ശുദ്ധജലത്തിൽ വളരുന്ന സസ്യമാണ് താമര. നെലുമ്പോ നൂസിഫെറാ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം വീട്ടിലെ ഉദ്യാനങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. താമര വിത്ത് മുളപ്പിച്ച് വീട്ടിൽ തന്നെ നട്ടു വളർത്തുന്ന വിധമാണ് ഇവിടെ വിശദമാക്കുന്നത്
1. നടാനായി എടുക്കുന്ന വിത്തിന്റെ രണ്ടറ്റവും പരുക്കനായ തറയിൽ ഉരച്ച് പുറന്തോട് പൊട്ടിച്ചു കളയുക
2. കുപ്പിയിലോ ഗ്ലാസിലെ വെള്ളത്തിലോ വിത്ത് ഇട്ട് വെക്കുക
3. സൂര്യപ്രകാശം കൊള്ളത്തക്ക വിധത്തിൽ വേണം വെക്കാൻ
4. 5 മുതൽ 7 ദിവസത്തിനുള്ളിൽ മുളയ്ക്കും
5. ഒന്നര മാസമാകുമ്പോൾ വേരുകളും ഇലങ്ങളുമൊക്കെയുള്ള സാധാരണ സസ്യമായി മാറും
നടുന്ന വിധം
സാധാരണ മണ്ണും മണലും ചാണകപ്പൊടിയും ഉപയോഗിച്ച് വീട്ടിനുള്ളിൽ വലിയ പാത്രത്തിൽ താമര നടാം. മണ്ണും മണലും സമാസമം എടുത്ത് കാൽഭാഗം ചാണകപ്പൊടി ഇട്ടുകൊടുക്കുക. ചട്ടിയിൽ അരഭാഗം ഈ മിശ്രിതം നിറയ്ക്കുക. ഇതിനകത്തേക്ക് കുറച്ച് വെള്ളം തളിക്കുക. ചൂണ്ടുവിരൽ താഴ്്ത്തി മണ്ണിനകത്തേക്ക് മുളച്ച വിത്ത് താഴ്ത്തി വെക്കുക. മണ്ണ് പുറത്തേക്ക് വരാതിരിക്കാനായി മുകളിൽ കുറച്ച് മെറ്റൽ കഷണങ്ങൾ ഇടുക. ഈ ചട്ടി നല്ല പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇറക്കി വെച്ച് പതുക്കെ വെള്ളം ഒഴിക്കുക.ഇത് വീട്ടിനകത്ത് വെച്ച് താമര വളർത്താം.
അല്ലെങ്കിൽ മണ്ണും കുളത്തിലെ ചളിയും ചാണകപ്പൊടിയും ചേർത്ത് താമര നടാം. കുളത്തിലെ ചെളിക്ക് പകരം എല്ലുപൊടിയും ചേർക്കാം. ടാങ്കിലാണ് നടുന്നതെങ്കിൽ ഒരു ചട്ടിയിൽ മിശ്രിതം നിറച്ച് താമര നട്ട ശേഷം ആ ചട്ടി ടാങ്കിലേക്ക് ഇറക്കി വെക്കണം
താമര നന്നായി പൂവിടാൻ ഉണക്കിപ്പൊടിച്ച കാലിവളം മാസത്തിലൊരിക്കൽ വെള്ളത്തിലിട്ടു കൊടുക്കാം. കടലപ്പിണ്ണാക്ക് ചെറിയ പൊതിയായി കെട്ടി വെള്ളത്തിലിടാം. പായൽ കളയാൻ കുമ്മായം കിഴി കെട്ടി വെള്ളത്തിലിടണം.
Content highlights: Lotus , Agriculture, Organic farming