Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

അടുക്കളത്തോട്ടത്തിലെ കീടങ്ങളെ അകറ്റാന്‍ പുതിനയില വളര്‍ത്താംഅടുക്കളത്തോട്ടത്തിലെ കീടങ്ങളെ അകറ്റാന്‍ പുതിനയില വളര്‍ത്താം

$
0
0
കൃഷി ചെയ്യാൻ താൽപര്യമുള്ള വീട്ടമ്മമാർക്കായി ചില ടിപ്സ്

1. വെള്ളം നിന്ന് ചീഞ്ഞു പോകാൻ സാധ്യതയുള്ള സ്ഥലത്ത് മട്ടുപ്പാവിലെ കൃഷിയാണ് ഏറ്റവും വലിയ പരിഹാര മാർഗം
2.വീട്ടിൽ ഉപയോഗിക്കുന്ന വിനാഗിരി അഞ്ച് മില്ലി എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ ഉറുമ്പുകളെ പ്രതിരോധിക്കാം
3. മണ്ണിൽ വിത്തു പാകുന്നതിന് മുമ്പ് കുറച്ച് കരിയിലയിട്ട് കത്തിച്ചാൽ മണ്ണ് അണുവിമുക്തമാകും
4. പച്ചക്കറി അവശിഷ്ടങ്ങൾ മണ്ണിൽ നേരിട്ട് ഇടരുത്. കമ്പോസ്റ്റാക്കി ഇടുക
5. ജൈവകീടനാശിനിയായ സ്യൂഡോമോണാസ് ചെടി നനയ്ക്കാനുള്ള വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം
6. മഴ മറ നിർമിച്ചാൽ മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നത് തടയാം. കാപ്സിക്കം, തക്കാളി, ചീര, വെണ്ട എന്നിവ കൃഷി ചെയ്യാം
7. പച്ചക്കറിയിലെ കീടശല്യം അകറ്റാനായി കഞ്ഞിവെള്ളം ഉപയോഗിക്കാം. നന്നായി തണുത്ത കഞ്ഞിവെള്ളം ദിവസേന തളിച്ചാൽ മതി.
8. പുതിനയില വളർത്തിയാൽ അടുക്കളത്തോട്ടത്തിലെ കീടങ്ങളെ അകറ്റാം
9. ബന്തിപ്പൂക്കളും സൂര്യകാന്തിപ്പൂക്കളും വെച്ചുപിടിപ്പിച്ചാൽ കീടാക്രമണം ഉണ്ടാകില്ല
10. മുളകിന്റെ ഇലയിൽ മുരടിപ്പ് ബാധിച്ചാൽ ഇലകൾ നന്നായി നനച്ച ശേഷം ഒരു ടേബിൾ സ്പൂൺ ചാരവും രണ്ടു ടേബിൾ സ്പൂൺ കുമ്മായവും മിക്സ് ചെയ്ത് വിതറുക. ഇലകളുടെ അടിവശത്തും മിശ്രിതം പതിയണം.
11. മുളകിന്റെ ഇല പൂർണമായും നശിച്ച അവസ്ഥയിലാണെങ്കിൽ കൊമ്പുകൾ പ്രൂൺ ചെയ്ത് കടയ്ക്കൽ അൽപം കുമ്മായവും വേപ്പിൻ പിണ്ണാക്കും ചേർത്ത് വളമായിടുക
12. നീർവാർച്ചയില്ലാത്ത മണ്ണിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കണം. മണ്ണുകൂട്ടി തവാരണകളിൽ കൃഷി ചെയ്യണം.

Content highlights: Kitchen garden, Organic farming, Organic pesticides

Viewing all articles
Browse latest Browse all 2897

Trending Articles