചരൽമണ്ണും നാലിഞ്ച് കനത്തിൽ ചകിരിയും നിരത്തുക. ഇതിനു മീതേ നേരിയ കനത്തിൽ മണ്ണും മണ്ണിരകളെയും ഇട്ടതിനുശേഷം കമ്പിവലകൊണ്ട് വായ്ഭാഗം മൂടിക്കെട്ടുക. പിന്നീട് ദിവസവും അടുക്കളയിൽ നിന്നു ലഭിക്കുന്ന ജൈവാവശിഷ്ടങ്ങൾ ഇതിൽ നിരത്തിക്കൊണ്ടിരിക്കുക. ചാണകം ലഭ്യമാണെങ്കിൽ നേർമയിൽ കലക്കി മൂന്നുദിവസം കൂടുമ്പോൾ ഒഴിക്കുന്നത് നല്ലതാണ്.
പരിചരിക്കാം
നനഞ്ഞ ഒരു തുണികൊണ്ട് പെട്ടി മൂടി ഉള്ളിലെ വെളിച്ചം നിയന്ത്രിക്കണം. മുളക്, എണ്ണമയം എന്നിവ കൂടുതലുള്ള വസ്തുക്കൾ എന്നിവയൊന്നും പെട്ടിയിൽ നിക്ഷേപിക്കരുത്. പെട്ടി നിറഞ്ഞു കഴിഞ്ഞാൽ ഒരാഴ്ച കൊണ്ട് കമ്പോസ്റ്റ് പാകമായിക്കിട്ടും. ഇതോടെ പെട്ടിക്കുമേൽ വിരിച്ച തുണി മാറ്റുക. ഈ സമയത്ത് മണ്ണിരകൾ താഴേക്ക് പോകും. മുകളിൽ നിന്നും മണ്ണിരയില്ലാതെ കമ്പോസ്റ്റ് മാത്രം ശേഖരിക്കുക. ഇത് അരിച്ച് ഉണക്കി സൂക്ഷിക്കുകയോ അപ്പോൾ തന്നെ വളമായി ചെടികൾക്ക് നൽകുകയോ ചെയ്യാം. കമ്പോസ്റ്റിൽ നിന്ന് ഊറിവരുന്ന സ്ലറിയും നല്ല വളമാണ്. കമ്പോസ്റ്റ് പെട്ടിയുടെ അടിയിൽ ഒരു കുഴൽ ഘടിപ്പിച്ച് അതിലൂടെ വരുന്ന സ്ലറി ശേഖരിക്കാം. ഇതു വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ചു കൊടുക്കാം.
ഗുണങ്ങൾ
ചാണകത്തിനെക്കാൾ മൂന്നിരട്ടി ഗുണമുള്ള സസ്യമൂലകമാണ് മണ്ണിരക്കമ്പോസ്റ്റ്. ഗ്രോബാഗിലും ചട്ടിയിലും വളരുന്ന ചെടികൾക്ക് ഇതു വളരെ നല്ലതാണ്. ചെടികളുടെ ആരോഗ്യം വർധിക്കാനും നല്ല വിളവ് ലഭിക്കാനുമിത് സഹായിക്കും. കമ്പോസ്റ്റ് നിർമിക്കാനുള്ള പെട്ടികൾ ഇപ്പോൾ റെഡിമെയ്ഡായി വാങ്ങാനുണ്ട്. കാർഷിക വിപണനകേന്ദ്രങ്ങളിൽ നിന്ന് കമ്പോസ്റ്റിനുള്ള മണ്ണിരകളെയും കിട്ടും. മട്ടുപ്പാവിലേക്ക് ജൈവവളവും ജൈവമാലിന്യങ്ങൾ സംസ്കരിക്കാനുള്ള നല്ല ഉപായവുമാണ് മണ്ണിരക്കമ്പോസ്റ്റ് പിറ്റ്.
Content highligts : Vermi compost , Flat, Organic farming, Grow bag