മുരിങ്ങക്കായുടെ അഗ്രഭാഗം ചീയുന്നു. ഇത് രോഗമാണോ? പ്രതിവിധിയെന്ത്? മുരിങ്ങത്തോട്ടത്തിൽ ഇടവിളക്കൃഷി സാധ്യമാണോ?
നിസാർ സലാം, കരിപ്പൂര്
ഫ്യുസേറിയം വിഭാഗത്തിലെ ഒരു കുമിളാണ് മുരിങ്ങക്കായയുടെ അഗ്രഭാഗം ചീയാൻ കാരണം. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇടയ്ക്കിടെ മുരിങ്ങച്ചുവട്ടിൽ ഒഴിച്ചുകൊടുക്കുക, മരത്തിൽ തളിക്കുക. അല്ലെങ്കിൽ ബാവിസ്റ്റിൻ എന്ന കുമിൾനാശിനി മൂന്നുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി രോഗബാധിതമായ മരങ്ങളിൽ തളിക്കുക. ഇത് ചുവട്ടിലും ഒഴിക്കാം.
മുരിങ്ങത്തോട്ടത്തിൽ ആദ്യകാലത്ത് എള്ള്, വെള്ളരി, ഉള്ളി, ഉഴുന്ന്, വെണ്ട തുടങ്ങിയ ഇടവിളകൾ നടുന്ന പതിവ് തമിഴ്നാട്ടിലുണ്ട്. കൂടാതെ മുരിങ്ങതന്നെ തെങ്ങ്, മാവ്, സപ്പോട്ടത്തോട്ടങ്ങളിൽ ഇടവിളയായും വളർത്താറുണ്ട്. കേരളത്തിൽ ഇത്തരത്തിൽ വിപുലമായ മുരിങ്ങത്തോട്ടങ്ങൾ നിലവിലില്ല.