Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കൃഷി ശാസ്ത്ര സമീക്ഷയില്‍ പങ്കെടുക്കാംകൃഷി ശാസ്ത്ര സമീക്ഷയില്‍ പങ്കെടുക്കാം

$
0
0
പരീക്ഷണശാലകളിലും നിരീക്ഷണയിടങ്ങളിലും കണ്ടെത്തുന്ന ശാസ്ത്രസത്യങ്ങൾ ഫയലുകളിലുറങ്ങാതെ വിളനിലങ്ങളിൽ പ്രയോഗവത്ക്കരിക്കാൻ ലക്ഷ്യമിട്ട് കാർഷിക മേഖലകളിൽ വർത്തിക്കുന്നവരുമായി സമ്പർക്കമൊരുക്കി വരികയാണ് തൃശ്ശൂരിലെ വെള്ളാനിക്കര കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്റ്ററേറ്റിന്റെ കീഴിലുള്ള സെൻട്രൽ ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് കൃഷിശാസ്ത്ര സമീക്ഷ എന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടി. മാസാന്ത്യങ്ങളിലെ തുടർച്ചയായ രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന കൃഷിശാസ്ത്രസമീക്ഷയുടെ 14 അധ്യായങ്ങൾ ഇതിനകം പിന്നിട്ടുകഴിഞ്ഞു.

കൃഷി ശാസ്ത്രത്തിലെയും കാർഷിക മേഖലകളിലെയും ആധുനിക പ്രവണതകളെക്കുറിച്ചുള്ള സംവാദാത്മക പ്രഭാഷണപരമ്പരയിൽ ജനുവരിയിലെ വിഷയം ജൈവപച്ചക്കറിക്കൃഷിയിൽ പ്രായോഗിക പരിശീലനം എന്നതാണ്.

ജനുവരി 30നും 31നുമായി നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് പ്രവേശനവും പകൽ സമയ ഭക്ഷണവും സൗജന്യമാണ്. ആവശ്യമുള്ളവർക്ക് 100 രൂപ ചെലവിൽ താമസസൗകര്യവുമുണ്ട്.


വിലാസം

സെൻട്രൽ ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റൂട്ട്,

കേരള അഗ്രി.യൂണിവേഴ് സിറ്റി,

മണ്ണുത്തി തപാൽ,

തൃശൂർ

680651

കൂടുതൽ വിവരങ്ങൾക്ക് : 0487 2371104

Content highlights : Agriculture, Vellanikkara

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>