ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേർപ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം.ഇവ ഒരു പാത്രത്തിൽ ഇട്ടുവെച്ച് നിറയുമ്പോൾ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിർത്തശേഷം അരിച്ച് ലായനി വേർതിരിക്കണം.
ഇത് സ്പ്രേയറിൽ നിറച്ച് പച്ചക്കറികളിലും മറ്റും തളിക്കാവുന്നതാണ്.ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.
ഇത് സ്പ്രേയറിൽ നിറച്ച് പച്ചക്കറികളിലും മറ്റും തളിക്കാവുന്നതാണ്.ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റും.