വിത്തുകൾ ഒന്നുപോലും പാഴായി പോകാതെ കരുത്തുറ്റ തൈകൾ നടാൻ പാകത്തിന് തയ്യാറാക്കിയെടുക്കുകയെന്നതാണ് ഒരു കർഷകൻ നേരിടുന്ന ആദ്യവെല്ലുവിളി. ഈ ഘട്ടത്തെ തരണം ചെയ്യുന്നതിനായി വികസിതരാജ്യങ്ങളിൽ കർഷകൻ ആശ്രയിക്കുന്നത് തൈകൾ ഉൽപാദിപ്പിക്കുന്ന ഹൈടെക്ക് നഴ്സറികളെയാണ്.
കർഷകർക്കാവശ്യമായ, രോഗകീട മുക്തമായ തൈകൾ ഇത്തരം നഴ്സറികളിൽ നിന്ന് ലഭ്യമാകും, വിത്ത് മുളച്ച്, തൈകളാകുന്ന പ്രായം വരെയുള്ള പരിചരണങ്ങൾ ഇവിടെ ലഭിക്കാവുന്നതാണ്. വിത്തിൽ നിന്നും തൈകളിലെക്കുള്ള മാറ്റം കർഷകർക്ക് ഏറെ പ്രയോജനകരമായ ഒന്നാണ്.
കേരളത്തിൽ അടുത്തകാലത്താണ്.തൈ ഉൽപാദനഹൈടെക് നഴ്സറികൾ ശ്രദ്ദേയമായത്. ഹൈടെക് നഴ്സറി എന്നത് മികച്ച വരുമാന ശ്രോതസാണെന്ന് തിരിച്ചറിഞ്ഞ് കാർഷിക മേഖലയിൽ കാലുറപ്പിച്ചിരിക്കുകയാണ്. അങ്കമാലി സ്വദേശി ഗിരീഷ്കുമാർ. അങ്കമാലി മുൻ നഗരസഭാ കൗൺസിലറായിരുന്ന ഗിരീഷ്, പൊതുപ്രവർത്തനത്തിലെന്നപോലെ കൃഷിയിലും വ്യക്തിമുദ്ര പതിപ്പിച്ച് ഇദ്ദേഹം.
പോളി ഹൗസിൽ പച്ചക്കറി കൃഷിയാണ് ആദ്യം ലക്ഷ്യമാക്കിയിരുന്നെങ്കിലും പിന്നീട് പോളീ നഴ്സറി എന്ന സംരഭത്തിലേക്ക് മാറിചിന്തിക്കുകയായിരുന്നു ഗിരീഷ്. അങ്കമാലി കൃഷിഭവനിൽ നിന്ന് ലഭ്യമായ സാമ്പത്തിക സഹായവും മാർഗ്ഗനിർദ്ദേശങ്ങളും ഗിരീഷിന് പിൻബലമേകി. മൂന്ന് ലക്ഷം തൈകൾ ഒരേസമയം ഉൽപാദിപ്പിക്കാൻ കഴിയുന്ന 800 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള പോളീ നഴ്സറിയാണ് ഗിരീഷിന്റെത് പാവൽ, മത്തൻ, പച്ചമുളക്, വഴുതന, തക്കാളി, പടവലം, പയർ, വെണ്ട, ചീര, കുക്കുമ്പർ തുടങ്ങി പതിനാറ് ഇനം പച്ചക്കറി തൈകളാണ്. ഇവിടെ ഉൽപാദിപ്പിക്കുന്നത്.
ജൈവകൃഷിയുടെ പ്രാധാന്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പച്ചക്കറി തൈകളുടെ ഉൽപ്പാദനം നല്ലൊരു വരുമാന സാധ്യത നൽകുന്നുണ്ടെന്നാണ് ഗിരീഷിന്റെ അഭിപ്രായം, റിട്ട കൃഷിഓഫീസറായ ശ്രീകുമാറാണ് ഈ സംരംഭത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
പ്ലാസ്റ്റിക്ക് പ്രൊട്രേകളിലാണ് ഇവിടെ തൈകൾ ഉൽപാദിപ്പിക്കുന്നത്. ട്രേകളിലെ കുഴികൾ, തൈകളുടെ വേരുകൾ ചുറ്റിപിണയാതെനേരെ താഴോട്ട് വളരുവാൻ സഹായകരമാണ്. പ്രോട്രോകളുടെ ഓരോ കുഴിയിലും വെള്ളം വാർന്നു പോകാനുള്ള സുഷിരങ്ങളും ഉണ്ടാകും. പ്രോട്രോകളിൽ നിറയ്ക്കുന്ന മിശ്രിതത്തിലും വ്യത്യസ്തത പാലിക്കുകയാണ് ഗിരീഷിന്റെ പോളിനഴ്സറി.
രോഗവിമുക്തമായ ചകിരി കമ്പോസ്റ്റ്, വെർമിക്കുലേറ്റ് മാധ്യമം മണ്ണിനെക്കാൾ കൃഷിക്ക് അനുയോജ്യമായി ഇന്ന് ഏറെപേരും ഉപയോഗിക്കുന്നത് ചകിരി കമ്പോസ്റ്റാണ്. മണ്ണിനെക്കാൾ ഭാരം കുറവായതിനാൽ ടെറസ് കൃഷിക്കും ഗ്രോബാഗുകളിലും ഇവ അനുയോജ്യമാണ്. കൂടാതെ വെള്ളം ആഗിരണം ചെയ്യാനും വായു സഞ്ചാരം പ്രദാനം ചെയ്യുന്നതിനും ചെടിയുടെ വേരുകൾ നന്നായി ഇറങ്ങുന്നതിനും ചകിരി ചോറ് കമ്പോസ്റ്റ് പ്രയോജനകരമാണ്.
ചകിരിചോറും വെർമിക്കുലേറ്റും പെർക്കുലേറ്റും കൂടെ ഫംഗസ് ബാധകൾ ഒഴിവാക്കുന്നതിനായി സ്യൂഡോമോണാസ് പോലുള്ള കീടനാശിനികൾ ചേർത്തുകൊടുത്തതിനു ശേഷം ഇവ ഇളക്കി യോജിപ്പിച്ചാണ് നടീൽ മിശ്രിതം തയ്യാറാക്കുന്നത്. ഈ വളക്കൂട്ട് പ്രോട്രോകളിൽ നിറച്ചശേഷം വിത്തുകൾ പാകുകയാണ് ചെയ്യുന്നത്. ഫംഗസ് ലായനിയിൽ ഇട്ടശേഷമാണ് വിത്ത് പാകുന്നത്.
ഹൈബ്രീഡ് വിത്തുകളാണ് ഗിരീഷ് ഉപയോഗിക്കുന്നത്. അത്യുൽപാദനശേഷിയുള്ള വിത്തുകൾ ഉപയോഗിക്കുന്നതിലൂടെ ഉൽപാദനത്തിൽ 30 ശതമാനത്തോളം വർധനവ് ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഇഞ്ചി തൈ ഉല്പാദനത്തിൽ മാതൃകാപരമായ രീതിയാണ് ഗിരീഷിന്റെ ഹൈടെക് നഴ്സറിയിൽ അനുഗമിച്ചുവരുന്നത്. പതിനഞ്ച് ഗ്രാം തൂക്കം വരുന്ന വിത്തിൽ നിന്നാണ് സാധാരണ രീതിയിൽ ഒരു ഇഞ്ചി തൈ ഉൽപ്പദിപ്പിക്കുന്നത്. എന്നാൽ 15 ഗ്രാം ഇഞ്ചിവിത്തിൽ നിന്ന് 15 ഇഞ്ചിതൈകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഗിരീഷ്.
വിത്തിന് പാകമായ ഇഞ്ചി രണ്ട് മുതൽ മൂന്ന് വരെ മില്ലിമീറ്റർ വലുപ്പത്തിൽ മോതിരം വളയാകൃതിയിൽ മുറിച്ചെടുത്ത് പ്രേട്രോകളിൽ നടുന്ന രീതിയാണ് ഇവിടുത്തെത്. രണ്ടര മാസം പ്രായമായാൽ ഈ തൈകൾ മാറ്റി നടാവുന്നതാണ്. കുറച്ച് വിത്തിൽ നിന്ന് കൂടുതൽ ഉദ്പാദനം നൽകുന്ന ഈ രീതി സ്ഥലപരിമിതിയിലുള്ളവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
ഹൈടെക് നഴ്സറിയോട് ചേർന്നുതന്നെ മഴമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗിരീഷ്. പ്ലാവും മാവും തെങ്ങുമെല്ലാം തൈകളായി വിപണനം ചെയ്യുന്നുണ്ടിവിടെ. തൈകളുടെ വളർച്ചക്ക് നന പ്രധാനഘടകമാണ്. നൂതന ജലസേചനരീതിയായ മിസ്റ്റും ഡ്രിപ്പ് ഇറിഗേഷനുമാണ് ഗിരീഷ് പോളീസഴ്സറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈർപ്പവും താപനിലയും നിയന്ത്രിച്ച് ചെടികൾക്കാവശ്യമായ രീതിയിൽ കാലാവസ്ഥ ക്രമീകരിച്ചുകൊടുക്കുന്ന പോളീഹൗസ് സംവിധാനം പച്ചക്കറി തൈ ഉൽപ്പാദനത്തിന് മറ്റ് രീതികളെക്കാൾ ഗുണകരമാണ്. ആരോഗ്യമുള്ളതും ഒരേ വലുപ്പമുള്ളതും രോഗവിമുക്തമായതുമായ തൈകൾ ഹരിതഗൃഹത്തിൽ ഉൽല്പാദിപ്പിക്കാൻ സാധിക്കും. നിരവധി കർഷകരാണ് ഗിരീഷിന്റെ പോളീനഴ്സറിയിൽ നിന്ന് പച്ചക്കറി തൈകൾ വാങ്ങാൻ ദിനംതോറും എത്തുന്നത്.
കർഷകർക്കാവശ്യമായ തൈകൾ കൃഷിയിടങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്നുമുണ്ട് ഗീരീഷ്. നാല് ലക്ഷത്തോളം തൈകൾ വിറ്റഴിച്ച് ഗിരീഷ് നടത്തിയ മുന്നേറ്റം അഗ്രി ബിസിനസിലെക്കെത്തിനിൽക്കുന്ന കൃഷിയുടെ പുതിയ മുഖമാണ്.