Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കുടുംബിനിക്ക് കൂട്ട് കുറ്റിക്കുരുമുളക്കുടുംബിനിക്ക് കൂട്ട് കുറ്റിക്കുരുമുളക്

$
0
0
വീട്ടമ്മമാർ കൃഷിയിൽ അൽപം താൽപര്യം കാണിച്ചാൽ കുറ്റിക്കുരുമുളക് തൈകൾ വീട്ടിൽ തന്നെ തയ്യാറാക്കാം. തൈകൾ നട്ടു പരിചരിച്ചാൽ ആദ്യ വർഷം തന്നെ നല്ലവണ്ണം കായ്ച്ചു തുടങ്ങും .

ഒരു ചെടിയിൽ നിന്ന് കുറഞ്ഞത് 250 ഗ്രാം മുളകെങ്കിലും കിട്ടും. നന്നായി കായ്പിടുത്തമുള്ള കുരുമുളക് ചെടിയുടെ പ്രധാന തണ്ടിൽ നിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വ ശിഖരങ്ങൾ മൂന്നു മുതൽ അഞ്ചു വരെ മുട്ടോടുകൂടി മുറിച്ചെടുത്ത് അതിലെ ഇലകൾ ഞെട്ടൽപ്പം നിർത്തി മുറിക്കണം . നന്നായി വിളവേകുന്നതും 8-10 വർഷത്തോളം മൂപ്പുള്ളതുമായ മാതൃകൊടിയിൽ നിന്ന് ഒരു വർഷം പ്രായമായ ശിഖരങ്ങളാണ്മുറിച്ചെടുത്ത് വേരോട്ടമുണ്ടാക്കാൻ നടേണ്ടത്. നല്ല, വിസ്താരമേറിയ ഉദ്ദേശം 45 സെന്റീമീറ്റർ ഉയരവും 30 സെന്റീമീറ്റർ വ്യാസവുമുള്ള ചെടിച്ചട്ടിയുടെ അടിഭാഗത്ത് ദ്വാരമിട്ട് ചരൽ, ഓട്ടു കഷ്ണം എന്നിവ നിരത്തിയിടണം. ശരിയായ നീർവാർച്ച ലഭിക്കും. 2:1:1 എന്ന അനുപാതത്തിൽ മണ്ണ് ,മണൽ ,ചാണകപ്പൊടി എന്നിവ കലർത്തിയ മിശ്രിതം ചട്ടയിൽ നിറയ്ക്കണം .

ഇങ്ങനെ നടീൽ മിശ്രിതം നിറച്ചു വെച്ച ചട്ടിയിൽ പാർശ്വ ശിഖരങ്ങൾ നടാം. നഴ്സറിയിൽ നിന്നും പോളി ബാഗിൽ നട്ടിരിക്കുന്ന ബുഷ് പെപ്പർ നടീൽ തൈകൾ ലഭിക്കും . ഇതു വാങ്ങി ചട്ടിയുടെ നടുഭാഗത്തിറക്കിവെച്ച് കവർ ബ്ലേഡിനാൽ മുറിച്ചുനീക്കി നല്ല ബലത്തിൽ ചട്ടിയിൽ നടണം . സ്വന്തമായി നമ്മുടെ വീട്ടുപറമ്പിൽ തന്നെ കുറ്റിക്കുരുമുളക് തൈകൾ തയ്യാറാക്കുമ്പോൾ വേരുപിടിക്കാനൽപ്പം അമാന്തമുണ്ടാവാറുണ്ട് . ഇതിനു പരിഹാരമായി പാർശ്വ ശിഖരങ്ങൾ മുറിച്ചയുടനെ വേരുപിടിക്കുന്ന ഹോർമോണിൽ മുക്കി നട്ടാൽ മതി. ഹോർമോൺ ലായനിയിലോ ഹോർമോൺ പൊടിയിലോ പാർശ്വ ശിഖരത്തിന്റെ ചുവട് മുക്കി നടണം. ഇൻഡോൾ ബ്യൂട്ടയറിക് ആസിഡ്, സെറാഡിക്സ് ബി 2 ,കെരാഡിക്സ് ,റൂട്ടെക്സ് എന്നീ പേരിലെല്ലാം വേരുപിടിത്ത ഹോർമോൺ ലഭ്യവുമാണ് .

45 സെക്കൻഡ് നേരം ലായനിയിൽ കമ്പുമുക്കിയിട്ടാണ് നടേണ്ടത്. ചെടിച്ചട്ടിയിൽ വേരു വന്നതിനു ശേഷം മൂന്നു മാസത്തിലൊരിക്കൽ കാലിവളം 50 ഗ്രാം വീതം മണ്ണിലിളക്കിചേർക്കണം. മണ്ണിര വളം ചേർക്കുന്നതു നല്ലതാണ്. സ്യൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ട്രൈക്കോഡെർമ -വേപ്പിൻപ്പിണ്ണാക്ക് മിശ്രിതം ഇടയ്ക്ക് ചേർക്കുന്നതും നല്ലതാണ് .

ചെടി വളർന്നു വരുന്നതിനനുസരിച്ച് വശത്തേക്ക് വളരുന്ന ശാഖകൾ മുറിച്ചു നേരെ നിർത്തി കുറ്റി രൂപത്തിൽ നിലനിർത്താൻ ശ്രദ്ധിക്കണം. വീട്ടാവശ്യം നിറവേറ്റാൻ 3-4 ചെടിച്ചട്ടിയിൽ കുറ്റിക്കുരുമുളക് നട്ടാൽ മതി. ചെടിച്ചട്ടിയിൽ നല്ല നിറം തേയ്ച്ചാൽ വീടിനു മുകളിലും ഉദ്യാനത്തിലും കുറ്റിക്കുരുമുളക് നല്ല ഭംഗിയായിരിക്കും. വെറ്റില ,തിപ്പലി എന്നിവയും ഇങ്ങനെ നടാം.

Content highlights: Bush pepper, Agriculture, Organic farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>