കള്ളുചെത്താനും പഴം കഴിക്കാനും കഴിയുന്ന ഒരു പനവർഗ വൃക്ഷം. കൂടാതെ മികച്ച ഒരു അലങ്കാരച്ചെടിയും. സമതലങ്ങളിലും മുൾക്കാടുകളിലും മലഞ്ചെരിവുകളിലും നദീതീരങ്ങളിലും തീരപ്രദേശങ്ങളിലെ പാഴ്ഭൂമികളിലും സ്വാഭാവികമായി വളർന്നു വന്നിരുന്ന ഇവയിപ്പോൾ നമ്മുടെ തോട്ടങ്ങളിലെ അലങ്കാരപ്പനയാണ്.
തികച്ചും ഒരു ഇന്ത്യക്കാരനാണ് കാട്ടീന്തൽ. എന്നാൽ ഇന്ത്യയിൽ മാത്രമല്ല പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമാർ, തെക്കുകിഴക്കൻ ചൈന, മൗറീഷ്യസ്, യു.കെ., അമേരിക്ക എന്നിവിടങ്ങളിലും കണ്ടുവരുന്നു. കാട്ടീന്ത്, കാട്ടീന്ത, നിലന്തെങ്ങ് എന്നിങ്ങനെയും പേരുകളുണ്ട്. ഇംഗ്ലീഷിൽ ഷുഗർ ഡേറ്റ് പാം, ഇന്ത്യൻവൈൽഡ് ഡേറ്റ്, ഇന്ത്യൻ ഡേറ്റ് പാം, വൈൽഡ് ഡേറ്റ് എന്നെല്ലാം വിളിക്കപ്പെടുന്ന ഇതിന് ഈന്തപ്പനയോട് വളരെയധികം രൂപസാമ്യമുണ്ട്.
ഈന്തപ്പനയുടെ ജനുസു തന്നെയാണ്. ഫനിക്സ് സിൽവെസിസ് (Phoenix sylvestris) എന്നാണ് ശാസ്ത്രനാമം. ലാറ്റിൻ ഭാഷയിൽ, ഫെനിക്സ് എന്ന ജീനസ് നാമത്തിന് ഈന്തപ്പന എന്നും സിൽവെസിസ് എന്ന സ്പീഷീസ് നാമത്തിന് വനത്തിൽ നിന്നുള്ളത് എന്നുമാണ് അർഥം.
വളർത്തിയെടുക്കാം
പൂന്തോട്ടത്തിൽ ഒരു അലങ്കാരപ്പന വളർത്തുന്ന ചിട്ടവട്ടങ്ങളിൽ കാട്ടീന്തൽ വളർത്തിയെടുക്കാം. നഴ്സറികളിൽനിന്നും തോട്ടവിള ഗവേഷണ കേന്ദ്രങ്ങളിൽനിന്നും വാങ്ങിക്കാവുന്ന തൈകൾ രണ്ടടി ചതുരത്തിലും രണ്ടടി ആഴത്തിലും തയ്യാറാക്കുന്ന കുഴികളിൽ കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ നിറച്ച് നനച്ചതിനുശേഷം അതിൽ നട്ടു വളർത്തിയെടുക്കാം. തൈകൾ നട്ടതിനു ശേഷം കുഴിയിൽ വെള്ളം നിൽക്കരുത്. അത് തൈകളുടെ കടചീയാൻ ഇടയാക്കും. തൈകൾ വളർന്നു പുഷ്ടി പ്രാപിക്കുന്നതുവരെ മൂന്നുമാസത്തിലൊരിക്കൽ രണ്ടു കിലോഗ്രാം ജൈവവളം ഓരോ തൈയ്ക്കും നൽകാം.
കേരളത്തിലെ എല്ലാത്തരം മണ്ണിലും വളരുന്നുവെങ്കിലും നന്നായി വളരാനും കായ്ക്കാനും നല്ല വെയിലുള്ളയിടങ്ങളാണ് നല്ലത്. ഭാഗികമായ തണലിലും വളരും. വരൾച്ച പ്രതിരോധിക്കാൻ ശേഷിയുണ്ട്. നീർവാർച്ചയുളള ഈർപ്പമണ്ണിലാണ് നല്ല വളർച്ച കാണിക്കുന്നത്. മണമുള്ള ചെറിയ പൂക്കളാണ്. ധാരാളം ശാഖകളുള്ള പുങ്കുലകൾക്ക് ചിലപ്പോൾ ഒരു മീറ്റർ വരെ നീളം വയ്ക്കാറുണ്ട്. വൃക്ഷം ഗയീഷ്യസ് ആയതിനാൽ ആൺപൂങ്കുലകളും പെൺപൂങ്കുലകളും വെവ്വേറെ മരങ്ങളിലാണുണ്ടാകുക. ആൺപൂക്കൾക്ക് വെള്ളനിറവും പെൺപൂക്കൾക്ക് പച്ചനിറവുമാണ്.
കായ്കൾ കുലകളായിട്ടാണുണ്ടാവുന്നത്. ഓരോ കുലയിലും ധാരാളം കായ്കളുണ്ടാവും. 1.5-2 സെ.മീ. നീളവും ഒരു സെ.മീ. വീതിയും വരുന്ന കായ്കൾക്ക് അഗ്രം ഉരുണ്ട ദീർഘവൃത്താകൃതിയാണ്. ഇളം കായകൾ പച്ചനിറത്തിലും വിളഞ്ഞു പഴുത്തവ ഓറഞ്ചു കലർന്ന മഞ്ഞനിറത്തിലും കാണും. പർപ്പിൾ കലർന്ന ചുവപ്പു നിറമുളള കായകളും കണ്ടുവരുന്നു. കായകൾ വിളയാൻ കുറഞ്ഞത് ആറുമാസമെടുക്കും. കുലകൾ കമാനാകൃതിയിൽ വളഞ്ഞു നിൽക്കും. മൂപ്പെത്തിയ കായ്ക്കുലകൾ മുറിച്ചെടുത്ത് വയ്ക്കോലിൽ പൊതിഞ്ഞുവച്ച് പഴുപ്പിക്കുകയാണ് രീതി. കായൽ 2-3 ദിവസം കൊണ്ട് പഴുക്കും. പഴങ്ങൾ രുചികരവും പോഷകപ്രദവുമാണ്. ഈന്തപ്പഴം പോലെ നേരിട്ട് കഴിക്കാം. ഇവ ഉപയോഗിച്ച് ജാം, ജെല്ലി എന്നിവയുമുണ്ടാക്കാം. ഇതിൽ നിന്നും ഡേറ്റ് ഷുഗർ എന്നറിയപ്പെടുന്ന ഒരിനം പഞ്ചസാര ഉത്പാദിപ്പിക്കാറുണ്ട്.
കായയുടെ മാംസളഭാഗത്ത് പഞ്ചസാര, മാംസ്യം, കൊഴുപ്പ്, പൊട്ടാസ്യം, കാൽസിയം,ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം, പെക്ടിനുകൾ, ഭക്ഷ്യനാരുകൾ എന്നിവയും ബീറ്റാ കരോട്ടിൻ, തയാമിൻ, അസ്കോർബിക് അമ്ലം, റൈബോഫ്ളാവിൻ എന്നിങ്ങനെയുള്ള വിവിധ വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ശരീരക്ഷീണം അകറ്റാൻ ഇവ കഴിക്കുന്നത് നല്ലതാണ്. കാട്ടീന്തപ്പഴങ്ങൾ ഹൃദ്രോഗം, ജ്വരം, പനി, ഛർദി, ഉദരരോഗങ്ങൾ എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ഇവയിൽനിന്ന് കളള്, പഞ്ചസാര, ശർക്കര, ലഹരിപാനീയങ്ങൾ എന്നിവയും സംസ്കരിച്ചെടുക്കാം. നന്നായി മൂപ്പെത്തിയ തടി പണ്ടുള്ളവർ വീടുകളുടെ മേൽക്കൂര നിർമിക്കാൻ തെങ്ങുപോലെ ഉപയോഗിച്ചിരുന്നു.
വിത്തുമുളപ്പിക്കാം
തൈകൾ നട്ടുപരിപാലിക്കുന്നതിന് പുറമേ വിത്തുകൾ നട്ടും പുതിയതലമുറയെ സൃഷ്ടിക്കാം. ഒരു കായിൽ ഒരു വിത്താണ് കാണുക. ശരാശരി രണ്ടു സെന്റിമീറ്റർ നീളവും ഒരു സെന്റിമീറ്റർ വണ്ണവും വരുന്ന വിത്തിന് കായുടെ ആകൃതി തന്നെയായിരിക്കും. മണ്ണും മണലും ചാണകപ്പൊടിയും ചേർത്ത മിശ്രിതത്തിൽ പാകിയാണ് വിത്തുമുളപ്പിക്കേണ്ടത്. അലങ്കാരത്തിനും ആഹാരത്തിനും ഔഷധമായും ഉപയോഗിക്കാവുന്ന ഈ പനയ്ക്ക് നമ്മുടെ തോട്ടത്തിലൊരു സ്ഥാനം നൽകാം.
Content highlights: Agriculture,Phoenix sylvestris