Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

ഏത് വിളയ്ക്കും അടിവളമായി ഘനജീവാമൃതം; വിത്ത് സംസ്‌കരിക്കാന്‍ ബീജാമൃതംഏത് വിളയ്ക്കും അടിവളമായി ഘനജീവാമൃതം; വിത്ത് സംസ്‌കരിക്കാന്‍ ബീജാമൃതം

$
0
0
പണ്ടുണ്ടായിരുന്ന കൃഷിരീതികൾ അതാത് പ്രദേശത്തിന് അനുയോജ്യവും സസ്യജന്തുജാലങ്ങളുടെ സഹവർത്തിത്വം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. മണ്ണറിഞ്ഞ് വിത്തെറിയണം എന്നതായിരുന്നു പഴയ രീതി. ഇന്ന് രാസവിഷങ്ങളുടെ അതിപ്രസരം മണ്ണ് മലിനമാക്കിയിരിക്കുന്നു. മണ്ണ് ജീവനില്ലാതായി. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മണ്ണിന്റെ ജീവൻ തിരിച്ച് പിടിക്കണം. ആർക്കും തയ്യാറാക്കാവുന്ന ജൈവവളങ്ങൾ ഈ രംഗത്തേക്കുള്ള കൈത്തിരിനാളമാണ്.

മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവർത്തനം കൂട്ടുന്നതിന് സഹായിക്കുന്ന ഒരു മിശ്രിതമാണ് ജീവാമൃതം. ജീവാമൃതം തളിക്കുമ്പോൾ രോഗ കീടാക്രമണങ്ങൾ കുറയുന്നതിനും ചെടികൾ ആരോഗ്യമുള്ളതായി വളരുന്നതിനും ജീവാമൃതം ഉത്തമം.

ആവശ്യമായ സാധനങ്ങൾ

നാടൻ പശുവിന്റെ ചാണകം - 10 കിലോ

ഗോമൂത്രം - 5-10 ലിറ്റർ

ഏതെങ്കിലും പയർ വർഗ്ഗ വിളകളുടെ ധാന്യമാവ് - 2 കിലോ

( ഉദാ: മുതിര, വൻപയർ, ഉഴുന്ന്, തുവര )

കറുത്ത ശർക്കര

(അല്ലെങ്കിൽ 2 ലിറ്റർ തേങ്ങാവെള്ളം ) - 2 കിലോ

രാസ സ്പർശമേൽക്കാത്ത മരത്തിനു ചുവട്ടിലേയോ വനത്തിലേയോ കറുത്തമണ്ണ്-1 പിടി


തയ്യാറാക്കുന്ന വിധം

ഒരു പ്ലാസ്റ്റിക്ക് വീപ്പയിൽ (200 ലിറ്ററിലധികം വെള്ളം കൊള്ളുന്നത്) മേൽപ്പറഞ്ഞിരിക്കുന്ന ചേരുവകൾ ഒന്നിച്ചു ചേർത്ത് നന്നായി വലത്തോട്ട് ഇളക്കണം. ശേഷം ഏകദേശം 200 ലിറ്റർ വെള്ളം വീപ്പയിൽ നിറക്കാം. വീണ്ടും നന്നായി ഇളക്കിയ ശേഷം നിഴലത്ത് വച്ച് ചണചാക്കുകൊണ്ട് മൂടിവയ്ക്കണം.

ദിവസവും 3 നേരം 2 മിനുട്ട് ഒരു കമ്പ് കൊണ്ട് നന്നായി വലത്തോട്ട് ഇളക്കി കൊടുക്കണം. 48 മണിക്കൂറിനു ശേഷം ജീവാമൃതം ഉപയോഗിക്കാം. ഇത് ഒരാഴ്ച വരെ സൂക്ഷിക്കാം. സൂക്ഷിക്കുമ്പോൾ 3 നേരം ഇളക്കി കൊടുക്കാൻ മറക്കരുത്. തളിക്കുന്ന സമയത്ത് പാടത്ത് ഒരിഞ്ച് കനത്തിൽ മാത്രം വെള്ളം കെട്ടിനിർത്തിയാൽ മതി.


ഘനജീവാമൃതം

ഏതൊരു വിളയ്ക്കും അടിവളമായിട്ടുപയോഗിക്കാവുന്ന ഒരു നല്ല മിശ്രിതമാണ് ഘനജീവാമൃതം. കൂടുതൽ കാലിവളം ഉപയോഗിക്കുന്നതിനു പകരം കുറച്ച് ഘനജീവാമൃതം മതിയാകും. വിളയുടെ വളർച്ചയ്ക്കനുസരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

നാടൻ പശുവിന്റെ ചാണകം(അൽപം ഉണങ്ങിയത് ) - 100 കിലോ

(അല്ലെങ്കിൽ 50 കിലോ നാടൻ പശുവിന്റെ ചാണകവും 50 കിലോ നാടൻ കാളയുടെയോ എരുമയുടെയോ ചാണകവും)

കറുത്ത ശർക്കര - 2 കിലോ

ഏതെങ്കിലും പയറു വിളകളുടെ ധാന്യമാവ്- 2 കിലോ
(പയർ, തുവര, ഉഴുന്ന്, മുതിര )

രാസസ്പർശമേൽക്കാത്ത വനമണ്ണ് / മരത്തിനു ചുവട്ടിലെ മണ്ണ് - 1 പിടി


തയ്യാറാക്കുന്ന വിധം

ഇവയെല്ലാം ഒരു പ്ലാസ്റ്റിക് കൂട്ടിൽ കലർത്തി 5 ലിറ്റർ ഗോമൂത്രം അതിന്മേൽ തളിച്ച് കൈ കൊണ്ടോ തൂമ്പ കൊണ്ടോ നന്നായി കുഴച്ചെടുത്ത് കൂനയാക്കുക. എന്നിട്ട് ചണച്ചാക്കുകൊണ്ട് 48 മണിക്കൂർ നേരം മൂടിവയ്ക്കണം. മണ്ണിൽ തട്ടാതിരിക്കാനും മഴ കൊള്ളാതിരിക്കാനും ശ്രദ്ധിക്കണം. രണ്ട് ദിവസം കഴിഞ്ഞ് പ്ലാസ്റ്റിക്ക് ഷീറ്റിൽ തന്നെ ചെറിയ സൂര്യപ്രകാശത്തിൽ ഉണക്കുക.

നല്ലപോലെ ഉണങ്ങിക്കഴിഞ്ഞാൽ പൊടിച്ച് ചണചാക്കുകളിൽ നിറച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. മണ്ണിൽ തൊടാതെ സൂക്ഷിക്കണം. ഘനജീവാമൃതം 6 മാസം വരെ സൂക്ഷിച്ചുവയ്ക്കാവുന്നതാണ്. വിത്തു വിതയ്ക്കുന്നതിനോ, ഞാറു നടുന്നതിനോ തൊട്ടുമുമ്പാണ് വിതറേണ്ടത്.

ജീവാമൃതം തളിച്ചും ഘനജീവാമൃതം തയ്യാറാക്കം.1 കിലോ ചാണകത്തിന് 10 ലിറ്റർ ജീവാമൃതമാണ് വേണ്ടത.് ആദ്യം ഏകദേശം 10 കിലോ (ഒരു കൊട്ട) ചാണകമെടുത്ത് കൈക്കോട്ട് കൊണ്ട് കൂട്ടി ഒരു ലിറ്റർ തയ്യാറായ ജീവാമൃതം തളിക്കണം. ആവശ്യമായ അളവിൽ ചാണകമെടുത്ത് വീണ്ടും വീണ്ടും ഇതുപോലെ ചെയ്യണം. എന്നിട്ട് നന്നായി ഇളക്കി കൊടുത്ത ശേഷം പ്ലാസ്റ്റിക് ഷീറ്റിൽ കൂനകൂട്ടി ചണച്ചാക്കുകൊണ്ട് 48 മണിക്കൂർ നേരം മൂടിവെച്ചാൽ മതി. ഈ രീതിയിൽ ഘനജീവാമൃതം ഉണ്ടാക്കി സൂക്ഷിക്കാം.


ബീജാമൃതം

20 ലിറ്റർ വെള്ളത്തിൽ നാടൻ പശുവിന്റെ 5 കിലോ ചാണകം തുണിയിലാക്കി കെട്ടി 12 മണിക്കൂർ (ഒരു രാത്രി) മുക്കിയിടുക. ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ചുണ്ണാമ്പ് ചേർത്ത് ഒരു രാത്രി വയ്ക്കുക. വെള്ളത്തിൽ മുക്കി വച്ച ചാണകക്കൂട്ട് മൂന്നു തവണ അതിൽ പിഴിയുക. കൃഷിയിടത്തിൽ നിന്നെടുത്ത ഒരു പിടിമണ്ണ് ഇതിലിട്ടിളക്കുക. അഞ്ചുലിറ്റർ ഗോമൂത്രം ചേർത്തതിനുശേഷം ചുണ്ണാമ്പു വെള്ളവും കലർത്തി നന്നായി ഇളക്കിയാൽ വിത്തു സംസ്കരണത്തിനുള്ള ബീജാമൃതമായി.

വെള്ളത്തിൽ അൽപം ഉപ്പിട്ട് നെൽവിത്ത് അതിലിടാം. ഒരു മണിക്കൂർ കഴിഞ്ഞ് പതിരുമാറ്റി വിത്ത് അൽപ്പനേരം തണലിലുണക്കാം. തുടർന്ന് ബീജാമൃതം കൊണ്ട് വിത്ത് സംസ്കരിക്കാം.

Content highlights: Agirculture, Animal husbandry, Cow, Paddy field




Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>