Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നങ്കടാക്കും നാട്ടിലെത്തിനങ്കടാക്കും നാട്ടിലെത്തി

$
0
0
നമ്മുടെ പ്ലാവിന്റെയും മലേഷ്യയിൽ കാണുന്ന പ്ലാവിന്റെ ബന്ധുവായ ചെമ്പടാക്ക് എന്ന സസ്യവും തമ്മിൽ സ്വാഭാവിക പരാഗണത്തിലൂടെ ഉരുത്തിരിഞ്ഞ ഫലസസ്യമാണ് നങ്കടാക്ക്. ധാരാളം ചെറു ശാഖകളോടെ ഇടത്തരം ഉയരത്തിൽ വളരുന്ന നങ്കടാക്കിന്റെ ചെറിയ ചക്കകളാണ് വിരിയുക. സമൃദ്ധമായി ഫലം തരുന്ന പ്രകൃതം.

ഒരു ഞെട്ടിൽ തന്നെ നാലു ചക്കകൾ വിരിയും. നാലഞ്ചു കിലോയോളം തൂക്കമുള്ള ഇവ മഴക്കാലത്തിന് തൊട്ടുമുമ്പ് പഴുത്തു തുടങ്ങും. വരിക്ക ചക്കപോലെ ഹൃദ്യമായ മണവും മധുരവുമുണ്ടാകും. ചുളകൾക്ക് ഇളം റോസ് നിറമാണ് . ചക്കയുടെ പുറം മടലിന് കട്ടി കുറവാണ്. ഇവ കൈ കൊണ്ട് പൊളിച്ച് ചുളകൾ കഴിക്കാം.

ചെറിയ ചക്കക്കുരുവാണ് ഇവയിൽ കാണപ്പെടുന്നത്. പാചക ആവശ്യങ്ങൾക്കും നങ്കടാക്ക് നല്ലതാണ്. നല്ല വിളവു ലഭിക്കുന്ന നങ്കടാക്ക് സസ്യങ്ങളിലെ മുകുളങ്ങൾ കൂടകളിൽ വളരുന്ന പ്ലാവിൻ തൈകളിൽ ഒട്ടിച്ചെടുത്ത തൈകൾ കൃഷി ചെയ്യാൻ ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ക്രമമായി ലഭിക്കുന്ന സ്ഥലം നടാൻ അനുയോജ്യമാണ്. ജൈവവളങ്ങൾ മഴക്കാലാരംഭത്തിൽ തടത്തിൽ ചേർക്കാം. ചെറുതൈകൾക്ക് വേനൽക്കാലത്ത് ലഘുവായി ജലസേചനം നൽകണം. മൂന്നു നാലു വർഷം കൊണ്ട് നങ്കടാക്ക് ഫലമണിയും. കേരളത്തിലെ പഴത്തോട്ടങ്ങളിൽ നങ്കടാക്ക് എത്തിക്കഴിഞ്ഞു.........

Phone- 9495234232.

Content highlights: Agriculture, Jackfruit, Organic farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>