Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

വേനലിനെ അതിജീവിക്കാന്‍ മിനി ഡ്രിപ്/ തിരിനന സംവിധാനംവേനലിനെ അതിജീവിക്കാന്‍ മിനി ഡ്രിപ്/ തിരിനന സംവിധാനം

$
0
0
കാര്യക്ഷമമായ ജല ഉപയോഗവും ശാസ്ത്രീയവിള പരിപാലനമുറകളും സ്വീകരിച്ചാൽ വിളകളെ ജലദൗർലഭ്യത്തിൽ നിന്നും രക്ഷിക്കാം. കൃഷി വകുപ്പ് ധനസഹായം നൽകുന്ന പദ്ധതികളാണ് ഇവ

ചെറുകിട കർഷകർ/ വീട്ടു പച്ചക്കറി കൃഷി / സ്ഥാപനങ്ങളിലെ കൃഷി എന്നിവ ചെയ്യുന്നവർക്ക് കാര്യക്ഷമമായ ജല ഉപയോഗത്തിന് അനുയോജ്യമായ രീതിയാണ് തിരിനന.

നടീൽ മിശ്രിതം ഗ്രോബാഗിൻ ചുവട്ടിൽ കൂടി തിരി കടത്തിവെക്കുകയാണ് ഇതിൽ ചെയ്യുന്നത്. തിരിയുടെ ഒരറ്റം വെള്ളത്തിൽ ഇറക്കി വയ്ക്കും. ചെടിയുടെ ആവശ്യാനുസരണം താഴെയുള്ല ജലസ്രോതസിൽ നിന്ന് തിരിവഴി മിശ്രിതത്തിലേക്ക് വെള്ളം വലിച്ചെടുക്കും.

മിനി ഡ്രിപ്പ്/ തിരിനന സംവിധാനത്തിന് സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം ധനസഹായവും നൽകുന്നു. 50% വരെ ( പരമാവധി) 2000 രൂപയാണ് വ്യക്തികൾക്ക് നൽകുന്നത്. നഗരപ്രദേശങ്ങളിലും മറ്റും ടെറസ് കൃഷി ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമാണിത്.

കണികാ ജലസേചനം

പിഎംകെഎസ് വൈ പ്രകാരം സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷനാണ് കണികാ ജലസേചനം നടപ്പാക്കുന്നത്. 27 ശതമാനം കേന്ദ്രവിഹിതവും 18ശതമാനം സംസ്ഥാന വിഹിതവുംഅടക്കം 45 ശതമാനമാണ് സബ്സിഡി. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ സ്പെഷ്യൽ പദ്ധതി പ്രകാരം 15 ശതമാനം അധിക സബ്സിഡി കൂടി ലഭിക്കും

കടപ്പാട് - കൃഷി ജാഗരൺ

Content highlights: Wick irrigation, PMKSY, Agriculture



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>