Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കര്‍ഷകമിത്ര എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുംകര്‍ഷകമിത്ര എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും

$
0
0
കർഷകർക്ക് വിപണനത്തിൽ പിന്തുണ നൽകുന്ന കർഷകമിത്രങ്ങളുടെ സേവനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. .

കാർഷികാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത വർദ്ധിച്ചുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട സംരംഭകരെ ആകർഷിക്കുന്നതിനുള്ള നടപടികൾ വകുപ്പ് തലത്തിൽ തന്നെ ആരംഭിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. മൂന്നു വർഷത്തിനിടയിൽ കാർഷിക സർവകലാശാലയിൽ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. അമ്പലവയലിൽ പുതിയ കാർഷിക കോളേജ് ആരംഭിക്കുകയും ചെയ്തു.

കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും ഉത്പാദനോപാധികൾ ലഭ്യമാക്കുന്നതിനും ആരംഭിച്ച കർഷകമിത്ര മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇതിൽ വി എച്ച് എസ് ഇ ബിരുദധാരികളുടെ സഹായം ഉൾപ്പെടുത്തി കൂടുതൽ വ്യാപിക്കുവാൻ പദ്ധതിയിട്ടിട്ടുണ്ട്.

ഓരോ വർഷവും 40 വിദ്യാർത്ഥികളെ വീതം തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ്, കാസർക്കോട് പടന്നക്കാട് കാർഷിക കോളേജ് എന്നിവിടങ്ങളിലായി തിരഞ്ഞെടുത്തുകൊണ്ട്, ജീവനകല, വ്യക്തിത്വ ഗുണങ്ങൾ, കമ്പ്യൂട്ടർ വൈദഗ്ധ്യം, കാർഷിക അനുബന്ധമേഖലകളിലെ വിവിധ സംരംഭങ്ങളിലുള്ള പ്രവൃത്തി പരിചയം, സംരംഭകത്വ പരിശീലനം എന്നീ മേഖലകളിലിൽ പരിശീലനം നൽകുന്നു.

പരിശീലനത്തിന് ശേഷം കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഗവേഷണ കേന്ദ്രങ്ങളിലും കാർഷിക വികസന - കർഷക ക്ഷേമവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ കൃഷിഭവനുകൾ, - ഫാമുകൾ എന്നിവിടങ്ങളിലുമായി പരിശീലന പരിപാടികൾ നടത്തുന്നു.

Content hightlights: Farmer, Agriculture, Organic farming, Karshaka mithra



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>