മുരിങ്ങ സൂപ്പർ ഫുഡായി മാറുകയാണ്. ഒരു കിലോ മുരിങ്ങയില പൗഡറിന് ഓൺലൈൻ വിപണിയിൽ 1000 രൂപയോളവും മുരിങ്ങയുടെ കുരുവെണ്ണയ്ക്ക് ലിറ്ററിന് 4000 രൂപയോളവുമാണ് വില. പോഷകമേന്മയുള്ളതിനാലും (വിറ്റമിൻ സി ഓറഞ്ചിൽ ഉള്ളതിന്റെ ഏഴിരട്ടി, വിറ്റമിൻ എ ക്യാരറ്റിൽ ഉള്ളതിന്റെ പത്തിരട്ടി, കാൽസിയം പാലിലുള്ളതിന്റെ 17 ഇരട്ടി, പ്രോട്ടീൻ യോഗർട്ടിൽ ഉള്ളതിന്റെ 9 ഇരട്ടി, ഇരുമ്പ് സ്പിനാച്ചിൽ ഉള്ളതിന്റെ 25 ഇരട്ടി ...എന്നിങ്ങനെ ) ജീവിതശൈലീ രോഗങ്ങൾക്കുള്ള ഔഷധമെന്ന നിലയിലുമാണ് മുരിങ്ങയ്ക്കു പ്രസക്തി ഏറുന്നത്. കൊളസ്ട്രോൾ , ഹൃദ്രോഗങ്ങൾ, പ്രമേഹം, ഗൗട്ടിനോടും മറ്റും അനുബന്ധിച്ചുണ്ടാകുന്ന വീക്കവും വേദനയും എന്നിവയൊക്കെ അകറ്റാൻ മുരിങ്ങയിലയിലെ ഘടകങ്ങൾക്കാവും.
മുരിങ്ങയില സോളാർ ഡ്രയറിലും മറ്റും ഉണക്കി പൊടിച്ചുണ്ടാക്കുന്ന പൗഡറിന് ഔഷധ-പോഷകമേന്മ കൂടുതലാണ് . മുരിങ്ങക്കുരു ചൂടാക്കാതെ യന്ത്രസഹായത്തിൽ ആട്ടിയെടുക്കുന്ന എണ്ണ പ്രകൃതിദത്തമായ കോസ്മെറ്റിക് ലേപനമായും മസ്സാജ് ഓയിലായും പ്രിയം നേടിയിട്ടുണ്ട്. മുരിങ്ങ ഉൽപ്പന്നങ്ങൾ നിർമിച്ചു നാട്ടിൽ വിപണനം ചെയ്യുകയും വിദേശത്തു കയറ്റി അയയ്ക്കുകയും ചെയ്യുന്ന നിരവധി സംരംഭങ്ങൾ തമിഴ്നാട്ടിലുണ്ട്.
മുരിങ്ങയില പൗഡർ, മുരിങ്ങക്കുരുയെണ്ണ എന്നിവയ്ക്ക് പുറമെ മുരിങ്ങയില ടാബ്ലറ്റ് , ക്യാപ്സ്യൂൾ, എനർജി ബാർ, മുരിങ്ങാ ടീ, മുരിങ്ങപ്പൂവ് ഉണക്കിയത് തുടങ്ങി ഇരുപതോളം ഉൽപ്പന്നങ്ങളാണ് ഇവരുണ്ടാക്കുന്നത്. മുരിങ്ങയുടെ ആഗോള വിപണി ഏഴ് ബില്യൺ ഡോളറിന്റേതാണ്. ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ തന്നെയാണ് മുന്നിൽ.
കേരളത്തിൽ മുരിങ്ങയുടെ വാണിജ്യ കൃഷി ഇല്ല. വരൾച്ചയെ നന്നായി ചെറുക്കുന്ന, രോഗകീടബാധ കുറവായ ഈ വൃക്ഷ പച്ചക്കറിയുടെ വാണിജ്യ കൃഷി നാം കൂടുതൽ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. മുരിങ്ങയിലയ്ക്കു ചീരയോളമോ അതിലേറെയോ വില കിട്ടുന്ന സ്ഥിതിയാണ് വരുന്നത്. മുരിങ്ങയില പൗഡറിന്റെയും മറ്റും നിർമാണം ചെറുകിട വ്യവസായമായി ഏറ്റെടുക്കാനും സാധ്യത കുറവല്ല.
Content highlights: Moringa oleifera, Agriculture, Organic farming