വിളകളെ മൺനിരപ്പിനു മുകളിൽ ഉപദ്രവിക്കുന്ന ശത്രുകീടങ്ങളെ കണ്ടെത്താനും നിയന്ത്രിക്കാനും എളുപ്പമാണ്. എന്നാൽ ഉപദ്രവം മണ്ണിനടിയിലാണെങ്കിലോ? ഒരു തരം ഒളിപ്പോരാളി സ്റ്റൈൽ. ഇതാണ് നിമവിരകൾ എന്ന ഉപദ്രവകാരികളുടെ പ്രത്യേകത. മണ്ണിനടിയിൽ കഴിയും; വിരകളുടെ വേരു പടലങ്ങളെ പലവിധത്തിൽ ഉപദ്രവിക്കും. കഥയറിയാത്ത പാവം കർഷകൻ ശത്രുകീടത്തെ പുറത്തെങ്ങും കാണാതെ ചെടി വാടുകയോ മഞ്ഞളിക്കുകയോ വേരിളകി നിലംപൊത്തുകയോ ചെയ്യുമ്പോഴാകും പലപ്പോഴും അറിയുക. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. നിമവിരകളുടെ വേറിട്ട പ്രവർത്തന ശൈലിയാണിത്.
കേരളത്തിൽ ശീതകാല പച്ചക്കറികളായ കാബേജ്, ക്യാരറ്റ്, കോളിഫ്ളവർ, മുളളങ്കി തുടങ്ങിയവയുടെ കൃഷി കാലമാണല്ലോ ഇപ്പോൾ. ശീതകാല വിളകളെയും നിമ വിരകൾ ഒട്ടും വിടാറില്ല എന്നറിയുക. ചെടികളുടെ വേരുപടലത്തെയാണ് ഇവ പിടികൂടുക. അങ്ങനെ വേരുകൾക്ക് യഥായോഗ്യം വെളളവും പോഷകങ്ങളുമൊന്നും വലിച്ചെടുക്കാൻ കഴിയാതെ വരും. മണ്ണിൽ ഈർപ്പമുണ്ടെന്നു പറഞ്ഞാലും നിമാവിര ബാധിച്ചാൽ ചെടികൾ വാടും എന്നുറപ്പ്.
വില്ലൻ വിരകൾ ആരൊക്കെ?
നാലുതരം വിരകളാണ് പ്രധാനമായും ശീതകാല വിളകളുടെ അന്തകർ. വേരുകെട്ടി നിമവിര, വൃക്ക നിമവിര, മുഴ നിമവിര മുറിവ് നിമവിര.
* വേരുകെട്ടി നിമവിരകൾ ചെടിയുടെ വേരുകളിൽ കുടുക്കിട്ടതുപോലെ മുഴകളുണ്ടാക്കും. വേരുകെട്ടി പിടികൂടിയാൽ ചെടിയുടെ വളർച്ച മുരടിക്കും., വിളവ് കുറയും, പൂക്കാനും കായ്ക്കാനും ഏറെ താമസിക്കും.
*വൃക്ക നിമവിരകൾ കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയെ പ്രധാനമായും ഉപദ്രവിക്കുന്നു. ഇവ വേരുകളിൽ ഉണ്ടാക്കുന്ന മുറിവുകളിലൂടെ കുമിളും ബാക്ടീരിയയും ഒക്കെ ഉളളിൽ കടന്ന് ചെടി വാടുന്നത് കാണാം.
* മുഴ നിമവിര (സിസ്റ്റ് നിമവിര) ബാധിച്ച ചെടികളുടെ വേരുപടലത്തിൽ വെളളനിറത്തിൽ തീരെ ചെറിയ മുഴകളുണ്ടാകും. പുതിയ വേരുകൾ വളരെ നേർത്ത് ദുർബലമാകും.
* വേര് തുളച്ച് മുറിവുണ്ടാക്കുന്നവയാണ് മുറിവ് നിമവിര (ലീഷൻ നിമവിര). ഈ വിര മുട്ടയിടുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുമെല്ലാം വേരിനുളളിൽ തന്നെ. സൂക്ഷ്മ പരിശോധനയിൽ ഇത്തരം വേരുകളിൽ കറുപ്പോ തവിട്ടോ പാടുകളും കാണാം.
വിരകളെ വരുതിയിലാക്കാം
മണ്ണിനടിയിലാണ് നിമവിരകളുടെ ഒളിവാസം എന്നതിനാൽ കൃഷിയിടം ഒരുക്കുമ്പോൾ തന്നെ നന്നായി കിളച്ചിളക്കി ഒരാഴ്ചയെങ്കിലും വെയിൽ കൊളളിക്കണം. ഇടയ്ക്ക് തരിശിട്ടും ചപ്പുചവറ് കൂട്ടി തീയിട്ടും ഇവയെ നശിപ്പിക്കാം.
പ്രധാനവിളകളോടൊപ്പം ബന്തി, ശതാവരി, കിലുക്കി തുടങ്ങിയ ചെടികൾ വളർത്തിയാൽ വിരകൾ അങ്ങോട്ടു പൊയ്ക്കോളും.
ചെറു തൈകൾ വളരുന്നിടത്ത് ഒരു ചതുരശ്രമീറ്ററിന് 200 ഗ്രാം എന്ന തോതിൽ വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർക്കാം. വെളളം തളിച്ച് 150 ഗേജ് കനമുളള പോളിത്തീൻ ഷീറ്റ് കൊണ്ട് കൃഷിയിടം വായു കടക്കാതെ മൂടിയിടണം. ഇത് മണ്ണിലെ ചൂട് പരിസരത്തേക്കാൾ 10 ഡിഗ്രി സെൽഷ്യസ് കണ്ട് വർദ്ധിപ്പിക്കും. വിരകളും മുട്ടകളും നശിക്കും.
ജൈവനിമ വിരനാശിനികൾ ഉപയോഗിക്കാം. ട്രൈക്കോഡെർമ, സ്യൂഡോമോണസ് ഫ്ളൂറസെൻസ്, പർഫ്യൂറിയോസില്ലം ലിലാസിനം എന്നിവയിലൊന്ന് 25 ഗ്രാം എന്ന തോതിൽ ഒരു കിലോ ചാണകപ്പൊടിയിൽ ചേർത്ത് നഴ്സറികളിൽ പ്രയോഗിക്കാം. തൈകളുടെ വേര് 2% വീര്യമുളള ജൈവനാശിനിയിൽ മുക്കി വച്ചിട്ട് നടുന്നതും നന്ന്. തൈ നടുന്നതിനു മൂന്നാഴ്ച മുമ്പ് വേപ്പില / കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ചേർത്തിളക്കാം. തൈ നട്ടു കഴിഞ്ഞ് ജൈവവിരനാശിനി ചതുരശ്രമീറ്ററിന് 50 ഗ്രാം എന്ന തോതിൽ ചാണകപ്പൊടിയിൽ ചേർത്ത് മണ്ണിൽ ഇളക്കിക്കൊടുക്കുക.
മണ്ണിനടിയിലെ ഒളിപ്പോരാളികളായതിനാൽ മരുന്നു പ്രയോഗം എല്ലാം മണ്ണിൽ തന്നെയാണ് എന്ന് പ്രത്യേകം ഓർക്കുക. കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തെ ഈ ഉപദ്രവകാരികൾക്കെതിരെ സദാ കരുതിയിരിക്കുക.