Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

പൊടിയരി മാധ്യമമായി വികസിപ്പിച്ച മിത്രകുമിള്‍, ചുരുളന്‍ വെള്ളീച്ചക്കെതിരേ ഫലപ്രദം പൊടിയരി മാധ്യമമായി വികസിപ്പിച്ച മിത്രകുമിള്‍, ചുരുളന്‍ വെള്ളീച്ചക്കെതിരേ ഫലപ്രദം

$
0
0
കഴിഞ്ഞ വർഷത്തെ വേനലിലാണ് നമ്മുടെ തെങ്ങിൻതോപ്പുകളിൽ ചുരുളൻ വെള്ളീച്ചയുടെ (Aleurodicus rugioperculatus) ആക്രമണം വ്യാപകമായി കണ്ടത്. ആക്രമണത്തെ തുടർന്ന് ഇലകളിൽ ആകെ വ്യാപിച്ച കരിംപൂപ്പ് (Sooty mould) കർഷകരെ തെല്ലൊന്ന് അമ്പരപ്പിക്കുകയും ചെയ്തു. അമേരിക്കയിലെ ഫ്ളോറിഡ സ്വദേശിയായ ഈ വെള്ളീച്ച നടീൽ വസ്തുക്കളിലൂടെയോ, അലങ്കാര സസ്യങ്ങളുടെ ഇറക്കുമതി വഴിയോ ആകാം ഇവിടെ എത്തപ്പെട്ടത്. ഇപ്പോളിത് മുപ്പതിലധികം വിളകളുടെ ശത്രുവായി മാറിക്കഴിഞ്ഞു. ഈ വെള്ളീച്ചയ്ക്കും വളരെ മുമ്പേ ഇവിടെ എത്തപ്പെട്ട മറ്റൊരു വിദേശ ജനുസ്സാണ് നമ്മുടെ പച്ചക്കറി വിളകളെ ആക്രമിക്കുന്ന ചുരുളൻ വെള്ളീച്ച. ഇപ്പോഴിതാ, ചുരുളൻ വെള്ളീച്ചയെ വളരെ ഫലപ്രദമായി നിയന്ത്രിക്കുന്ന ഒരു മിത്ര കുമിളിനെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നു.

ഐസേറിയ ഫ്യൂമോസോറോസിയ(Isaria fumoosrosea)എന്ന ഈ മിത്രകുമിളിനെ വളരെ ലളിതമായി കർഷകർക്ക് കൃഷിയിടത്തോട് ചേർന്ന് തന്നെ വംശവർദ്ധനവ് നടത്തി പ്രയോഗിക്കാവുന്ന മാർഗ്ഗം ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നഎൻ.ബി.എ.ഐ.ആർ (NBAIR) ലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്.

വെള്ളീച്ച ബാധിതമായ എല്ലാ കൃഷിയിടങ്ങളിൽ നിന്നും എൻകാർസിയ (Encarsia guadeloupae) എന്ന വേട്ടാളവർഗ്ഗ പരാദിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തെങ്ങിലെ ചുരുളൻ വെള്ളീച്ചയ്ക്കെതിരെ കീടനാശിനി പ്രയോഗം അരുതെന്ന് ശാസ്ത്രജ്ഞർ ആവർത്തിച്ചു പറഞ്ഞതും.



പൊടിയരി മാധ്യമമായി വികസിപ്പിച്ചെടുത്ത ഈ കുമിളിന്റെ പൊടി രൂപത്തിലുള്ള ഫോർമുലേഷൻ 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി വെള്ളീച്ച ബാധിച്ച തെങ്ങുകളിൽ തളിയ്ക്കാവുന്നതാണ്. തളിക്കുന്നതിന് മുമ്പ് ഒരു ലിറ്റർ സ്പ്രേ ലായനിയിൽ 0.1 മില്ലി ലിറ്റർ എന്ന തോതിൽ പശ കൂടി ചേർക്കണം. ഈ മിത്ര കുമിളിന്റെ കീടനശീകരണ ശേഷി 60-70 ശതമാനം വരെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അന്തരീക്ഷ താപനില വർദ്ധിക്കുന്നതനുസരിച്ച് പ്രവർത്തന ശേഷി ആനുപാതികമായി കുറയാം.

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം എൻകാർസിയ എന്ന പരാദിയുടെ സാന്നിദ്ധ്യം കാണുന്ന കൃഷിയിടങ്ങളിൽ ഈ മിത്രകുമിളിനെ പ്രയോഗിക്കേണ്ട ആവശ്യം ഇല്ലെന്നതാണ്. ഒരു എൻകാർസിയയ്ക്ക് അതിന്റെ ജീവിതകാലയളവിനുള്ളിൽ 200 വെള്ളീച്ചകളെ വരെ നശിപ്പിക്കാനാവും. അതിനാൽ മിത്രകുമിൾ പ്രയോഗത്തിന് മുമ്പ് തോട്ടത്തിൽ പരാദി സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കണം. ഇതിന് കർഷകർക്ക് സാങ്കേതിക സഹായം ആവശ്യമായി വരും.

സംയോജിത നിയന്ത്രണ മാർഗ്ഗങ്ങൾ


നടീൽ വസ്തുക്കൾ ശേഖരിക്കുന്ന തോട്ടങ്ങളിൽ വെള്ളീച്ചയുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തണം.
തെങ്ങിൻ തടിയോട് ചേർത്ത് മഞ്ഞ നിറത്തിലുള്ള പശക്കെണി ( Yellow Sticky Trap) വയ്ക്കുക
ഇലകൾ നന്നായി നനയത്തക്കവിധം 1% വീര്യമുള്ള സോപ്പ് ലായനി ശക്തിയായി തളിച്ച് കൊടുക്കുക. ഇത് വെള്ളീച്ചയുടെ മുട്ടകളെ ഉൾപ്പെടെ കഴുകിക്കളയും, തുടർന്ന് 1% വീര്യത്തിൽ കഞ്ഞിവെള്ളത്തെളി തളിയ്ക്കുക
പരാദി സാന്നിധ്യം കാണാത്ത തോട്ടങ്ങളിൽ മുൻ സൂചിപ്പിച്ചതുപോലെ മിത്രകുമിൾ ലായനി തളിച്ച് കൊടുക്കുക
1% വീര്യത്തിൽ വേപ്പെണ്ണ -സോപ്പ് ലായനി തളിയ്ക്കുന്നതും ഫലപ്രദമാണ്.


എൻകാർസിയ ഒരു വിദഗ്ധ പരാദി ആണെങ്കിലും ഇതിലെ ലബോറട്ടറിയിൽ വളർത്തി വിതരണം ചെയ്യാനുള്ള രീതി പൂർണ്ണമായി വിജയിച്ചിട്ടില്ല. എന്നാൽ പരാദി സാന്നിദ്ധ്യമുള്ള തോട്ടങ്ങളിൽ നിന്നും ഇലകൾ ശേഖരിച്ച് കീടബാധയുള്ള മറ്റ് കൃഷിയിടങ്ങളിൽ പരാദിയെ എത്തിക്കുന്നതിനുള്ള ലളിതമായ വിദ്യയും എൻ.ബി.എ.ഐ.ആർ വികസിപ്പിച്ചിട്ടുണ്ട്.

Content highlights:Aleurodicus rugioperculatus, Yellowstickytrap,Isaria fumoosrosea

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>