കേരളത്തിന്റെ തനത് ജൈവവൈവിധ്യ പെരുമയുടെ തലയെടുപ്പോടെ വെച്ചൂർ പശുക്കൾ, മലബാറിന്റെ ഗ്രാമീണ സൗന്ദര്യം മുഖത്തും മേനിയിലും ചാലിച്ച മലബാറി ആടുകൾ, കുട്ടനാടിന്റെ കാർഷിക ജീവിതത്തിന്റെ കൊടിയടയാളമായ ചാര, ചെമ്പല്ലി താറാവുകൾ, വർണ്ണ വൈവിധ്യത്തിന്റെ നിറച്ചാർത്തൊരുക്കി അലങ്കാര കോഴികൾ, സ്വദേശിയും വിദേശിയുമായ 100-ൽ പരം പാലുല്പന്നങ്ങളുടെ കൊതിയൂറും കൗതുക കാഴ്ചയൊരുക്കി പാൽ സംസ്ക്കരണ-ഉൽപ്പന്ന സ്റ്റാളുകൾ....... മണ്ണുത്തി വെറ്ററിനറി കോളേജിൽ ഒരുക്കിയിരിക്കുന്ന ത്രിദിന കാർഷിക-മൃഗസംരക്ഷണ പ്രദർശനം കൺനിറയെ കൗതുക കാഴ്ചകളൊരുക്കി ശ്രദ്ധേയമാവുകയാണ്.
മുയൽ മുതൽ ആനയുടെ വരെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച അനാട്ടമി മ്യൂസിയം, മൃഗങ്ങൾക്ക് വേണ്ടിയുള്ള മയക്കുവെടി ഉപകകരണങ്ങൾ, മൃഗസംരക്ഷണ മേഖലയിലെ നൂതന അറിവുകളിലേക്ക് വെളിച്ചം വീശി മറ്റനേകം സ്റ്റാളുകൾ, കാർഷിക മൃഗസംരക്ഷണ സെമിനാറുകൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട് . സർവ്വകലാശാലയ്ക്ക് കീഴിൽ ആരംഭിക്കുന്ന ഡോ. വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്നോളജി, ഡോ. കെ. ആർ നാരായണൻ മൃഗചികിത്സാ സമുച്ചയം എന്നീ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തോടുബന്ധിച്ചാണ് പ്രദർശനം.
കേരളത്തിലെ മൃഗസംരക്ഷണ സംരംഭകത്വ മേഖലയെ ആധുനികവത്ക്കരിക്കുന്നതിനും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ നേരിടാൻ സജ്ജമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കേരള വെറ്ററിനറി സർവ്വകലാശാല ത്രിദിന കാർഷിക മൃഗസംരക്ഷണ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
കാർഷിക മൃഗസംരക്ഷണ മേഖലയിലെ അറിവുകൾ കോർത്തിണക്കിയ പ്രദർശന സ്റ്റാളുകൾക്ക് പുറമെ മണ്ണുത്തി വെറ്ററിനറി കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ, കന്നുകാലി-ആട്-കോഴി വളർത്തൽ ഫാമുകൾ, മാംസ പാൽ സംസ്ക്കര യൂണിറ്റുകൾ, ആശുപത്രി സമുച്ചയങ്ങൾ തുടങ്ങി ഇരുപത്തോഞ്ചോളം സ്ഥാപനങ്ങൾ ഫെബ്രുവരി 18, 19, 20 തീയതികളിൽ പ്രദർശനത്തിനായി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
പാൽ, ഇറച്ചി, മുട്ട എന്നിവയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും, വിപണന രീതികളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവ്വകലാശാല യിൽ നിന്നുള്ള വിവിധ ഭക്ഷ്യ-ഭക്ഷ്യേതര കാർഷിക ഉത്പന്നങ്ങളും, പ്രസിദ്ധീകരണങ്ങളും വാങ്ങുന്നതിനുള്ള സൗകര്യങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ കാർഷിക പാരമ്പര്യവും തനത് കർഷക രീതികളും വിളിച്ചറിയിക്കുന്ന മണ്ണും മനുഷ്യനും മൃഗവും എന്ന പ്രദർശന സ്റ്റാൾ ഇതിനകം ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. വെച്ചൂർ പരിരക്ഷണ കേന്ദ്രം, ഡയറി ഫാം സമുച്ചയം, കന്നുകാലി തീറ്റ ഉത്പാദന കേന്ദ്രം, പൗൾട്രി ഫാം, ജൈവവൈവിധ്യ പാർക്ക്, കുതിരാലയം, കാലാവസ്ഥാ നിരീക്ഷണ നിലയം, എക്കോ ഫാം തുടങ്ങി വെറ്ററിനറി കോളേജിലെ 23 പ്രദർശന സെന്ററുകളെ തമ്മിൽ യോജിപ്പിച്ച് നടത്തുന്ന സൗജന്യ വാഹന യാത്രയും പ്രദർശനത്തിന്റെ മറ്റൊരു സവിശേഷതയാണ്.രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ പൊതുജനങ്ങൾക്ക് പ്രദർശനം സൗജന്യമായി പ്രദർശനം കാണാം.
പ്രദർശനത്തോടനുബന്ധിച്ച് വളർത്തുപക്ഷി മേഖലയിലെ സാധ്യതകളെന്ന വിഷയത്തിൽ 19 ന് രാവിലെ 10 മണി മുതൽ കർഷകർക്കായി വെറ്ററിനറി കോളേജിൽ സെമിനാർ നടക്കും.
Content highlights: Mannuthy veterinary college, Animal husbandry, Varghese Kurian institute of dairy and food technology