Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കുരുമുളകിന്റെ ശത്രു മീലിമൂട്ട കുരുമുളകിന്റെ ശത്രു മീലിമൂട്ട

$
0
0
ദ്രുതവാട്ടവും നിമാവിര ബാധയുമെല്ലാം പിറകിലാക്കികൊണ്ട് കുരുമുളകിന് ഒരു പുതിയ ശത്രു. അതാണ് മീലിമൂട്ട. പോയ വർഷങ്ങളിൽ ചെറിയ തോതിൽ നീരൂറ്റി കുടിച്ച മീലിമൂട്ട പ്രളയാന്തരമുണ്ടായ വേനലിൽ വൻതോതിൽ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. വേരിൽ നിന്നും വള്ളിയുടെ മണ്ണിനോട് ചേർന്നു വരുന്ന ഭാഗത്തുനിന്നും നീരൂറ്റി കുടിക്കുന്നതാണ് മീലിമൂട്ടയുടെ പ്രധാന തൊഴിൽ.കുരുമുളകു വളളിയുടെ മുകൾ ഭാഗത്തേ ഇലകൾ വിളർച്ച ബാധിച്ച് മഞ്ഞളിക്കുന്നു. ഈ മഞ്ഞളിപ്പ് ക്രമേണ വള്ളി മുഴുവൻ പടരും. ഒപ്പം വളളി വാടി ഉണങ്ങുന്നു.

വയനാട്, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയോര പ്രദേശങ്ങളിലാണ് മീലിമൂട്ടയുടെ ആക്രമണം കൂടുതലായി കാണുന്നത്. മീലിമൂട്ടയുടെ അഞ്ച് പ്രധാന സ്പീഷിസുകളാണ് കുരുമുളകിലെ ആക്രമണകാരികൾ. പ്ലാനോ കോക്കസ് വിഭാഗത്തിൽ പെട്ടവരാണ് ഇതിലെ പ്രബലർ.

മണ്ണിനടിയിലും വളളി മണ്ണോട് ചേർന്ന ഭാഗത്തുമായതുകൊണ്ട് പലപ്പോഴും മീലിമൂട്ട കർഷകരുടെ ശ്രദ്ധയിൽപെടാറില്ല എന്നതാണ് വാസ്തവം. കുരുമുളക് വളളിയുടെ പ്രായമൊന്നും മീലിമൂട്ടയ്ക്ക് പ്രശ്നമല്ല. എല്ലാ പ്രായക്കാരേയും ആക്രമിക്കാൻ ഇവന് പ്രത്യേക കഴിവുണ്ട്.

നല്ല ഗുണമുളള വേപ്പിൻ പിണ്ണാക്ക് 2 കിലോഗ്രാമെങ്കിലും കൊടിയുടെ ചുവട്ടിൽ നൽകുന്നത് നന്ന്. കേന്ദ്രകിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ ശ്രേയസ് മീലിമൂട്ട നിയന്ത്രണത്തിന് പ്രയോഗിക്കാം.

5 മില്ലി ശ്രേയസ്സ് 100 മില്ലി വെളളം എന്ന തോതിൽ കലർത്തി തടം കുതിർക്കണം. വേപ്പെണ്ണ എമൽഷനും ആദ്യഘട്ടത്തിലെ മീലിമൂട്ട നിയന്ത്രണത്തിൽ പ്രധാന പങ്ക് വഹിക്കാനാകും. ജൈവാംശം കുറഞ്ഞ തോട്ടങ്ങളിൽ ട്രൈക്കോഡർമ്മ സമ്പുഷ്ടീകരിച്ച ജൈവവളം 10 കിലോഗ്രാമെങ്കിലും ചേർക്കണം. വെർട്ടിസീലിയം ലെക്കാനി 20 ഗ്രാം 1 ലിറ്റർ വെളളത്തിൽ കലക്കി തടം കുതിർക്കുന്നത് മീലിമൂട്ടയ്ക്കുളള ജൈവകീടനിയന്ത്രണ മാർഗ്ഗം.

Content highlights: Agriculture, Organic farming, Pepper, Farmer, Organic fertiliser, Mealybug


Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>