ധാരാളം പ്രോട്ടീനും മറ്റു പോഷകങ്ങളുമടങ്ങിയ പയറുവർഗവിളയാണ് സോയാബീൻ. ആരോഗ്യസംരക്ഷണത്തിനായി ഇരുപത്തിയഞ്ച് ഗ്രാം സോയാ പ്രോട്ടീൻ പ്രതിദിനം ഒരാൾ കഴിച്ചിരിക്കണമെന്നതാണ് ആരോഗ്യസംഘടനയുടെ കണക്ക്.
അടുക്കളത്തോട്ടത്തിൽ അനുയോജ്യമായ വിളയാണിത്. കാലവർഷാരംഭത്തിനുമുമ്പ് കൃഷി ചെയ്യുന്നതാണ് നല്ലതും. മണൽകലർന്ന നല്ല ജൈവാംശമുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. വാരങ്ങൾ എടുത്ത് ഒരിഞ്ച് ആഴത്തിൽ വിത്തിടുകയോ തൈകൾ തയ്യാറാക്കി ഇരുപത് സെന്റീമീറ്റർ അകലംനൽകി തൈകൾ നടുകയോ ചെയ്യാം. അടിവളമായി ഒരു ചെടിക്ക് രണ്ട് കി.ഗ്രാം ജൈവവളം ചേർത്തുകൊടുക്കണം. മേൽവളമായി ജൈവവളങ്ങളോ ജൈവവളക്കൂട്ടുകളോ രണ്ടാഴ്ചത്തെ ഇടവേളകളിൽ കൊടുക്കണം. മഴലഭിക്കുന്നതുവരെ നനയ്ക്കണം.
മഴ ആരംഭിക്കുന്നതോടെ മണ്ണ് അടുപ്പിച്ചുകൊടുക്കണം. നാല് മാസത്തിനകം പൂവിട്ട് കായകൾ ലഭിക്കാൻ തുടങ്ങും. മൂപ്പെത്താത്ത കായകൾ പറിച്ചെടുത്ത് തോരനും ഉപ്പേരിയും ഉണ്ടാക്കാം. നന്നായി ഉണങ്ങിയ സോയാവിത്തുകളിൽനിന്ന് സോയാപാൽ ഉണ്ടാക്കാം.
ധാരാളം പോഷകമടങ്ങിയ ഒരു പാനീയമാണ് സോയാപാൽ. ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇത് ഉപകരിക്കും. ഒരു ലിറ്റർ സോയാപാൽ ഉണ്ടാക്കുന്നതിന് 125 ഗ്രാം സോയാവിത്ത് വേണ്ടിവരും.
നന്നായി വിളഞ്ഞ് ഉണങ്ങിയ വിത്തുകൾ കഴുകി വൃത്തിയാക്കി 8-10 മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തുവെക്കുക.
കുതിർത്തെടുത്ത വിത്ത് അമർത്തി പുറംതൊലി കളഞ്ഞ് പരിപ്പെടുത്ത് കഴുകി വൃത്തിയാക്കി നന്നായി അരച്ചെടുക്കുക. സോയാ പയറിന് ദുർഗന്ധമുണ്ട്. ചൂടുള്ള കഞ്ഞിവെള്ളത്തിൽ അരമണിക്കൂർ മുക്കിവെച്ചശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൽ ഈ ദുർഗന്ധം മാറിക്കിട്ടും.
അരച്ചെടുത്ത പയർ ഇടവിട്ടിടവിട്ട് പുഴുങ്ങി വീണ്ടും അരച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കിയ മാവിൽ എട്ടിരട്ടി വെള്ളം ചേർത്ത് വീണ്ടും തിളപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ചെറുതായി ഇളക്കി വീണ്ടും തിളപ്പിക്കുക. അതിനുശേഷം അഞ്ചുദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കിയ സോയാപാൽ ആവശ്യാനുസരണമെടുത്ത് തിളപ്പിച്ച് ഉപയോഗിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും തിളപ്പിച്ച് ദീർഘകാലം സൂക്ഷിക്കുകയും ചെയ്യാം
Content highlights: Agriculture, Organic farming, Soya bean, Protien