Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കീടനാശിനി ശരീരത്തിലെത്തിയാല്‍ കീടനാശിനി ശരീരത്തിലെത്തിയാല്‍

$
0
0
അശാസ്ത്രീയമായ കീടനാശിനിപ്രയോഗം പരിസ്ഥിതിയിലും ആവാസ വ്യവസ്ഥയിലും ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ കീടനാശിനികൾ പോലുള്ള വിഷപദാർഥങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ മരണകാരണമാകുന്നത് അത്യന്തം ആശങ്കാജനകമാണ് .

ഒരു കൃഷിയിടം എന്നത് വെറും ഭക്ഷ്യോത്പാദനയിടം എന്നതിലുപരി പരസ്പര ബന്ധിതങ്ങളായ നിരവധി ഘടകങ്ങൾ ഇഴചേർന്നു പ്രവർത്തിക്കുന്ന ഒരു ആവാസ വ്യവസ്ഥയാണെന്ന അടിസ്ഥാന വസ്തുത നാം മറന്നുപോകുന്നു. സുസ്ഥിര കൃഷിയുടെ ആണിക്കല്ലായ പ്രകൃതിസൗഹൃദ കീടനിയന്ത്രണ സംവിധാനത്തെക്കുറിച്ച് കർഷകരെ ബോധവാൻമാരാക്കണം.

കൃഷിയിടം എന്ന ആവാസ വ്യവസ്ഥയിൽ വിള, കീടം, കീടത്തിനെതിരേ പ്രവർത്തിക്കുന്ന മിത്രകീടം എന്നിവ തമ്മിലുള്ള ത്രിതല പാരസ്പര്യത്തിൽ താളപ്പിഴകളുണ്ടാകുമ്പോഴാണ് കീടബാധ നിയന്ത്രണ വിധേയമല്ലാതാകുന്നത്. കീടത്തിന്റെ സ്വഭാവം, മിത്രകീടങ്ങളുടെ സുരക്ഷ എന്നിവ പരിഗണിച്ചു വേണം കീടനാശിനി തെരഞ്ഞെടുക്കാനും പ്രയോഗിക്കുവാനും.

കീടനാശിനികൾ കൈകാര്യം ചെയ്യുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട സുരക്ഷാമുൻകരുതലുകൾ എന്തൊക്കെയെന്ന് നോക്കാം.

1. ശാസ്ത്രീയ പരിശീലനം ലഭിച്ചവർ മാത്രമേ കീടനാശിനി പ്രയോഗം നടത്താൻ പാടുള്ളു

2. കോട്ട്, റബ്ബർ,കൈയുറകൾ,കാലുറകൾ,ബൂട്ട്,കീടനാശിനിയുടെ സ്വഭാവത്തിനനുസരിച്ചുള്ള മുഖാവരണം എന്നിവ ധരിച്ചു മാത്രമേ തളിക്കാൻ പാടുള്ളു

3. തളിയ്ക്കുന്നതിനിടയിൽ പുകവലിക്കാനോ ആഹാരം കഴിക്കാനോ പാടില്ല. മദ്യപിച്ച ശേഷം കീടനാശിനി തളിയ്ക്കാനിറങ്ങരുത്.

4. തളിയ്ക്കുന്ന സ്പ്രേയറിന് തകരാറൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം. അനുയോജ്യമായ നോസിൽ ഉപയോഗിക്കണം. മണിക്കൂറിൽ 8 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ കാറ്റടിക്കുന്ന അവസരത്തിൽ കീടനാശിനി തളിയ്ക്കാൻ പാടില്ല. അതുപോലെ ചൂട് 30 ഡിഗ്രിയിൽ അധികരിക്കുന്ന അവസരങ്ങളിലും തളിക്കുന്നത് അഭികാമ്യമല്ല.

5. ഓരോ കീടനാശിനികളും ഒരു ലിറ്റർ വെള്ളത്തിൽ എത്ര മില്ലിലിറ്റർ/ ഗ്രാം എന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇത് കൃത്യമായി പാലിക്കാത്തതാണ് മിക്കപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്. ഇത് കീടങ്ങൾ വളരെ പെട്ടെന്ന് പ്രതിരോധ ശേഷിയാർജിക്കുന്നതിനിടയാക്കുകയും ചെയ്യും.

6. കീടനാശിനികൾ മുൻകൂട്ടി വാങ്ങി സൂക്ഷിക്കരുത് . ആവശ്യമുള്ള സാഹചര്യത്തിൽ ആവശ്യമുള്ള കീടനാശിനി ആവശ്യമുള്ള അളവിൽ മാത്രം വാങ്ങുക. കവറിന് പുറത്തുള്ള ലേബൽ വായിച്ച് വിവരങ്ങൽ മനസിലാക്കി വേണം വാങ്ങാൻ.

7. കീട, കുമിൾ ,കളനാശിനികൾ ഉപയോഗിക്കുമ്പോൾ ശുദ്ധമായ വെള്ളത്തിൽ കലക്കി തളിക്കണം.

8. ഒരു കീടനാശിനി തളിച്ചു കഴിഞ്ഞ് വീണ്ടും കൃഷിയിടത്തിൽ പ്രവേശിക്കാൻ അനുവദനീയമായ ഒരു ഇടവേളയുണ്ട്. വിഷവീര്യം താരതമ്യേന കുറഞ്ഞ കീടനാശിനികൾക്ക് ഇത് 24 മണിക്കൂറും കൂടിയ വിഷവീര്യമുള്ളവയ്ക്ക് 48 മണിക്കൂറുമാണ്.

9. ഉപയോഗ ശേഷം ഒഴിഞ്ഞ പാക്കറ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കീടനാശിനി പ്രയോഗം കഴിഞ്ഞ ഉടനെ ശുദ്ധജലത്തിൽ കുളിക്കണം. ഉപയോഗിച്ച വസ്ത്രങ്ങൾ സോപ്പിട്ട് കഴുകണം. സ്പ്രേയറും കഴുകി സൂക്ഷിക്കണം.

കീടനാശിനികൾ ശരീരത്തിലെത്തിയാൽ ഉടൻ നൽകേണ്ട പ്രഥമ ശുശ്രൂഷകൾ

1. തൊലിപ്പുറമേ വീണാൽ വെള്ളവും സോപ്പുമുപയോഗിച്ച് നന്നായി കഴുകുക

2. കണ്ണിൽ വീണാൽ 15 മിനിട്ട് നേരമെങ്കിലും വെള്ളം ഒഴിച്ച് കഴുകിക്കൊണ്ടേയിരിക്കണം

3. ശ്വസിച്ചാൽ- നല്ല വായുപ്രവാഹമുള്ള സ്ഥലത്ത് കിടത്തുക. പുറം വസ്ത്രങ്ങൾ മാറ്റുക. ആവശ്യമെങ്കിൽ ക്ൃത്രിമ ശ്വാസോച്ഛ്വാസം നൽകുക

4. ശരീരത്തിലെത്തിയാൽ- ലേബലിൽ നിർദേശിക്കുന്നുണ്ടെങ്കിൽ മാത്രം ഛർദിച്ചു പുറത്തു കളയുക. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക

ഓരോ വിഭാഗം കീടനാശിനികളുടെയും ആന്തരവിഷവീര്യം നിർവീര്യമാക്കുന്ന പദാർഥങ്ങളുണ്ട്. ഇത് നൽകണമെങ്കിൽ ഏതു കീടനാശിനിയാണ് അകത്തെത്തിയതെന്ന് ഡോക്ടർ മനസിലാക്കണം. കീടനാശിനിയുടെ കവർ ലഭ്യമാണെങ്കിൽ അതും കൂടിയെടുക്കണം. അല്ലെങ്കിൽ വിവരങ്ങൾ അറിയുന്നവർ കൂടെപ്പോകണം.

ശ്രദ്ധിക്കുക- കീടനാശിനികൾ അകത്തെത്തിയാലുണ്ടാകുന്ന പൊതു ലക്ഷണങ്ങൾ, തലവേദന,പേശിവേദന, മൂക്കൊലിപ്പ് ,തുമ്മൽ, വിമ്മിട്ടം, നെഞ്ചിൽ കനം തോന്നൽ , ഛർദി, മനം പുരട്ടൽ, വയറുവേദന, കൈകാൽ തളരൽ,കണ്ണു തുറിച്ചു വരിക, തലചുറ്റൽ ,കാഴ്ച മങ്ങൽ മുതലായവയാണ്.

എത്ര അളവ് ശരീരത്തിലെത്തിയെന്നതാണ് ഏറ്റവും പ്രധാനം. എത്ര വീര്യം കുറഞ്ഞ കീടനാശിനിയും കൂടിയ അളവിൽ അകത്തെത്തിയാൽ മാരകമാണ്.

ചില കീടനാശിനികളിൽ ശരീരത്തിനുള്ളിൽ രൂപപ്പെടുന്ന ദ്വിതീയ പദാർഥങ്ങൾ യഥാർഥ കീടനാശിനിയേക്കാൾ മാരകമായിരിക്കും.

ഇതു കൂടി അറിയൂ

30 മൈക്രോൺ വലിപ്പമുള്ള ഒരു തുള്ളി കീടനാശിനി, ഏകദേശം 10 മീറ്റർ ഉയരത്തിലുള്ള ഒരു പ്ലാറ്റഫോമിൽ നിന്നും പറത്തിവിട്ടാൽ സാധാരണ വേഗത്തിൽ മാത്രം കാറ്റടിക്കുന്ന അവസരത്തിൽ പോലും അത് തിരികെ മണ്ണിലെത്തുന്നതിന് മുമ്പ് 47 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരിക്കും. അതിനാൽ ആരേയും സുരക്ഷിതരല്ലാതാക്കാൻ കഴിയുന്ന രാസവിഷപ്രയോഗങ്ങൾ പരമാവധി കുറച്ച് സുസ്ഥിരമായ നല്ല കാർഷികമുറകൾ പരിശീലിക്കുക, ജീവിതചര്യയാക്കുക.

( മാങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക )

Content highlights: Agriculture, Pesticides, Organic farming, Farmer

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>