കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലുങ്കാന തുടങ്ങിയസംസ്ഥാനങ്ങളിലെ ഭൂഗർഭ ജലവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള 5 ദിവസത്തെ പരിശീലന പരിപാടി IIITMK, ടെക്നോപാർക്ക് തിരുവനന്തപുരത്ത് വാട്ടർ റിസോഴ്സ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത ഉദ്ഘാടനം ചെയ്തു.
MODFLOW Software-ൽ പരിശീലനം നൽകുന്നതിനായുള്ള പ്രസ്തുത പരിപാടി കേരള ഭൂഗർഭ ജലവകുപ്പാണ് സംഘടിപ്പിക്കുന്നത്. ഇതിനായുള്ള സാങ്കേതിക സഹായം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, റൂർകെ ആണ് നൽകുന്നത്.
കേരള ഭൂഗർഭ ജലവകുപ്പിന് നിലവിൽ ഭൂഗർഭ ജലത്തിന്റെ അളവും സഞ്ചാരവും നിരീക്ഷിക്കുന്നതിന് സംസ്ഥാനത്തുടനീളം 756 ജല ഒബ്സർവേറ്ററികൾ ഉണ്ട്. കേരളത്തിലെ ഈ ജല ഒബ്സർവേറ്ററികളിൽ എല്ലാം തന്നെ വേൾഡ് ബാങ്കിന്റെ സഹായത്തോടെയുള്ള പെട്രോളജി പ്രോജക്ട് മുഖാന്തിരം ജലത്തിന്റെ അളവ് നിരീക്ഷിക്കുന്ന ഡിജിറ്റൽ വാട്ടർ ലെവൽ റെക്കോർഡർ (Digital Water Level Recorders-DWLRs) സ്ഥാപിക്കുന്നതാണ്.
നാളിതുവരെ മാനുഷികമായി നിരീക്ഷിച്ചിരുന്ന ജലത്തിന്റെ അളവ് MODFLOw Software-ലുടെ ശാസ്ത്രീയമായും കൃത്യതയോടെയും രേഖപ്പെടുത്തുവാൻ സാധിക്കും. യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സൊസൈറ്റി (USGS) ആണ് MODFLOW Software വികസിപ്പിച്ചെടുത്തത്. നിലവിൽ ഇത് വിവിധ രാജ്യങ്ങളിൽ ഭൂഗർഭ ജലത്തിന്റെ ഉപഭോഗത്തിനായുള്ള പോളിസികൾ നിശ്ചയിക്കുന്നതിന് ഉപയോഗിച്ചു വരുന്നു. കേരളത്തിലെ ഭൂഗർഭ ജല വകുപ്പ് ഈ പദ്ധതി ഏറ്റെടുക്കുന്നതിലൂടെ കേരളത്തിൽ ഭാവിയിൽ വരാൻ സാധ്യതയുള്ള വരൾച്ചകൾക്കായി സർക്കാരിന് മുന്നൊരുക്കം നടത്തുവാൻ സഹായകരമാകും.
5 ദിവസം നീണ്ട് നിൽക്കുന്ന പ്രസ്തുത പരിപാടി മുഖേന 50 ഓളം ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിക്കുന്നതാണ്.
Content highlights: Agriculture, Organic farming,MODFLOW Software, Ground water department