Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കിസാന്‍ സമ്മാന്‍ നിധിയില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ വഴി അപേക്ഷിക്കാം: കൃഷിമന്ത്രികിസാന്‍ സമ്മാന്‍ നിധിയില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ വഴി അപേക്ഷിക്കാം: കൃഷിമന്ത്രി

$
0
0
ചെറുകിട നാമമാത്ര കർഷകർക്കായി ഏർപ്പെടുത്തിയിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നൽകുന്നതിന് പ്രത്യേകം സമയപരിധി ഇല്ലെന്ന് കൃഷിവകുപ്പുമന്ത്രി അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 24 ന് രാവിലെ 10 മണിയ്ക്ക് കോട്ടയം തലയാഴത്തുവച്ച് കൃഷിവകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിക്കുന്നതാണ്.

ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ കർഷകർ സ്വന്തം കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ കൃഷിഭവനിൽ പൂരിപ്പിച്ച് നൽകാവുന്നതാണ്. കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം ലഭിക്കുകയും കർഷക ഡാറ്റാ ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് സന്ദേശം ലഭിക്കുകയും ചെയ്യുന്നതാണ്.

1.12.2018 മുതൽ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപ നാല് മാസത്തിലൊരിക്കൽ മൂന്ന് തുല്യ ഗഡുക്കളായി അക്കൗണ്ടിൽ ലഭിക്കും. 2018-19 സാമ്പത്തിക വർഷത്തിൽ ആദ്യഗഡു (2000 രൂപ) വിന്റെ കാലാവധി 1.12.2018 മുതൽ 31.3.2019 വരെയാണ്. ഈ സമയപരിധിക്കുള്ളിൽ അപേക്ഷിക്കുന്നവർക്ക് 5 ദിവസം കഴിഞ്ഞ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ആയി ലഭിക്കുന്നതായിരിക്കും.

2 ഹെക്ടറിൽ കഴിയാത്ത കൃഷിഭൂമിയുള്ള കുടുംബത്തിന് ആനുകൂല്യത്തിന് അർഹതയുണ്ട്. കർഷകൻ, അദ്ദേഹത്തിന്റെ ഭാര്യ, അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർ ഉൾപ്പെടുന്നതാണ് കുടുംബം. സംസ്ഥാന സർക്കാരിന്റെ ലാന്റ് റെക്കോർഡ് പ്രകാരം 1.2.2019 ലെ കൈവശ ഭൂമിയുടെ രേഖകളാണ് സ്ഥലപരിധി കണക്കാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന കുടുംബങ്ങൾ

താഴെപ്പറയുന്ന ഉയർന്ന സാമ്പത്തിക നിലവാരമുളള വ്യക്തികൾ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അർഹരല്ല.

a) സ്വന്തമായി സ്ഥാപങ്ങളോടനുബന്ധിച്ച വസ്തു ഉടമകൾ
b) കർഷക കുടുംബത്തിൽ ഒന്നോ അതിലധികമോ അംഗങ്ങൾ താഴെ പറയുന്ന വിഭാഗത്തിൽ ഉൾപെട്ടാൽ ആനുകൂല്യത്തിന് അർഹരല്ല.
c) ഭരണഘടന സ്ഥാപനങ്ങളിലെ നിലവിലുളളതും മുൻപുളളതുമായിട്ടുളള ഉദ്യോഗസ്ഥർ
d) നിലവിലുളളതും മുൻപുളളതുമായിട്ടുളള മന്ത്രിമാർ, ലോക സഭാംഗങ്ങൾ, രാജ്യസഭാംഗങ്ങൾ, നിയമസഭാംഗങ്ങൾ, സ്റ്റേറ്റ് ലജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ, മേയർമാർ, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷൻമാർ
e) കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളിലും ഓട്ടോണോമസ് സ്ഥാപനങ്ങളിലും സർവ്വീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥർ (ക്ലാസ് 4/ ഗ്രൂപ്പ് D ഒഴികെയുള്ള )
f) കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളിലും ആട്ടോണമസ് സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച്, പ്രതിമാസം 10000/- രൂപയോ അതിൽ കൂടുതലോ പെൻഷൻ ആനുകൂല്യം ലഭിക്കുന്നവർ (ക്ലാസ് 4/ ഗ്രൂപ്പ് D ഒഴികെയുള്ള )
g) അവസാന അസ്സെസ്സ്മെന്റ് വർഷം ഇൻകം ടാക്സ് അടച്ചവർ, പ്രൊഫഷണൽ ജോലിയിൽ ഏർപ്പെട്ടിട്ടുളളവർ (ഡോക്ടർ, എഞ്ചിനീയർ, വക്കീൽ, ആർക്കിടെക്ട്, ചാർട്ടേർഡ് അക്കൗണ്ടന്റ് തുടങ്ങി നിയമാനുസൃതമായി രജിസ്റ്റർ ചെയ്ത് പ്രാക്ടീസ് ചെയ്യുന്നവർ)

Content highlights:Kisan Samman Nidhi, Agriculture,Organic farming



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>